റിട്ടയര്‍മെന്റിന് ശേഷം എന്ത് ? നേരത്തെ പ്ലാൻ ചെയ്യാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കലിനു ശേഷം എന്തെന്ന് ചെറു പ്രായത്തിൽ തന്നെ പ്ലാൻ ചെയ്താൽ അത് നിങ്ങൾക്കു മനസമാധാനം നൽകും . ജീവിതത്തെ പ്ലാൻ ചെയ്യാതിരുന്നാൽ,നിങ്ങൾ തോൽവി പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ്.എന്നാൽ നേരത്തെ തന്നെ ജീവിതത്തെ പ്ലാൻ ചെയ്താൽ നേരത്തെ ലക്ഷ്യത്തിൽ എത്തി ചേരാൻ സാധിക്കും .

 
റിട്ടയര്‍മെന്റിന് ശേഷം എന്ത് ? നേരത്തെ പ്ലാൻ ചെയ്യാം

11 വയസ്സുള്ളപ്പോഴാണ് വാറൻ ബഫറ്റ് നിക്ഷേപം തുടങ്ങിയത്,റേ ഡാലിയോ പന്ത്രണ്ടാം വയസ്സിൽ തന്നെ നിക്ഷേപം ആരംഭിച്ചു.റിച്ചാർഡ് ബ്രാൻസൺ 15 വയസ്സുള്ളപ്പോൾ കുട്ടികൾക്ക് വേണ്ടി ഒരു മാസിക ആരംഭിച്ചു .  ഈ ഉദാഹരണങ്ങളിൽ നിന്നും ലഭിക്കുന്ന പാഠം എന്തെന്നാൽ,ജീവിതത്തിൽ നേരത്തെ തന്നെ പ്ലാനിംഗ് ആരംഭിച്ചാൽ വിജയത്തിൽ എത്തി ചേരാൻ സാധിക്കും എന്നാണ് .

നിക്ഷേപങ്ങളും പ്ലാനിങ്ങോട് കൂടി

നിക്ഷേപങ്ങളും പ്ലാനിങ്ങോട് കൂടി

ഒരുപക്ഷെ,ഒരു ഗവണ്മെന്റ് ജോലിക്കാരനോ, ബിസിനസ്സ്മാനോ,പ്രൊഫഷണലോ ആയിരിക്കാം. നിക്ഷേപങ്ങളും പ്ലാനിങ്ങോട് കൂടി വേണം ചെയ്യാൻ.വിരമിക്കലിനു ശേഷം നിക്ഷേപങ്ങൾ ആവശ്യമായി വരും.നിങ്ങളുടെ വിരമിക്കൽ അനിവാര്യമാണ്,അത് എത്രയും വേഗം അല്ലെങ്കിൽ പിന്നീട് സംഭവിക്കാൻ ഇടയാക്കുന്നു.അതുകൊണ്ടു തന്നെ വിരമിക്കലിനു ശേഷം എന്തെന്ന് വ്യക്തമായയ പ്ലാൻ ഉണ്ടായിരിക്കണം.നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ മുൻപേ ഒരുപക്ഷെ നിങ്ങൾക്കു വിരമിക്കൽ ആവശ്യമായി വന്നേക്കാം.റിട്ടയർമെൻറ് നേരത്തെ പ്ലാൻ ചെയ്യുന്നത് കൊണ്ട് ഒരുപാടു ഗുണങ്ങൾ ഉണ്ട്.അവയിൽ ചിലതാണിവിടെ പറയുന്നത്.

ഒരു ഉദാഹരണം

ഒരു ഉദാഹരണം

"കോമ്പൗണ്ടിന്റെ ശക്തി ലോകത്തിലെ എട്ടാമത്തെ വിസ്മയമാണ്, അത് മനസിലാക്കുന്നയാൾ സമ്പാദിക്കുന്നു അല്ലാത്തവർ കടം വാങ്ങുന്നു".ആൽബർട്ട് എയ്ൻസ്റ്റീന്റെ വാക്കുകളാണിത്.നിങ്ങൾ നിക്ഷേപം തുടരുന്നിടത്തോളം കാലം നിങ്ങളുടെ നിക്ഷേപം ഉയരുന്നതാണ് .
മിസ്റ്റർ എ യുടെയും , മിസ്റ്റർ ബി യുടെയും ഒരു ഉദാഹരണം എടുക്കാം,മിസ്റ്റർ എ 25 വയസ്സിൽ ഒരു മാസം 20,000 രൂപ വീതം നിക്ഷേപം ആരംഭിച്ചു. എന്നാൽ മുപ്പത്തഞ്ചാം വയസ്സിൽ അതേ തുകയുടെ നിക്ഷേപം ബി യും ആരംഭിച്ചു.

വിരമിക്കൽ പ്രായം 60 കണക്കാക്കി പ്രതിവർഷം 15 ശതമാനം പലിശനിരക്കിൽ വിരമിക്കലിനു ശേഷം അവർക്കു ലഭിക്കുന്ന തുക എത്രയെന്നു നോക്കൂ.അഞ്ചു വർഷത്തെ വ്യത്യാസത്തിൽ മിസ്റ്റർ എ,ബി യെ അപേക്ഷിച്ച് 14.3 ശതമാനം കൂടുതൽ നിക്ഷേപിച്ചു.60 വയസുള്ളപ്പോൾ 30.5 കോടി രൂപയാണ് എ യ്ക്ക് ലഭിക്കുന്നത്.അതായതു ബിയ്‌ക്കു ലഭിക്കുന്ന 14.3 കോടിയുടെ ഇരട്ടിയിലധികം.അതുകൊണ്ടു നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുക,നിങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം സൂക്ഷിച്ചു കൊണ്ട് വിശ്രമിക്കുക.

കൂടുതൽ നികുതി ആനുകൂല്യങ്ങൾ

കൂടുതൽ നികുതി ആനുകൂല്യങ്ങൾ

നികുതി അടയ്ക്കുന്നത് നിങ്ങളുടെ വരുമാനം വെട്ടികുറയ്ക്കും ,എന്നാൽ നിക്ഷേപങ്ങൾ നികുതി ഭാരം കുറയ്ക്കുകയും ഭാവിയിലേക്ക് പണം മാറ്റി വെക്കാൻ സഹായിക്കുകയും ചെയുന്നു.നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിച്ചാൽ വിരമിക്കൽ കാലത്തു പണം ഉണ്ടാകും എന്ന് മാത്രമല്ല. നിങ്ങൾക്കു നികുതി ഇളവ് ലഭിക്കുകയും ചെയ്യുന്നു.

 ഉത്തേജക നിക്ഷേപം നടത്താം

ഉത്തേജക നിക്ഷേപം നടത്താം

നിങ്ങൾക്ക് കുറഞ്ഞ സാമ്പത്തിക ബാധ്യതകൾ മാത്രം ഉള്ള പ്രായത്തിൽ റിസ്ക് അടങ്ങിയ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

നേരത്തെ തന്നെ വിരമിക്കൽ പ്ലാനിംഗ് തുടങ്ങിയ ഒരാൾക്ക് റിവാർഡുകൾ കൂടുതലുള്ള റിസ്ക് അടങ്ങിയ പദ്ധതികളിൽ നിക്ഷേപിക്കാൻ കഴിയും.നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോൾ,25,വയസ്സ് മാത്രമേ നിങ്ങൾക്കു ഉള്ളുവെങ്കിൽ ചെറുകിട മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണു നല്ലതു.അങ്ങനെയെങ്കിൽ നിങ്ങൾക്കു ഒരുപാട് സാമ്യം ലഭിക്കുന്നതാണ്.എന്നാൽ സമയം കഴിഞ്ഞു പോകുമ്പോൾ വലിയ നിക്ഷേപ പദ്ധതികളിലേക്കു മാറുകയും വേണം . തിരികെ ലഭിക്കുന്ന പണത്തിൽ ചെറിയ കുറവുണ്ടാകുമെങ്കിലും,അവ സുരക്ഷിതമായിരിക്കും .

 

ചിന്തിക്കേണ്ടതില്ല

ചിന്തിക്കേണ്ടതില്ല

നേരത്തെ തന്നെ വിരമിക്കല ആസൂത്രണം ചെയ്താൽ വിരമിക്കലിനു ശേഷമുള്ള ആവശ്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല.

 

 

 നിങ്ങൾക്ക് നേരത്തെ വിരമിക്കാനാവും

നിങ്ങൾക്ക് നേരത്തെ വിരമിക്കാനാവും

സാമ്പത്തിക ബാധ്യതകൾ എല്ലാം അവസാനിച്ചാൽ, വിരമിക്കുബോൾ കജീവിക്കാനുള്ള പണം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്കു സമാദാനമായി വിശ്രമിക്കാം .

 

 

 

Read more about: retirement investment
English summary

reasons you should start planning for retirement early

When you plan retirement at a young age, it will give you peace of mind
Story first published: Saturday, October 6, 2018, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X