ഇന്ത്യയിലെ പ്രശസ്തമായ ക്ഷീരോൽപാദക സഹകരണസംഘമായ അമൂൽ സംരംഭകത്വ അവസരവുമായി രംഗത്ത്.
ഇന്ത്യയിലെ പ്രശസ്തമായ ക്ഷീരോൽപാദക സഹകരണസംഘമായ അമൂൽ സംരംഭകത്വ അവസരവുമായി രംഗത്ത്. ഔദ്യോഗിക കുറിപ്പിലൂടെയാണ് അമൂലുമായി ചേർന്ന് ബിസിനസ് തുടങ്ങാൻ വ്യക്തികളെ ക്ഷണിച്ചിരിക്കുന്നത്. വളരെ ചെറിയ മൂലധനവും ബിസിനസ് ചെയ്യാൻ കഴിവുമുണ്ടെങ്കിൽ നിങ്ങൾക്കും തുടങ്ങാം അമൂൽ ഫ്രാഞ്ചൈസി.
ലാഭം പങ്കുവയ്ക്കേണ്ട
ബിസിനസിലൂടെ ലഭിക്കുന്ന ലാഭം അമൂലുമായി പങ്കിടേണ്ട എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. കൂടാതെ 2 മുതൽ 6 ലക്ഷം രൂപ വരെ മാത്രമാണ് ബിസിനസ് തുടങ്ങാൻ ആദ്യം ചെലവാക്കേണ്ട തുക.
ആദ്യ നിക്ഷേപം
ബിസിനസ് തുടങ്ങാൻ താത്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടത് കട തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുക എന്നതാണ്. കടയ്ക്കാവശ്യമായ സ്ഥലം സ്വന്തമായി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. ഇതിന് ആവശ്യമായ പണം വ്യക്തികൾ തന്നെ കണ്ടെത്തണം. 1.50 ലക്ഷം മുതൽ 6 ലക്ഷം വരെയാകാം ഈ തുക.
അമൂൽ ഔട്ട്ലെറ്റ്
നിങ്ങൾ ഒരു അമൂൽ ഔട്ട്ലെറ്റോ, അമൂൽ റെയിൽവേ പാർലറോ ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ രണ്ടു ലക്ഷം രൂപ വരെയായിരിക്കും നിക്ഷേപ തുക. 25,000 റീഫണ്ട് ചെയ്യാത്ത ബ്രാൻഡ് സെക്യൂരിറ്റി, ഒരു ലക്ഷം രൂപ പുനർ നിർമാണ തുക, 75,000 രൂപ ഉപകരണങ്ങൾക്ക് എന്നിങ്ങനെയാണ് രണ്ട് ലക്ഷം രൂപ ആവശ്യമായി വരുന്നത്.
അമൂൽ ഐസ്ക്രീം പാർലർ
അമൂൽ ഐസ്ക്രീം പാർലർ ആണ് നിങ്ങൾ തുടങ്ങുന്നതെങ്കിൽ 5 ലക്ഷം രൂപ ചെലവാകും. റീഫണ്ട് ചെയ്യാത്ത ബ്രാൻഡ് സെക്യൂരിറ്റിയായ 50,000 രൂപ ഇതിന് നൽകേണ്ടി വരും.
ഉത്പന്നത്തിന്റെ വിതരണം
അമൂൽ ഹോൾസെയ്ൽ ഡീലർമാർ വഴിയാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഉത്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന ലാഭം പൂർണമായും കച്ചവടക്കാർക്ക് എടുക്കാവുന്നതാണ്. അതായത് ലാഭം അമൂലുമായി പങ്കുവയ്ക്കേണ്ടതില്ല.
വരുമാനം
നിങ്ങളുടെ സ്റ്റോറിന്റെ ലൊക്കേഷൻ അനുസരിച്ച് 5 മുതൽ 10 ലക്ഷം വരെ വരുമാനം നേടാൻ സാധിക്കും. മിനിമം റീട്ടെയിൽ വിലയിൽ നിങ്ങൾക്ക് കമ്മീഷനും ലഭിക്കും. കമ്മീഷൻ താഴെ പറയുന്ന രീതിയിലാണ്.
- പാൽ പായ്ക്കറ്റ് - 2.5%
- പാൽ ഉത്പന്നങ്ങൾ - 10%
- പ്രീ-പായ്ക്കു ചെയ്ത ഐസ്ക്രീം - 20%
- അമൂൽ ഐസ്ക്രീം പാർലറിൽ വിൽക്കുന്ന റെസിപ്പി അധിഷ്ഠിത ഉൽപന്നങ്ങൾ - 50%
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
