വിവാഹം കഴിഞ്ഞോ? ഇനി ഇങ്ങനെ സമ്പാദിച്ചാൽ പോരാ; കാശുണ്ടാക്കാൻ ചില ടിപ്സ് ഇതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ ശേഷം പണത്തിന് ചെലവ് അൽപ്പം കൂടും. അടിപൊളികളും അനാവശ്യ ചെലവുകളും കുറച്ചില്ലെങ്കിൽ സാമ്പത്തിക കാര്യങ്ങൾ അവതാളത്തിലാകും. വിവാഹ ശേഷം എങ്ങനെ സമ്പാദിക്കണം, എങ്ങനെ കൈയിലുള്ള കാശ് ചെലവാക്കണം എന്ന കാര്യത്തിൽ സംശയമുള്ളവർക്ക് ചില ടിപ്സ് ഇതാ...

 

ലക്ഷ്യം ആസൂത്രണം ചെയ്യുക

ലക്ഷ്യം ആസൂത്രണം ചെയ്യുക

വിവാഹ ശേഷം നിങ്ങൾ ലക്ഷ്യ ബോധമുള്ളവരായി മാറണം. സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കണം എന്തിന് വേണ്ടി ചെലവാക്കണം എന്ന കാര്യത്തിൽ ദമ്പതികൾ തമ്മിൽ ധാരണയിലെത്തണം. നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളായ മക്കളുടെ വിദ്യാഭ്യാസം, വീട് തുടങ്ങിയ കാര്യങ്ങൾക്കായി വിവാഹം കഴിഞ്ഞ ഉടൻ തന്നെ പണം മാറ്റി വച്ചു തുടങ്ങണം.

ജോയിന്റ് ബാങ്ക് അക്കൗണ്ട്

ജോയിന്റ് ബാങ്ക് അക്കൗണ്ട്

ഇരുവർക്കും ജോലിയുണ്ടെങ്കിൽ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ പ്രൊഫഷന്റെ ഭാ​ഗമായി തന്നെ ഉണ്ടാകും. എന്നാൽ ദമ്പതികൾ ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് നല്ലതാണ്. സാമ്പത്തികമായ സുതാര്യത ഉറപ്പുവരുത്താൻ ഇത് സഹായിക്കും.

അടിയന്തര ഫണ്ട്

അടിയന്തര ഫണ്ട്

അടിയന്തര ഘട്ടങ്ങളിൽ എടുക്കാനും ഉപയോ​ഗിക്കാനുമായി നേരത്തേ തന്നെ പ്രത്യേകം പണം മാറ്റി വയ്ക്കണം. ഈ ബാങ്ക് ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്നതാണ് നല്ലത്. ഇരുവർക്കും എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന വിധത്തിലാണ് ഈ പണം കരുതേണ്ടത്.

ബഡ്ജറ്റ് തയ്യാറാക്കുക

ബഡ്ജറ്റ് തയ്യാറാക്കുക

കുടുംബ ചെലവുകൾക്കായി ഓരോ മാസവും പ്രത്യേക ബഡ്ജറ്റ് തയ്യാറാക്കുക. അതിനുശേഷം ഈ ബഡ്ജറ്റിന് അനുസരിച്ച് മാത്രം ചെലവുകൾ നടത്തുക. ചെലവുകൾക്ക് മാത്രമല്ല ഓരോ മാസവും എത്ര തുക സമ്പാദ്യത്തിനായി മാറ്റി വയ്ക്കണം എന്ന കാര്യത്തിലും തീരുമാനമെടുക്കണം.

കടങ്ങൾ തീർക്കുക

കടങ്ങൾ തീർക്കുക

വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഇരുവരുടെയും കടങ്ങൾ ഒരുമിച്ച് നിന്ന് വീട്ടാൻ ശ്രമിക്കുക. ഇതിനായുള്ള നടപടികൾ പങ്കാളികൾ ഇരുവരും ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുക. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കടങ്ങൾ തീർക്കാനുള്ള മാർ​ഗങ്ങളാണ് കണ്ടെത്തേണ്ടത്.

ചർച്ച ചെയ്യുക

ചർച്ച ചെയ്യുക

ദിവസവും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചർച്ച് ചെയ്താൽ ജീവിതം വളരെ വിരസമായി പോകും. എന്നാൽ മാസത്തിൽ ഒരിയ്ക്കലോ രണ്ട് മാസത്തിൽ ഒരിയ്ക്കലോ തീർച്ചയായും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം.

പങ്കുവയ്ക്കുക

പങ്കുവയ്ക്കുക

സാമ്പത്തികമായ എല്ലാ കാര്യങ്ങളും ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പങ്കു വയ്ക്കുക. ഇല്ലെങ്കിൽ ഇത് പല കലഹങ്ങളിലേയ്ക്കും നയിക്കാൻ സാധ്യതയുണ്ട്. പരസ്പര വിശ്വാസവും ഐക്യവുമാണ് വിവാഹ ജീവിതത്തിന്റെ അടിസ്ഥാനമാകേണ്ടത്. സാമ്പത്തിക കാര്യങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

malayalam.goodreturns.in

English summary

financial tips for married couples "for a happily ever after"

It is often said that the two biggest problems in any relationship are too much money and too little money. Ask any of your relatives or friends to talk to their spouses about money matters, and you will most likely be met with an incredulous expression. In India, discussing money is largely a taboo subject within the family.
Story first published: Saturday, September 8, 2018, 11:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X