മാസാമാസം കാശ് എണ്ണി വാങ്ങാം; സ്ഥിര വരുമാനത്തിനായി ചില നിക്ഷേപ മാ‍ർ​ഗങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സ്ഥിര വരുമാനത്തിനായി പണം നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മ്യൂച്വല്‍ ഫണ്ടുകളിലെ മന്ത്‌ലി ഇന്‍കം പ്ലാനുകളാണ് മികച്ച ഓപ്ഷൻ. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ലാഭം ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒന്നാണിത്. നിക്ഷേപകര്‍ നല്‍കുന്ന പണം ബോണ്ട്, കടപ്പത്രം, ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് ലാഭം നല്‍കുകയാണ് ഇവ ചെയ്യുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച മന്ത്‌ലി ഇന്‍കം പ്ലാനുകൾ താഴെ പറയുന്നവയാണ്.

 

ബിർള സൺ ലൈഫ് എംഐപി II - വെൽത്ത് 25 പ്ലാൻ

ബിർള സൺ ലൈഫ് എംഐപി II - വെൽത്ത് 25 പ്ലാൻ

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബിർള സൺ ലൈഫ് എംഐപി II - വെൽത്ത് 25 പ്ലാൻ 2.12 ശതമാനം റിട്ടേണാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 12.61 ശതമാനം റിട്ടേൺ നൽകിയ പ്ലാനുകളിലൊന്നാണിത്. നിക്ഷേപകർക്ക് 1000 രൂപ മുതൽ നിക്ഷേപിക്കാവുന്നതാണ്.

ഫ്രാങ്ക്ളിൻ ഇന്ത്യ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട്

ഫ്രാങ്ക്ളിൻ ഇന്ത്യ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട്

ഫ്രാങ്ക്ലിൻ ഇന്ത്യ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട് ഒരു ഹൈബ്രിഡ് ഡെബ്റ്റ് ഓറിയന്റഡ് കൺസർവേറ്റീവ് ഫണ്ടാണ്. കഴിഞ്ഞ 5 വർഷമായി 9.35 ശതമാനം ശരാശരി റിട്ടേണാണ് ഈ ഫണ്ട് നൽകിയിട്ടുള്ളത്. കുറഞ്ഞത് 10,000 രൂപയാണ് ആദ്യ നിക്ഷേപ തുക. പിന്നീട് മാസം 500 രൂപ വീതം നിക്ഷേപം നടത്താം.

ഐസിഐസിഐ പ്രുഡൻഷ്യൽ അൾട്രാ ഷോർട്ട് ടേം ഫണ്ട്

ഐസിഐസിഐ പ്രുഡൻഷ്യൽ അൾട്രാ ഷോർട്ട് ടേം ഫണ്ട്

ഇതൊരു ഹൈബ്രിഡ് ഡെബ്റ്റ് ഓറിയന്റഡ് കൺസർവേറ്റീവ് ഫണ്ടാണ്. ഡെബ്റ്റ് ഓറിയന്റഡ് സെക്യൂരിറ്റികളിലാണ് പണം നിക്ഷേപിക്കുന്നത്. ഐസിഐസിഐ പ്രുഡൻഷ്യൽ റെഗുലർ ഇൻകം ഫണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 6.50 ശതമാനം റിട്ടേണാണ് നൽകിയിട്ടുള്ളത്. സ്കീമിൻറെ വരുമാനം മികച്ചതല്ലെങ്കിലും, റിസ്ക് കുറവായാതിനാൽ നിക്ഷേപകർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

എച്ച്ഡിഎഫ്സി ഹൈബ്രിഡ് ഡെബ്റ്റ് ഫണ്ട്

എച്ച്ഡിഎഫ്സി ഹൈബ്രിഡ് ഡെബ്റ്റ് ഫണ്ട്

മികച്ച റാങ്കിംഗുള്ള ഫണ്ടാണ് എച്ച്ഡിഎഫ്സി ഹൈബ്രിഡ് ഡെബ്റ്റ് ഫണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ശരാശരി 9.80 ശതമാനമാണ് ഈ ഫണ്ടിന്റെ റിട്ടേൺ. 2003 ലാണ് ഈ ഫണ്ട് ആരംഭിച്ചത്. 5,000 രൂപ നിക്ഷേപിച്ച് ഈ ഫണ്ട് തുടങ്ങാവുന്നതാണ്. പിന്നീട് 500 രൂപ വീതം നിക്ഷേപിച്ചാൽ മതി.

ഐസിഐസിഐ പ്രുഡൻഷ്യൽ റെഗുലർ സേവിംഗ്സ് ഫണ്ട്

ഐസിഐസിഐ പ്രുഡൻഷ്യൽ റെഗുലർ സേവിംഗ്സ് ഫണ്ട്

2004ൽ ആണ് ഈ ഫണ്ട് ആരംഭിക്കുന്നത്. 10.21 ശതമാനം വരെയാണ് റിട്ടേൺ. ഈ ഫണ്ടുകളിൽ 5,000 രൂപ മുതൽ നിക്ഷേപം നടത്താവുന്നതാണ്.

നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാസ വരുമാനം ഉറപ്പായും വേണമെന്നുള്ളവര്‍ ഓഹരിയില്‍ ഏറ്റവും കുറവ് നിക്ഷേപം നടത്തുന്ന ഫണ്ട് തിരഞ്ഞെടുക്കുക. അതായത് അഞ്ചു മുതല്‍ 10 ശതമാനം വരെ മാത്രം ഓഹരി നിക്ഷേപമുള്ള ഫണ്ടുകള്‍. അല്‍പ്പം റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവരാണെങ്കില്‍ പരമാവധി 15 ശതമാനം വരെ ഓഹരി നിക്ഷേപമുള്ള ഫണ്ടുകളില്‍ ചേരാം.

malayalam.goodreturns.in

English summary

Best Monthly Income Plans (MIPs) To Consider

Monthly Income Plans (MIPs) are best for individuals who are looking for steady income. Monthly Income Plans from mutual funds are nothing but debt funds as they invest most of the corpus in debt instruments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X