സ്വന്തം നാട്ടിൽ സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്വന്തം നാട്ടിൽ സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വസ്തു വകകൾ ഏറ്റെടുക്കുന്നതും വിൽപന നടത്തുന്നതും വസ്തു വകകളിൽ നിന്നുള്ള വരുമാനം എന്നിവ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാനായിരിക്കണം.
റിയൽ എസ്റ്റേറ്റ് നിക്ഷേപം
ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്ന നിലയ്ക്കാണ് പലരും നാട്ടിൽ സ്ഥലം വാങ്ങിയിടുന്നത്. എന്നാൽ ചിലരാകട്ടെ സ്വന്തമായി ഒരു വീട് അല്ലെങ്കിൽ കുറച്ച് സ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സ്ഥലം വാങ്ങുന്നവരാണ്.
ഫെമ നിയമം (FEMA rules)
കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻആർഐ നിക്ഷേപങ്ങൾക്ക് ലളിതമായ ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിദേശ വിനിമയ മാനേജ്മെൻറ് നിയമത്തിന്റെ (Foreign Exchange Management Act - FEMA) പരിധിയിലാണ് വരുന്നത്. ഈ നിയമ പ്രകാരം ഇന്ത്യൻ വംശജനായ ഒരു പ്രവാസിക്ക് കൃഷിഭൂമി, പ്ലാന്റേഷൻ, ഫാം ഹൗസ് എന്നിവയല്ലാത്ത ഏത് തരത്തിലുള്ള വസ്തുക്കളും ഇന്ത്യയിൽ വാങ്ങാവുന്നതാണ്. ഇത് സർക്കാരിന്റെ ഒരു പൊതു അനുമതിയാണ്.
വാങ്ങാൻ സാധിക്കുന്ന വസ്തുക്കൾ
എൻആർഐകൾക്ക് ഇന്ത്യയിൽ താമസയോഗ്യമായതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കാൻ പറ്റുന്നതുമായ വസ്തുക്കൾ മാത്രമേ വാങ്ങാൻ സാധിക്കൂ. എന്നാൽ കൃഷിഭൂമി, തോട്ടം, ഫാം ഹൗസ് എന്നിവ പാരമ്പര്യമായി കൈമാറി വരുന്നതോ ആരെങ്കിലും സമ്മാനിച്ചതോ ആണെങ്കിൽ കൈവശം വയ്ക്കാവുന്നതാണ്.
സാമ്പത്തിക ഇടപാടുകൾ എങ്ങനെ?
വസ്തുവകകളുടെ സാമ്പത്തിക ഇടപാടുകൾ താഴെ പറയുന്ന രീതിയിൽ മാത്രമേ നടത്താവൂ.
- ബാങ്കിംഗ് ചാനലുകൾ വഴി പണമിടപാട് നടത്താം
- NRE / FCNR (B) / NRO അക്കൗണ്ടിലുള്ള ഇന്ത്യയിലെ ഫണ്ട് ഉപയോഗിക്കാം
- ചെക്കിലോ വിദേശ കറൻസി നോട്ടുകളാലോ പണമിടപാട് നടത്തരുത്
- ഇന്ത്യയ്ക്ക് പുറത്തു നിന്ന് പണമിടപാട് നടത്താൻ പാടില്ല
- സാധാരണ ബാങ്കിങ് ചാനലുകളിലൂടെ പണം തിരിച്ചയ്ക്കാം
- എൻആർഇ / എഫ്സിഎൻആർ (ബി) / എൻആർഒ അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രകാരം
- കമ്പനി ആക്ട്, 1956 ലെ സെക്ഷൻ 6 പ്രകാരം വായ്പക്കാരന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ട് വഴിയും പണം തിരിച്ചടയ്ക്കാം
വായ്പ ലഭിക്കുമോ?
സാധാരണ ഇന്ത്യൻ പൗരൻമാരെന്ന പോലെ തന്നെ എൻആർഐകൾക്ക് വ്യക്തിഗത യോഗ്യതയുടെ അടിസ്ഥാനത്തിൽ വായ്പ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വായ്പ തിരിച്ചടയ്ക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
വായ്പ തിരിച്ചടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വരുമാനം
പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭം എങ്ങനെയാണെന്ന് നോക്കാം. വാടക വരുമാനമാണ് വളരെ പ്രധാനപ്പെട്ട ഒന്ന്. ഒരു വീട് ആണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ തീർച്ചയായും വാടക വരുമാനം ലഭിക്കും. കൂടാതെ സ്ഥലവും മറ്റ് മറിച്ച് വിൽക്കുന്നത് വഴി ദീർഘകാല ലാഭവും നേടാം.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications