ക്രെഡിറ്റ് കാര്‍ഡില്‍ ഈ 6 ഇടപാടുകള്‍ വേണ്ടേ വേണ്ട

ശരിയായ സമയങ്ങളില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു മുതല്‍ കൂട്ടാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു ഇപ്പോള്‍ ക്രെഡിറ്റ് കാ‍ർഡുകൾ. ശരിയായ സമയങ്ങളില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു മുതല്‍ കൂട്ടാണ്. അല്ലാത്ത പക്ഷം ക്രെഡിറ്റ് കാര്‍ഡ് നിങ്ങൾക്ക് വിനയാകും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരിക്കലും ചെയ്യരുതാത്ത 6 ഇടപാടുകൾ താഴെ പറയുന്നവയാണ്.

പണം പിന്‍വലിക്കല്‍

പണം പിന്‍വലിക്കല്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള ഓപ്ഷനുണ്ട്. എങ്കിലും അത്യാവശ്യമല്ലെങ്കില്‍ ഒരിക്കലും ഈ ഓപ്ഷന്‍ ഉപയോഗിക്കരുത്. കാരണം ഓരോ ഇടപാടിലും വലിയ തുക ഈ ഇനത്തിൽ പലിശയായി ഈടാക്കപ്പെടും. പണം പിന്‍വലിക്കാന്‍ ഏറ്റവും നല്ലത് ഡെബിറ്റ് കാര്‍ഡുകൾ തന്നെയാണ്.

വിദേശത്തെ ഉപയോഗം

വിദേശത്തെ ഉപയോഗം

വിദേശങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കറന്‍സി വിനിമയ നിരക്ക്, വിദേശ പണമിടപാട് നിരക്ക് തുടങ്ങി ഒരുപാട് ചാര്‍ജുകള്‍ അധികമായി വരും. അങ്ങനെയുള്ള അവസരങ്ങളില്‍ ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണ് അഭികാമ്യം. ഇല്ലെങ്കിൽ കാശ് നഷ്ടമാകും.

പണം കൊടുത്ത് വാങ്ങാം

പണം കൊടുത്ത് വാങ്ങാം

ചില സാധനങ്ങളും സേവനങ്ങളും പണം കൊടുത്ത് വാങ്ങുമ്പോള്‍ ചില ഇളവുകള്‍ നേടാം. അങ്ങനെയുള്ള അവസരങ്ങളില്‍ ഇളവുകള്‍ നേടാന്‍ കാര്‍ഡ് ഉപയോഗിക്കതിരിക്കുന്നതാണ് ഉത്തമം. കാ‍ർഡ് ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഈ ഇളവുകൾ നിങ്ങൾക്ക് നഷ്ടമാകും.

സുരക്ഷിതമല്ലാത്ത ഇടപാടുകള്‍

സുരക്ഷിതമല്ലാത്ത ഇടപാടുകള്‍

ഷോപ്പിംഗ് സൈറ്റുകള്‍ സുരക്ഷിതമല്ലെങ്കില്‍ ഒരിക്കലും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കരുത്. കാരണം നിങ്ങളുടെ കാർഡ് സംബന്ധിച്ച വിവരങ്ങൾ ഹാക്ക് ചെയ്യപെടാന്‍ സാധ്യതയുണ്ട്.

ക്രെഡിറ്റ് ലിമിറ്റ് അടുത്താല്‍

ക്രെഡിറ്റ് ലിമിറ്റ് അടുത്താല്‍

ക്രെഡിറ്റ് ലിമിറ്റ് നോക്കി വേണം എപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് അടുക്കാറായല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറയ്ക്കുക. കാരണം ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ പണം ചെലവാക്കിയാൽ കൂടുതൽ പലിശ നൽകേണ്ടി വരും.

കാര്‍ഡ് ഉപയോഗിക്കാനും ഫീസ്

കാര്‍ഡ് ഉപയോഗിക്കാനും ഫീസ്

ചില വ്യാപാരികള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് പണം ഈടാക്കുന്നുണ്ട്. അതിനാൽ ചാര്‍ജ് ഈടാക്കുന്ന സൈപ്പിംഗ് മെഷീന്‍ അല്ല നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്തുക.

സുരക്ഷിതമായ ഇടപാടിന് ഓര്‍മ്മിക്കൂ

സുരക്ഷിതമായ ഇടപാടിന് ഓര്‍മ്മിക്കൂ

  1. കാര്‍ഡ് വിവരങ്ങള്‍ ഒരിയ്ക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
    കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ അധികൃതരുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുക.
  2. ഓരോ ബില്ലുകളും പ‍‍‍ർച്ചേസുകളും സ്വയം വിലയിരുത്തുക.
  3. തട്ടിപ്പുകളെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  4. ഷോപ്പിം​ഗ് സൈറ്റുകളുടെയും മറ്റും വിശ്വാസ്യത ഉറപ്പു വരുത്തിയ ശേഷം മാത്രം ഇടപാടുകൾ നടത്തുക.

malayalam.goodreturns.in

English summary

Common mistakes that you must avoid while using your credit card

A credit card is one of the many products that are available in the financial market. It can be very useful if used in the right way, but it can also cause irrevocable harm to a user’s financial health if it is not handled properly.
Story first published: Friday, August 31, 2018, 9:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X