ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്കുകൾ പല നിക്ഷേപകരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്കുകൾ പല നിക്ഷേപകരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 6 അല്ലെങ്കിൽ 7 ശതമാനമാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ. എന്നാൽ ഇതാ ബാങ്ക് ഡെപ്പോസിറ്റുകൾക്ക് പകരമായി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ താഴെ പറയുന്നവയാണ്.
ടിഎൻ പവർ ഫിനാൻസ്
തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് ഇത്. കമ്പനിയുടെ എഫ്ഡി സ്കീമിനു കീഴിൽ 36 മാസം, 48 മാസം, 60 മാസം കാലാവധികളിൽ പണം നിക്ഷേപിച്ചാൽ 8.5 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ഇതേ കാലയളവിന് 9 ശതമാനമാണ് പലിശ ലഭിക്കുക. 5 വർഷത്തെ കാലാവധിക്കാണ് പണം നിക്ഷേപിക്കുന്നതെങ്കിൽ 10.55 ശതമാനം വരെ പലിശ ലഭിക്കും. പ്രതിമാസ, ത്രൈമാസ, വാർഷിക അടിസ്ഥാനത്തിൽ പലിശ ലഭിക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്.
കെ.ടി.ഡി.എഫ്.സി
കെ.ടി.ഡി.എഫ്.സി കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ്. ടി.എൻ പവറിനെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കാണ് കെ.ടി.ഡി.എഫ്.സിയുടേത്. എന്നാൽ ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് 8.25 ശതമാനം പലിശ ലഭിക്കും. 4 മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8 ശതമാനമാണ്.
എൻഎസ്‍സി
സർക്കാർ സംരംഭമായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി) 7.6 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇതും ബാങ്കുകളെക്കാൾ മെച്ചപ്പെട്ട നിക്ഷേപ മാർഗമാണ്. എന്നാൽ ഈ നിക്ഷേപത്തിന് നികുതി ബാധകമാണ്. ഇതിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ് പരമാവധി പരിധി ഇല്ല.
വിപിഎഫ്
വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവാ വിപിഎഫിൽ പണം നിക്ഷേപിച്ചാൽ 8.65 ശതമാനം വരെ പലിശ ലഭിക്കും. സെക്ഷൻ 80C പ്രകാരം പലിശ പൂർണമായും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്.
ആർബിഐ പുറത്തിറക്കിയിട്ടുള്ള ബോണ്ടുകൾ
ആർബിഐ പുറത്തിറക്കിയിട്ടുള്ള ബോണ്ടുകൾ നിലവിൽ 7.75 ശതമാനം വരെ പലിശ നൽകും. ഇത് ബാങ്ക് ഡെപ്പോസിറ്റേക്കാൾ മെച്ചപ്പെട്ടതും ബാങ്ക് നിക്ഷേപത്തെക്കാൾ കൂടുതൽ സുരക്ഷിതവുമാണ്. എന്നാൽ ഇവയ്ക്ക് ബാങ്ക് ഡെപ്പോസിറ്റുകളെ പോലെ തന്നെ നികുതി ബാധകമാണ്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് പറ്റിയ മികച്ച നിക്ഷേപ മാർഗമാണിത്. 8.3 ശതമാനമാണ് ലഭിക്കുന്ന പലിശ നിരക്ക്. എന്നാൽ പലിശ വരുമാനം നികുതി ബാധകമാണ്.
malayalam.goodreturns.in
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications