ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണം എന്ന് ചിന്തിക്കുന്ന ചെറുപ്പക്കാ‍ർ ഇന്ന് നിരവധിയാണ്. നല്ല ശമ്പളം ലഭിച്ചിരുന്ന ജോലികൾ പോലും ഉപേക്ഷിച്ച് പലരും ബിസിനസിലേയ്ക്ക് ഇറങ്ങും. എന്നാൽ നിങ്ങൾ കുടുംബ പ്രാരാബ്ധങ്ങളുള്ളവരാണെങ്കിൽ ജോലി ഉപേക്ഷിക്കുന്നതിനെ പറ്റി പല തവണ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ബിസിനസിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പും സസൂക്ഷ്മം തന്നെ വയ്ക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ അടിതെറ്റിയേക്കാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

 

മുൻകരുതൽ

മുൻകരുതൽ

ജോലി ഉപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് നഷ്ട്ടമാകുന്നത് മാസവരുമാനമാണ്. നിങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് നിങ്ങളുടെ കുടുംബം കഴിയുന്നതെങ്കിൽ പല സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകും. അതുകൊണ്ട് ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു വ‌ർഷത്തേയ്ക്ക് എങ്കിലുമുള്ള ചിലവുകൾക്ക് പണം കണ്ടെത്തിയിരിക്കണം.

കടങ്ങൾ തീ‍ർക്കുക

കടങ്ങൾ തീ‍ർക്കുക

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാ‍ർഡ് വായ്പകൾ തുടങ്ങി നിങ്ങളുടെ എല്ലാത്തരം കട ബാധ്യതകളും ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അവസാനിപ്പിച്ചിരിക്കണം. വായ്പകളും മറ്റും അടച്ച് തീ‍ർക്കാൻ പ്രത്യേക ഫണ്ട് കരുതി വയ്ക്കണം.

ചെലവുകൾ കുറിച്ച് വയ്ക്കുക

ചെലവുകൾ കുറിച്ച് വയ്ക്കുക

ഓരോ ​ദിവസത്തെയും വലുതും ചെറുതുമായ ചെലവുകൾ എഴുതി സൂക്ഷിക്കുക. ഇത് അനാവശ്യമായ ചെലവുകൾ കണ്ടെത്താനും ഇവ ചുരുക്കാനും സഹായകമാകും. കൃത്യമായ മാസ ബജറ്റ് തയ്യാറാക്കുന്നതും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തും.

ഇൻഷുറൻസ് തിരഞ്ഞെടുക്കുക

ഇൻഷുറൻസ് തിരഞ്ഞെടുക്കുക

സ്വന്തമായി തന്നെ ഒരു മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്. ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 25 മുതൽ 30 ലക്ഷം വരെയുള്ള വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷയും 50 ലക്ഷം രൂപയുടെ വരെ അപകട ഇൻഷുറൻസും ഒരു കോടിയുടെ ടേം പ്ലാനും ഉണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം ഭാവിയിലേയ്ക്കുള്ള കരുതലാണ് ഇത്തരം കാര്യങ്ങൾ.

ബിസിനസ് വിപുലീകരണം

ബിസിനസ് വിപുലീകരണം

ബിസിനസ് വിപുലീകരണത്തിന് ആയി ആദ്യം തന്നെ കൈയിലുള്ള പണം മുഴുവൻ തീ‍‌‍‍ർക്കരുത്. നിങ്ങളുടെ ബിസിനസ് ലാഭകരമാണെന്ന് തോന്നിയാൽ മാത്രം കൂടുതൽ പണം ബിസിനസിനായി ഇറക്കുക. അല്ലെങ്കിൽ ചില വലിയ നഷ്ട്ടത്തിലേയ്ക്ക് എത്തിയെന്ന് ഇരിക്കും. കൂടുതൽ വായ്പകളെടുത്ത് കടക്കെണിയിലാകുന്ന പലരും ഇത്തരത്തിൽ എടുത്തു ചാടി തീരുമാനങ്ങളെടുക്കുന്നവരാണ്. അതുകൊണ്ട് വിശദമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ ബിസിനസിലേയ്ക്ക് പണമിറക്കാവൂ. ലാഭമാണ് ബിസിനസിന്റെ പ്രധാന ലക്ഷ്യം. ഇതിനായി അമിത റിസ്കെടുത്താൽ ചിലപ്പോൾ കുഴിയിൽ വീഴാനും സാധ്യതയുണ്ടെന്ന് ഓ‌‍ർക്കുക.

malayalam.goodreturns.in

English summary

Quitting Your Job to Start a Business?

Is the entrepreneurial bug biting you and forcing you to think of quitting your job and start off on your own? Or are you fed up with the ‘low’ salary that your job fetches you and want to join the growing culture of having a start-up of your own and try and earn much more than your job would potentially get you over a time period?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X