കൈയിലുള്ള കാശ് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകളിൽ നിക്ഷേപിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
കൈയിലുള്ള കാശ് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകളിൽ നിക്ഷേപിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ എവിടെ നിക്ഷേപിച്ചാൽ പലിശ കൂടുതൽ കിട്ടുമെന്ന കാര്യത്തിൽ പലർക്കും ധാരണയില്ല. എന്നാൽ ഇതാ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന മൂന്ന് സ്ഥിരനിക്ഷേപ പദ്ധതികൾ.
മഹീന്ദ്ര ഫിനാൻസ് എഫ്ഡി
ബാങ്കുകൾ 7 മുതൽ 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോൾ മഹീന്ദ്ര ഫിനാൻസ് 8.75 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. 33 മുതൽ 40 മാസം വരെ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. 40മാസത്തിൽ കൂടുതലുള്ള കാലാവധിക്ക് 9.71 ശതമാനം വരെ പലിശ ലഭിക്കും. ഓൺലൈനായി പണം നിക്ഷേപിക്കുന്നവർക്ക് മാത്രമാണ് ഈ പലിശ ലഭിക്കുന്നത്. നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം പലിശ നിരക്ക് ലഭിക്കും. 27 മാസമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി.
ബജാജ് ഫിനാൻസ്
ബജാജ് ഫിനാൻസ് 36 മുതൽ 60 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 8.40 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതും രാജ്യത്തെ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനെക്കാൾ വളരെ മികച്ചതാണ്. എന്നാൽ വലിയ കാലാവധിയിൽ നിക്ഷേപിക്കരുത്. പകരം ഒന്നോ രണ്ടോ വർഷത്തെ കാലാവധി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
കെ.ടി.ഡി.എഫ്.സി
കെ.ടി.ഡി.എഫ്.സി കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ്. ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് 8.25 ശതമാനം പലിശ ലഭിക്കും. 4 മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8 ശതമാനമാണ്. കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഇവിടെയും ലാഭം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications