എങ്ങനെയാണ് ഞാൻ ഏറ്റവും മികച്ച വിലയിൽ എന്റെ കാർ വിൽക്കുന്നത്? കാർ വിൽക്കാൻ ഒരുങ്ങുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന ചോദ്യമാണിത് എങ്ങനെയാണു യൂസ്ഡ് കാർ നല്ല വിലയ്ക്കു വിൽക്കുക എന്ന് നോക്കാം .
കാർ വാങ്ങിക്കാൻ താല്പര്യം കാണിച്ചു ഒരാൾ വരുമ്പോൾ തിരക്കുള്ള സ്ഥലത്തു വെച്ചു കാർ കാണിക്കുക.ഒറ്റപ്പെട്ട സ്ഥലത്തേക്കോ,വീട്ടിലേക്കോ വിളിക്കരുത്. .ഇന്ന് കാർ വിൽക്കാൻ ഏറ്റവും നല്ല വഴി ഓൺലൈനിൽ ഒരു പരസ്യം കൊടുക്കുക എന്നതാണ്.പ്രീ ഓൺഡ് കറുകൾക്കുള്ള സ്വീകാര്യത, എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയുന്നത്,തുടങ്ങിയ ഗുണങ്ങളാണ് ഓൺലൈൻ കാർ വിപണിയെ സജീവമാക്കിയത്.

ഒരു വ്യക്തി ഒരു വാഹനം ഉപയോഗിക്കാറുള്ള വർഷങ്ങളുടെ കണക്കു ഏഴിൽ നിന്നും,നാലായി ചുരുങ്ങിയിരിക്കുന്നു. അതായത് ഒരു വ്യക്തി തന്റെ വാഹനത്തിന്റെ ഉടമസ്ഥത നാല് വർഷം കഴിഞ്ഞാൽ മറ്റൊരു വ്യക്തിക്ക് കൈമാറുന്നു എന്ന്.2020 ആകുമ്പോഴേക്കും ഇത് ഇനിയും കുറയാനാണു സാധ്യത.
ഓരോ വർഷവും കഴിയും തോറും കാറിന്റെ മൂല്യം 25 ശതമാനം കുറയുന്നു എന്നാണ് കണക്കുകൾ പറയുന്നത് ,അത് കൊണ്ട് തന്നെ നാല് വർഷത്തിൽ കൂടുതൽ ഒരു വാഹനം ഉപയോഗിക്കാൻ ഇന്ന് ആളുകൾ താല്പര്യം കാണിക്കുന്നില്ല.ഇതുപോലെ തന്നെ യൂസ്ഡ് കാറുകൾ വാങ്ങിക്കാൻ താല്പര്യം കാണിക്കുന്ന മറ്റൊരു സമൂഹവും ഇന്ന് ഉണ്ട്. മികച്ച വിലയ്ക്ക് നിങ്ങളുടെ കാർ വിൽക്കാൻ സഹായിക്കുന്നതിന്,നിങ്ങൾക്ക് പിന്തുടരാവുന്ന ചില ലളിതമായ വഴികൾ ഇതാ:
കാർ വൃത്തിയായി സൂക്ഷിക്കുക:
നിങ്ങളുടെ കാർ നല്ല രീതിയിൽ ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നിങ്ങളുടെ കാർ വാങ്ങിക്കാൻ ആളുകൾ തയ്യാറാവുകയുള്ളു.കാർ കണ്ടു ഇഷ്ടപെട്ടാൽ മാത്രമേ നിങ്ങൾ പറഞ്ഞ വില വാങ്ങുന്ന ആൾക്ക് ഉൾകൊള്ളാൻ സാധിക്കുകയുള്ളൂ.നിങ്ങളുടെ കാർ നന്നായി പരിശോധിക്കുക,കാറിൽ വൃത്തികേടൊന്നുമില്ല എന്ന് ഉറപ്പു വരുത്തുക.
കാറിനു അകത്തും പുറത്തും നന്നായി വൃത്തിയാക്കുക.ഏതെങ്കിലും വിള്ളലുകൾ അറ്റകുറ്റപ്പണികൾ,ഹെഡ്‍ലൈറ്റുകൾ,തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.കാറിനുള്ളിലെ എല്ലാ ദ്രാവകങ്ങളും പുനഃക്രമീകരിക്കുക.കാർ,ഡ്രൈവിങ്ങിനു തയ്യാറാണെന്ന് ഉറപ്പാക്കുക.ഒരു ലോക്കൽ ഗ്യാരേജിൽ നിങ്ങളുടെ കാർ കഴുകാൻ കൊടുക്കാം,ഇത് നിങ്ങളുടെ കാറിനു പുതിയ ലുക്ക് നൽകും.കാറിന്റെ എയർ കണ്ടീഷനിംഗ് പ്രശ്നങ്ങൾ പരിഹരിക്കുക.കാറിൽ ഒരു എയർ ഫ്രഷ്‌നർ വക്കുക.
വിവരണം നൽകുക:
കാർ വാങ്ങുവാൻ തയ്യാറായി വരുന്ന ആളുകളെ ആകർഷിക്കാൻ,ഓൺലൈനിൽ നിങ്ങൾ ശരിയായ രീതിയിൽ കാർ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആവശ്യമായ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.
കാറിന്റെ പുറംഭാഗവും ഉൾഭാഗവും പ്രദർശിപ്പിക്കുന്ന തരത്തിൽ വ്യത്യസ്ത കോണുകളിൽ നിന്ന് കുറഞ്ഞത് നാല് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ അപ്ലോഡുചെയ്യുക.കാർ ഉടമസ്ഥത കാലാവധി,വാഹന സർട്ടിഫിക്കേഷൻ,ഇൻഷുറൻസ്,കാറിന്റെ ഉടമകളുടെ എണ്ണം എന്നിവ കൃത്യമായി നൽകുക.
നയപരമായി വിലയിടുക:
നിങ്ങളുടെ കാർ വിൽക്കുമ്പോൾ,കാർ ഡീലർമാരുമായി ചർച്ച ചെയ്തും,ഓൺലൈൻ പ്ലാറ്റ്ഫോമുകളും നന്നായി പരിശോധിച്ച ശേഷവും വില തീരുമാനിക്കുക.അതുപോലെ തന്നെ കാറിന്റെ എല്ലാ വിവരണങ്ങളും,ഒരു കുറിപ്പും ചേർക്കുക.
ഇത് നിങ്ങളുടെ കാറിനു നല്ല വില ലഭിക്കാൻ സഹായിക്കും.നിങ്ങൾ നിങ്ങളുടെ കാറിന്റെ ഏറ്റവും ഉയർന്ന വില ഓൺലൈനിൽ കാണിക്കുക.വാങ്ങാൻ ഉദ്ദേശിച്ച ആൾ നേരിട്ട് വന്നു ഡീൽ ഉറപ്പിക്കുമ്പോൾ തീർച്ചയായും വില പേശുന്നതാണ്.അപ്പോൾ രണ്ടു കൂട്ടർക്കും സ്വീകാര്യമായ ഒരു വിലയിൽ സംസാരിച്ചു എത്തിച്ചേരുക.
ഇൻഷുറൻസ്,ട്രാൻസ്ഫർ,സർട്ടിഫിക്കേഷൻ:
കാറിനു ഇൻഷുറൻസ് ഉണ്ടെങ്കിൽ അത് വാങ്ങുന്നയാൾക്ക് കൈമാറണം.കാലാവധി കഴിഞ്ഞതെങ്കിൽ അത് പുതുക്കിയതിനു ശേഷം വേണം കാർ വിൽക്കാനായി പരസ്യം നൽകേണ്ടത്. ഇൻഷുറൻസ് ഇല്ലാതെ ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുന്നത്,കുറ്റകരമാണെന്നത് മറക്കരുത്.കാർ ഉടമസ്ഥാവകാശം കുറഞ്ഞ ചിലവിൽ കൈമാറ്റം ചെയ്യാൻ നിങ്ങളുടെ പ്രാദേശിക ആർ.ടി.ഒ നിങ്ങളെ സഹായിച്ചേക്കാം.
ഒരു നല്ല വില പറയാൻ നിങ്ങളുടെ കാറിനാവശ്യമായ എല്ലാ സർട്ടിഫിക്കേഷനുകളും ഉണ്ടായിരിക്കണം.നിങ്ങളുടെ പ്രാദേശിക മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഒരു എൻ.ഒ.സി. എടുക്കേണ്ടതും അത്യാവശ്യമാണ്.
സുരക്ഷ ഉറപ്പാക്കുക:
വാങ്ങുന്നയാൾ വാഹനം പരിശോധിക്കുമ്പോൾ ഒരു പൊതു സ്ഥലത്ത് കൂടിക്കാഴ്ച നടത്തുക ഒറ്റപ്പെട്ട സ്ഥലത്തല്ല,നിങ്ങളുടെ വീട്ടിലും ആകരുത്.നിങ്ങളുടെ മുൻപിൽ വെച്ചു തന്നെ കാർ പരിശോധിക്കാൻ ആവശ്യപ്പെട്ടുക.ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഒറ്റയ്ക്ക് കാർ വിട്ടു നൽകാതിരിക്കുക.
നിങ്ങൾക്കു കൂടെ കാറിൽ ഇരിക്കാം.വാങ്ങുന്നയാളിൽ നിന്നുള്ള പേയ്മെന്റ് എടുക്കുമ്പോൾ അത് പണമോ ഡിജിറ്റൽ മാർഗ്ഗമോ ആണെന്ന് ഉറപ്പുവരുത്തുക.എല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മാത്രം കാറിന്റെ രേഖകൾ കൈമാറുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications