കാശിന്റെ വില അറിയിച്ച് മക്കളെ വള‍‍‍ർത്തൂ... അമ്മമാർ ശ്രദ്ധിക്കേണ്ട സാമ്പത്തിക പാഠങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബത്തിന്റെയും കുട്ടികളുടെയും സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൽ അമ്മമാർക്ക് വളരെയേറെ പങ്കുണ്ട്. ഇത്തരത്തിൽ സാമ്പത്തിക കാര്യങ്ങളിൽ അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കുക

പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കുക

പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കേണ്ടത് അമ്മമാരാണ്. കുട്ടികളുടെ സാമ്പത്തിക അറിവുകൾക്ക് അടിത്തറ പാകാൻ ഇത് സഹായിക്കും. ചെറുപ്പം മുതൽ കുട്ടികളിൽ സമ്പാദ്യ ശീലം ഉണ്ടാക്കേണ്ടും അനാവശ്യമായ ചെലവുകളെക്കുറിച്ച് മക്കളെ മനസ്സിലാക്കിക്കാനും അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന പണത്തിന്റെ മൂല്യം തിരിച്ചറിയാൻ മക്കളെ സഹായിക്കുകയും വേണം.

ടേം പ്ലാൻ

ടേം പ്ലാൻ

ആവശ്യമായ ഇൻഷുറൻസ് ലൈഫ് കവറുകൾ എടുക്കുക. കൂടാതെ വരാനിരിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിലവിലെ വരുമാനത്തിന് അനുസരിച്ചുള്ള ടേം പ്ലാനുകൾ എടുക്കുന്നത് നല്ല തീരുമാനമാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക

ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക

ആദ്യം സാധനങ്ങൾ വാങ്ങാനും പിന്നീട് പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് കടക്കെണിയിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മക്കളുടെയും ഭ‍ർത്താവിന്റെയും ക്രെഡിറ്റ് കാ‍‍‍ർഡ് ഉപയോ​ഗത്തിലും നിയന്ത്രണം വരുത്തുക.

കടങ്ങൾ കുറയ്ക്കുക

കടങ്ങൾ കുറയ്ക്കുക

കടങ്ങൾ പരമാവധി കുറയ്ക്കാനും സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിര വരുമാനമില്ലാത്തവ‍ർ കടക്കെണിയിൽ പെട്ടാൽ പിന്നീട് തുക അടച്ചു തീ‍ർക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും. തവണകൾ മുടക്കാതെ വായ്പകളും മറ്റും അടച്ചു തീ‍ർക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പലിശ കൂടാൻ സാധ്യതയുണ്ട്.

അൽപ്പം റിസ്ക്

അൽപ്പം റിസ്ക്

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റും ധാരാളം പണം ആവശ്യമാണ്. ഇതിനായി നേരത്തേ തന്നെ പണം സമ്പാദിച്ചു തുടങ്ങണം. ഇല്ലെങ്കിൽ വായ്പകളും മറ്റും എടുക്കേണ്ടി വരും. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങി അൽപ്പം റിസ്കുള്ള നിക്ഷേപങ്ങൾ നടത്തിയാൽ വളരെ പെട്ടെന്ന് തന്നെ കൂടുതൽ നേട്ടമുണ്ടാക്കാം.

malayalam.goodreturns.in

English summary

How Moms Can Take Care of Finance

As moms build the foundation for kids’ financial understanding, you need to emphasise from a very early stage that money is not an entitlement. It needs to be spent prudently.
Story first published: Wednesday, July 4, 2018, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X