ഇന്ത്യയിൽ കാശ് ലാഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഈ 11 കാര്യങ്ങൾ മാത്രം

ഇതാ ചില നുറുങ്ങു വിദ്യകൾ ഇവ പാലിച്ചാൽ മാസം ആയിരങ്ങൾ നിങ്ങളുടെ പോക്കറ്റിൽ തന്നെ കിടക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. പലരും നഷ്ടങ്ങളിൽ നിന്നാണ് പല പാഠങ്ങളും ഉൾക്കൊള്ളുക. എന്നാൽ ഇതാ ചില നുറുങ്ങു വിദ്യകൾ ഇവ പാലിച്ചാൽ മാസം ആയിരങ്ങൾ നിങ്ങളുടെ പോക്കറ്റിൽ തന്നെ കിടക്കും.

 

പ്രീ പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുക

പ്രീ പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുക

നിങ്ങളുടെ മൊബൈലിൽ പോസ്റ്റ് പെയ്ഡ് പ്ലാനാണോ ഉള്ളത്. എങ്കിൽ ആദ്യം ചെയ്യേണ്ടത് കണക്ഷൻ പ്ലീ പ്രീപെയ്ഡ് പ്ലാനിലേയ്ക്ക് മാറ്റുക എന്നതാണ്. കാരണം ബിൽ ലഭിക്കുന്നതു വരെ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ഉപയോഗം നമുക്ക് ട്രാക്ക് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മാസാമാസം ലഭിക്കുന്ന ബിൽ തുക നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്.

ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കുക

ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കുക

ഷോപ്പിംഗിന് പോകും മുമ്പ് ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് അമിത ചെലവ് ഒഴിവാക്കാൻ സഹായിക്കും. അല്ലാതെ കടയിൽ കയറി കണ്ണിൽ കാണുന്നത് എല്ലാം വാങ്ങി കൂട്ടിയാൽ പോക്കറ്റ് കാലിയാകും.

മാസ ബജറ്റ്

മാസ ബജറ്റ്

ഇതൊരു പഴയ ഉപദേശം ആണ്. എന്നിരുന്നാലും നമ്മളിൽ പലരും ഇത് പിന്തുടരാറില്ല. എന്നാൽ കടയിൽ പോകും മുമ്പ് ലിസ്റ്റ് തയ്യാറാക്കുന്നത് പോലെ തന്നെ ഒരോ മാസവും കൃത്യമായ ബജറ്റ് തയ്യാറാക്കിയാൽ ഒരു പരിധി വരെ അനാവശ്യ ചെലവുകൾ കുറയ്ക്കാം. ഒരു മാസം ഈ രീതി പിന്തുടർന്നാൽ നിങ്ങൾ അടുത്ത മാസവും തീർച്ചയായും ബജറ്റ് തയ്യാറാക്കും.

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈനായി സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾക്ക് പല ഓഫറുകളും ലഭിക്കും. എന്നാൽ വിവിധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ വിലകൾ തമ്മിൽ താരതമ്യം ചെയ്ത് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. ചില വെബ്സൈറ്റുകൾ കാഷ്ബാക്ക് ഓഫറുകളും നൽകും. കൂടാതെ ഷോപ്പിംഗിന്മേൽ അധിക കിഴിവുകൾ ലഭിക്കുന്നതിന് മൊബിക്വിക്, ഫ്രീചാർജ്, പേടിഎം തുടങ്ങിയ പേയ്മെന്റ് വാലറ്റുകൾ ഉപയോഗിക്കുക.

ഓഫർ, ഡീലുകൾ ഒഴിവാക്കുക

ഓഫർ, ഡീലുകൾ ഒഴിവാക്കുക

ഒന്നെടുത്താൽ രണ്ട് ഫ്രീ തുടങ്ങിയ ഓഫർ ഡീലുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും ലാഭകരമായ ഡീലുകൾ ആയിരിക്കില്ല.

ഓൺലൈൻ ബുക്കിംഗ്

ഓൺലൈൻ ബുക്കിംഗ്

ഹോട്ടലുകൾ, സിനിമകൾ എന്നിവ ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് ലാഭകരം. ഇതിനായി ക്രെഡിറ്റ് കാർഡുകൾ, പേയ്മെന്റ് വാലറ്റുകൾ, ഡിസ്കൗണ്ട് കോഡുകൾ എന്നിവ കൂടി ഉപയോഗിച്ചാൽ കൂടുതൽ ലാഭത്തിൽ നിങ്ങൾക്ക് ഹോട്ടൽ റൂമുകളും സിനിമാ ടിക്കറ്റുകളും ബുക്ക് ചെയ്യാൻ സാധിക്കും.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയാൽ കുറഞ്ഞത് 5% വരെ കാഷ് ബാക്ക് ഓഫറും സിനിമാ ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ കുറഞ്ഞത് 20% വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നതാണ്. ഇത് മാസം 500 മുതൽ 1000 രൂപ വരെ ലാഭിക്കാൻ നിങ്ങളെ സഹായിക്കും.

മികച്ച സേവിംഗ് അക്കൗണ്ട് തിരഞ്ഞെടുക്കുക

മികച്ച സേവിംഗ് അക്കൗണ്ട് തിരഞ്ഞെടുക്കുക

സേവിംഗ്സ് അക്കൌണ്ടുകളിൽ ഭൂരിഭാഗം ബാങ്കുകളും 4% പലിശ നിരക്കാണ് നൽകുന്നത്. എന്നാൽ യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ചില ബാങ്കുകൾ 6 ശതമാനം വരെ പലിശ നൽകുന്നുണ്ട്. അതുകൊണ്ട് മികച്ച പലിശ നിരക്ക് ലഭിക്കുന്ന ബാങ്കുകൾ കണ്ടെത്തി നിക്ഷേപം നടത്തുക.

നിക്ഷേപ പദ്ധതികൾ

നിക്ഷേപ പദ്ധതികൾ

ഒന്നിലധികം നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിച്ച് നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ സാധിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകൾ, പിപിഎഫ്, ബോണ്ടുകൾ, ഇഎൽഎസ്എസ്, മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി മാർക്കറ്റുകൾ തുടങ്ങിയവ മികച്ച നിക്ഷേപ മാർഗങ്ങളാണ്.

ഹെൽത്ത് ഇൻഷുറൻസ് പോളിസി

ഹെൽത്ത് ഇൻഷുറൻസ് പോളിസി

അപ്രതീക്ഷിതമായ ആശുപത്രി ചെലവുകൾക്കായി വലിയ തുക അടയ്ക്കുന്നതിന് പകരം വർഷം ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിനായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ആദായ നികുതിയിൽ നിന്ന് രക്ഷപ്പെടാം

ആദായ നികുതിയിൽ നിന്ന് രക്ഷപ്പെടാം

എല്ലാവരും കൂടുതൽ വരുമാനം നേടാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ആദായ നികുതി അടയ്ക്കാൻ ആരും തയ്യാറുമല്ല. 1,50,000 രൂപ വരെയുള്ള പിപിഎഫ്, എൻഎസ്സി, എൽഐസി, 5 വർഷം കാലാവധിയുള്ള എഫ്.ഡികൾ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ തുടങ്ങിയവയ്ക്ക് സെക്ഷൻ 80 സി പ്രകാരം ആദായ നികുതി ബാധകമല്ല. മെഡിക്കൽ ബിൽ, ദൈനംദിന യാത്രാ ചെലവുകൾ, മൊബൈൽ ബില്ലുകൾ തുടങ്ങിയവ വഴിയും നിങ്ങൾക്ക് നികുതി ലാഭിക്കാം.

malayalam.goodreturns.in

English summary

11 Simple Ways to Save Money in India

You can save even thousand of rupees per month if you follow these tips.
Story first published: Monday, July 9, 2018, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X