റെയിൽവേ യാത്രക്കാരുടെ ഇൻഷുറൻസ് എന്താണ്? അറിയേണ്ട കാര്യങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രകളിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടങ്ങളെ നമുക്ക് തടയാൻ കഴിഞ്ഞെന്നു വരില്ല.

 
റെയിൽവേ യാത്രക്കാരുടെ ഇൻഷുറൻസ് എന്താണ്? അറിയേണ്ട കാര്യങ്ങൾ

പക്ഷേ ഒരു യാത്രാ ഇൻഷുറൻസ് പോളിസി എടുത്താൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടങ്ങൾ തിരിച്ചു ലഭിച്ചേക്കാം.

ട്രെയിൻ യാത്രയ്‌ക്കൊരുങ്ങുമ്പോൾ ഐ.ആർ.സി.ടി.സി വഴി എങ്ങനെ ഇൻഷുർ ചെയ്യാം?

ട്രെയിൻ യാത്രയ്‌ക്കൊരുങ്ങുമ്പോൾ ഐ.ആർ.സി.ടി.സി വഴി എങ്ങനെ ഇൻഷുർ ചെയ്യാം?

ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ,പേയ്മെന്റുകൾ നടത്തുന്നതിന് മുമ്പ് റെയിൽവേ ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള ഓപ്ഷൻ കാണാം.ആ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ടിക്കറ്റ് ചാർജ് കൂടാതെ 92 പൈസ അധിക നിരക്ക് ഈടാക്കുന്നതാണ്.

92 പൈസ വളരെ ചെറിയ നിരക്കാണ് .5 വയസ്സിന് താഴെയുള്ള കുട്ടികൾ ഐ.ആർ.സി.ടി.സി.ഇ ടിക്കറ്റ് ഇൻഷുറൻസിൻറെ പരിധിയിൽ ഉൾപ്പെടുന്നില്ല. കൂടാതെ വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

 

 പോളിസിയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്?

പോളിസിയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്?

യാത്രക്കിടയിൽ സംഭവിക്കുന്ന അപകടങ്ങൾക്കു മാത്രമാണ് കവറേജ് നൽകുക. ട്രെയിനുകൾ തമ്മിൽ കൂട്ടി ഇടിച്ചൊ , ട്രെയിൻ മറിഞ്ഞോ,അല്ലെങ്കിൽ,ഏതെങ്കിലും തരത്തിലുള്ള ട്രെയിൻ അപകടം സംഭവിച്ചാലോ ആണ് ഇൻഷുറൻസ് കവറേജ് നൽകുക.

യാത്രകാരനോ അല്ലെങ്കിൽ നോമിനിക്കോ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.അപകടം മൂലം , സ്ഥിര അംഗവൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം, ആശുപത്രി ചിലവുകൾ തുടങ്ങിയവയും പോളിസിയിൽ ഉൾപ്പെടുന്നതാണ്.പി എൻ . ആർ അടിസ്ഥാനത്തിലാകും പോളിസി ലഭിക്കുക.

 

ഏതൊക്കെ കമ്പനികളാണ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത് ?

ഏതൊക്കെ കമ്പനികളാണ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത് ?

നിലവിൽ ഐ.സി.ഐ.സി.ഐ.,ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്,റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ശ്രീറാം ജനറൽ ഇൻഷുറൻസ് കമ്പനി എന്നീ മൂന്ന് കമ്പനികൾ ആണ് റെയിൽവേ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്.

ടിക്കറ്റ്,ബുക്കിങ്ങിനു ശേഷം ഇൻഷുറൻസ് ഓപ്ഷൻ തിരഞ്ഞെടുത്തു എന്ന് ഉറപ്പു വരുത്തുക.നോമിനിയുടെ പേരും തീർച്ചയായും നൽകേണ്ടതാണ്.

 

 

 ഈ പോളിസി കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?

ഈ പോളിസി കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?

ഇൻഷുർ ചെയ്ത ഒരു യാത്രക്കാരൻ മരിക്കുകയോ 12 മാസത്തിനുള്ളിൽ അയാൾക്ക്‌ സ്ഥിരമായ വൈകല്യം നേരിടേണ്ടി വരുകയോ ചെയ്താൽ,100% തുക ഇൻഷുർ ചെയ്തയാൾക്ക് നൽകപ്പെടും.യാത്രക്കാരനു ഭാഗിക വൈകല്യം നേരിടേണ്ടി വന്നാൽ 75% ഇൻഷുറൻസ് തുക നൽകും. അപകടത്തോടനുബന്ധിച്ചു ഉണ്ടാകുന്ന ആശുപത്രി ചിലവിന്റെ 20% ഇൻഷുറൻസ് തുകയായി നൽകുന്നതാണ്.

മറ്റൊരുതരത്തിൽ പറഞ്ഞാൽ,ഇൻഷുർ ചെയ്ത ഒരു യാത്രക്കാരൻ മരിക്കുകയാണെങ്കിൽ 10 ലക്ഷം രൂപയും , വൈകല്യത്തിന് 7.5 ലക്ഷം രൂപയും,ആശുപത്രി ചിലവിലേക്കു രണ്ടു ലക്ഷം രൂപയും, മരണാനന്തര ചടങ്ങുകൾക്ക് 10000 രൂപയുമാണ് റെയിൽവേ ഇൻഷുറൻസിൽ നിന്നും ലഭിക്കുക.റെയിൽവേ നിയമം 1989, 123, 124, 124 എ വകുപ്പ് പ്രകാരം എത്തരത്തിലുള്ള ട്രെയിൻ അപകടങ്ങൾ എന്ന് ചിട്ടപ്പെടുത്തിയിട്ടുണ്ട്.

 

 

English summary

IRCTC travel insurance policy

If you take a travel insurance policy, you may get financial backing
Story first published: Tuesday, September 25, 2018, 14:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X