ആദ്യ ശമ്പളം കിട്ടുമ്പോൾ തന്നെ ചെറിയ തുകയാണെങ്കിൽ പോലും സമ്പാദ്യത്തിനായി ഒരു വിഹിതം മാറ്റി വയ്ക്കുക.
ജോലി ലഭിക്കുന്ന ഉടൻ തന്നെ സമ്പാദ്യം ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം പ്രായം കൂടും തോറും പണത്തിന്റെ ആവശ്യങ്ങളും പ്രാരാബ്ധങ്ങളും കൂടും. അതുകൊണ്ട് ആദ്യ ശമ്പളം കിട്ടുമ്പോൾ തന്നെ ചെറിയ തുകയാണെങ്കിൽ പോലും സമ്പാദ്യത്തിനായി ഒരു വിഹിതം മാറ്റി വയ്ക്കുക. ഓരോ മാസവും കാശ് ലാഭിക്കാൻ ചില കുറുക്കുവഴികൾ ഇതാ...
പ്രത്യേക സേവിംഗ്സ് അക്കൗണ്ട്
സാലറി അക്കൌണ്ട് കൂടാതെ ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് തുറക്കുക എന്നതാണ് ആദ്യ ഘട്ടം. ഇതിൽ ശമ്പളത്തിൽ നിന്ന് നിങ്ങൾ സമ്പാദ്യത്തിനായി മാറ്റി വയ്ക്കുന്ന തുക നിക്ഷേപിക്കുക. ഓരോ മാസവും ഒരു നിശ്ചിത തുക ഈ അക്കൌണ്ടിലേയ്ക്ക് മാറ്റാവുന്നതാണ്. കാരണം സാലറി അക്കൌണ്ടിൽ കിടക്കുന്ന പണത്തിന് പലിശ ലഭിക്കില്ല. എന്നാൽ സേവിംഗ്സ് അക്കൌണ്ടിൽ നിങ്ങൾക്ക് പലിശ ലഭിക്കുന്നതാണ്.
ഭക്ഷണം വീട്ടിൽ നിന്ന്
ഓഫീസിൽ പോകുമ്പോൾ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടു പോകുന്നതാണ് ലാഭകരം. ഇതുവഴി നിങ്ങൾക്ക് മാസം കുറഞ്ഞത് 2000 രൂപയെങ്കിലും ലാഭിക്കാം.
യാത്രാ ചെലവ്
നിങ്ങളുടെ സ്വന്തം വാഹനത്തിൽ ഓഫീസിൽ പോകുന്നതിന് പകരം പൊതുഗതാഗത മാർഗങ്ങൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ഒന്നിലധികം പേർ ഒരുമിച്ച് യാത്ര ചെയ്യുന്ന കാർ പൂൾ സേവനം തിരഞ്ഞെടുക്കുക. ഇതും പ്രതിമാസം 2000 മുതൽ 3000 രൂപ വരെ ലാഭിക്കാൻ സഹായിക്കും.
ആഡംബരത്തിന് പിന്നാലെ പോകേണ്ട
സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുന്നതോടെ ജീവിതം ആഡംബരപൂർണമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ അധികവും. ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുകളും സ്മാർട്ട്ഫോണുകളുമൊക്കെ വാങ്ങി മാസാവസാനം പോക്കറ്റ് കാലിയാക്കാതെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം പണം ചെലവാക്കുക.
കൂടുതൽ നിക്ഷേപ മാർഗങ്ങൾ
ബാങ്ക് നിക്ഷേപങ്ങളിൽ മാത്രമല്ല പണം നിക്ഷേപിക്കാനാകുന്നത്. കൂടുതൽ ലാഭകരമായ മറ്റ് ഗവൺമെന്റ് സ്കീമുകളിലും, സിപ്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിവയിൽ പണം നിക്ഷേപിച്ചും നിങ്ങൾക്ക് കാശുണ്ടാക്കാം.
റിട്ടയർമെന്റ് നിക്ഷേപം
മാസം തോറും റിട്ടയർമെന്റ് നിക്ഷേപത്തിലേയ്ക്കും ഒരു നിശ്ചിത തുക മാറ്റി വയ്ക്കാം. തുടക്കം മുതൽ ഇത്തരത്തിൽ തുക മാറ്റി വച്ചാൽ ജോലിയിൽ നിന്ന് വിരമിച്ചാലും നിങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള പണം അക്കൌണ്ടിലുണ്ടാകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications