കോളേജ് വിദ്യാ‍ർത്ഥികൾക്ക് തുടങ്ങാവുന്ന ചെലവ് കുറഞ്ഞ സ്റ്റാ‍ർട്ട് അപ് ആശയങ്ങൾ

കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ചില സ്റ്റാ‍‍ർട്ട് അപ് ആശയങ്ങൾ പരിചയപ്പെടാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോളേജ് കാലഘട്ടത്തിൽ തന്നെ സ്വന്തമായി ഒരു ബിസിനസ് അല്ലെങ്കിൽ ഒരു സ്റ്റാ‍ർട്ട് അപ് സംരംഭം ആരംഭിക്കുക എന്നത് ഇന്നത്തെ ചെറുപ്പക്കാ‍ർക്കിടയിലെ ട്രെൻഡാണ്. എല്ലാ സ്റ്റാർട്ട് അപ്പുകളും 100% വിജയകരമായിരിക്കണം എന്നില്ല. എന്നാൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ചില സ്റ്റാ‍‍ർട്ട് അപ് ആശയങ്ങൾ പരിചയപ്പെടാം.

ഹോം മെയ്ഡ് ഉത്പന്നങ്ങളുടെ വിൽപ്പന

ഹോം മെയ്ഡ് ഉത്പന്നങ്ങളുടെ വിൽപ്പന

വീടുകളിലിരുന്ന് നിരവധി ഉത്പന്നങ്ങൾ തയ്യാറാക്കുന്ന വീട്ടമ്മമാ‍ർ നമുക്ക് ചുറ്റുമുണ്ട്. ഇവരെ കണ്ടെത്തി ഇവരുടെ കഴിവുകൾ ഓൺലൈനിലൂടെ പ്രദർശിപ്പിക്കാനായാൽ നിങ്ങൾക്ക് മികച്ച ഒരു സംരംഭം തുടങ്ങാവുന്നതാണ്. ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതു വഴി ലഭിക്കും.

ഭക്ഷണ വിതരണം

ഭക്ഷണ വിതരണം

ജങ്ക് ഫുഡിനോടുള്ള ആളുകളുടെ താത്പര്യം കുറഞ്ഞു വരുന്ന സമയമാണിത്. അതുകൊണ്ട് ഓർ​ഗാനിക്കും ആരോ​ഗ്യകരവുമായ ഭക്ഷണ പദാ‍ർത്ഥങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത് ​ഗുണം ചെയ്തേക്കും. ഓൺലൈനിലൂടെ ഈ സേവനം എത്തിക്കാനായാൽ കൂടുതൽ മികവ് നേടാം.

കാ‍ർ കഴുകൽ

കാ‍ർ കഴുകൽ

ഓട്ടോമാറ്റിക് ആയി എങ്ങനെ ഒരു കാർ കഴുകാം എന്ന് ആലോചിക്കൂ. ചിലപ്പോൾ മികച്ച ഒരു സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങാൻ ഈ ആശയം നിങ്ങളെ സഹായിച്ചേക്കാം.

സോഷ്യൽ മീഡിയ കൺസൾട്ടൻസി

സോഷ്യൽ മീഡിയ കൺസൾട്ടൻസി

ആധുനിക ലോകത്തെ ഭരിക്കുകന്നത് തന്നെ ഇന്ന് സോഷ്യൽ മീഡിയകളാണ്. ബിസിനസ്സ് ലോകത്തും സോഷ്യൽ മീഡിയയ്ക്ക് വളരെയേറെ പങ്കുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ കൺസൾട്ടൻസി പുതിയ തൊഴിൽ അവസരമായി ഉയർന്നു വരുന്ന ഒന്നാണ്.

കണ്ടന്റ് സ‍ർവ്വീസ്

കണ്ടന്റ് സ‍ർവ്വീസ്

90% കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തിക്കുന്നത് കണ്ടന്റ് സ‍ർവ്വീസുകളെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഏജൻസികൾക്ക് ഈ മേഖലയിൽ സാധ്യതകളുണ്ട്.

വീഡിയോ ഡേറ്റിംഗ് വെബ്സൈറ്റ്

വീഡിയോ ഡേറ്റിംഗ് വെബ്സൈറ്റ്

ആളുകൾക്ക് അവരുടെ സുഹൃത്തുക്കൾക്കായി വീഡിയോകൾ അപ്ലോഡ് ചെയ്യാനും പരസ്പരം സംസാരിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം തയ്യാറാക്കുന്നത് മികച്ച ആശയങ്ങളിലൊന്നാണ്. ഉപയോക്താവിന് അവരുടെ താല്പര്യങ്ങളെക്കുറിച്ച് സംസാരിക്കാനും അതിന് അനുസരിച്ച് വീഡിയോകൾ ലഭ്യമാക്കാനും കഴിയുന്ന തരത്തിലാകാണം ഈ വെബ്സൈറ്റിന്റെ പ്രവ‍ർത്തനം.

മേക്കപ്പ് സർവ്വീസ്

മേക്കപ്പ് സർവ്വീസ്

വസ്ത്രങ്ങൾ, ഭക്ഷണം, വാഹനങ്ങൾ തുടങ്ങി എല്ലാം ഇന്ന് ഓൺലൈനിലൂടെ ഓ‍ർഡ‍ർ ചെയ്യാം. അതുപോലെ തന്നെ തുടങ്ങാവുന്ന ഒന്നാണ് മേക്കപ്പ് സ‍ർവ്വീസും. അതായത് ഓൺലൈനിലൂടെ ബുക്ക് ചെയ്താൽ മേക്കപ്പ് ചെയ്യാൻ ആൾ വീട്ടിലെത്തുന്ന തരത്തിലായിരിക്കണം സേവനം നൽകേണ്ടത്.

കരിയ‍ർ കൗൺസിലിംഗ്

കരിയ‍ർ കൗൺസിലിംഗ്

ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് വ്യക്തിഗത മാർഗ നിർദേശങ്ങൾ നൽകാൻ ആളുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് സാധാരണമല്ല. അതുകൊണ്ടു തന്നെ കരിയ‍ർ കൗൺസലിംഗ് സേവനങ്ങളെ അടിസ്ഥാനമാക്കി തുടക്കമിടുന്ന സ്റ്റാ‍ർട്ട് അപ് ആശയങ്ങൾ വിജയിക്കാനും സാധ്യതയുണ്ട്.

വാടകയ്ക്ക് നൽകൽ

വാടകയ്ക്ക് നൽകൽ

ഉപഭോക്താക്കൾക്ക് പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് സാധനങ്ങൾ വാടകയ്ക്ക് നൽകുന്നത് മികച്ച സ്റ്റാ‍ർട്ട് അപ് ആശയങ്ങളിലൊന്നാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള സേവനങ്ങൾ വളരെ കുറവാണ്.

പഴയ പുസ്തകങ്ങളുടെ വിൽപ്പന

പഴയ പുസ്തകങ്ങളുടെ വിൽപ്പന

ഉപയോ​ഗിച്ച പുസ്തകങ്ങൾ വിൽക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം വിദ്യാർത്ഥികൾക്ക് തുടങ്ങാവുന്ന സ്റ്റാർട്ട് അപ് ആശയങ്ങളിലൊന്നാണ്. തികച്ചും സുസ്ഥിരമായ ഒരു ബിസിനസായിരിക്കും ഇത്.

malayalam.goodreturns.in

English summary

Low-Cost Startup Ideas For College Students In India

While job uncertainty is increasing every day, there has been a flurry of startups taking birth in the country. While there is no 100% guarantee that all the startups will succeed, innovative startup ideas are taking birth every day to solve problems existing in the country from time immemorial.
Story first published: Friday, July 20, 2018, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X