കൈയിൽ പണം വരുമ്പോൾ കടത്തെ ഒരിയ്ക്കലും മറക്കരുത്. കാരണം കാലാവധി കൂടും തോറും പലിശയും പലിശയുടെ പലിശയും വർദ്ധിച്ച് നിങ്ങളുടെ കടം ഇരട്ടിയാകും.
ആദ്യം കടം തീർക്കണോ അതോ നിക്ഷേപം നടത്താണോ? ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും നിങ്ങൾ ഈ ചോദ്യം മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ ഉചിതമായ തീരുമാനം ഏതായിരിക്കും.
കടത്തെ മറന്നാൽ
കൈയിൽ പണം വരുമ്പോൾ കടത്തെ ഒരിയ്ക്കലും മറക്കരുത്. കാരണം കാലാവധി കൂടും തോറും പലിശയും പലിശയുടെ പലിശയും വർദ്ധിച്ച് നിങ്ങളുടെ കടം ഇരട്ടിയാകും. അതിന് മുമ്പ് തന്നെ കടത്തിന്റെ തിരിച്ചടവ് നടത്തുന്നതാണ് ഉചിതമായ തീരുമാനം.
നിക്ഷേപം വേണ്ടെന്ന് വച്ചാൽ
എന്നാൽ നിങ്ങൾ നിക്ഷേപം വേണ്ടെന്ന് വച്ചാൽ ഭാവിയിൽ അത് നിങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കും. കടവും നിക്ഷേപവും തമ്മിൽ ഒരു ശരിയായ ബാലൻസ് നിലനിർത്തേണ്ടത് സാമ്പത്തിക ഭദ്രതയ്ക്ക് വളരെ പ്രധാനമാണ്.
പലിശ നിർണായകം
വായ്പയുടെയും നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കൂടി തീരുമാനമെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ വായ്പാ തുകയുടെ പലിശ വളരെ കുറവും നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് വളരെ കൂടുതലുമാണെങ്കിൽ തീർച്ചയായും നിക്ഷേപം നടത്താൻ മറക്കരുത്. എന്നാൽ ഇത് മറിച്ചായാൽ വായ്പ എത്രയും വേഗം തിരിച്ചടയ്ക്കുന്നതാണ് നല്ലത്.
റിസ്ക്ക് എടുക്കാതിരിക്കുക
കടം തിരിച്ചടയ്ക്കാതെ മ്യൂച്വൽ ഫണ്ട് പോലുള്ള റിസ്ക് അധികമുള്ള നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നിക്ഷേപ തുകയ്ക്ക് സുരക്ഷിതത്വം കുറവാണെങ്കിൽ അവ കൂടി നഷ്ട്ടപ്പെടാനുള്ള സാധ്യത കൂടി പരിഗണിക്കണം. അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപ മാർഗങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
കൃത്യസമയത്ത് തിരിച്ചടയ്ക്കുക
മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് വായ്പാ തുക കൃത്യസമയത്ത് തിരിച്ചടയ്ക്കണം. കാരണം വീണ്ടും നിങ്ങൾ ലോൺ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യത്തെ വായ്പ തിരിച്ചടവിനെപ്പറ്റിയും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെപ്പറ്റിയും ബാങ്കുകൾ പരിശോധിക്കും.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications