ക്രെഡിറ്റ് കാർഡ് ഉപയോഗവും വായ്പകൾ പ്രയോജനപ്പെടുത്തുന്നതും ജീവിതത്തിന്റെ ഒരു ഭാഗമാണ്,ആരും അത് നമ്മെ കുഴപ്പത്തിലാക്കാൻ സാധ്യതയുള്ള ഒരു കാര്യമായി കരുതുന്നില്ല.എന്നിരുന്നാലും, അധികമായാൽ അത് നമ്മളെ മോശമായി ബാധിച്ചേക്കാം

കൂടുതൽ പണം കടം വാങ്ങിക്കുന്നത് കടമെടുക്കുന്നത് കടക്കെണിയിലേക്കു നയിച്ചേക്കാം.നിങ്ങൾ ഒരു കടക്കെണിയിൽ ആണെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഇതാ.
നിങ്ങളുടെ വരുമാനം മുഴുവനും വായ്പ തിരിച്ചടയ്ക്കാൻ മാത്രം ചിലവാകുന്നു
നിങ്ങളുടെ കടങ്ങൾ തിരിച്ചടയ്ക്കാൻ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 30% ത്തിൽ കൂടുതൽ ഉപയോഗിക്കരുത്.വിദ്യാഭ്യാസ വായ്പയും ഭവന വായ്പയും പോലുള്ള വായ്പകൾ ആണെങ്കിൽ ഇത് 40% വരെ ഉയർത്താം.ഇതിലും കൂടുതലാണെങ്കിൽ നിങ്ങൾ കടക്കെണിയിലേക്കാണ് പോകുന്നത് .നിങ്ങളുടെ വരുമാനങ്ങളിൽ ഭൂരിഭാഗവും കടങ്ങളിലേക്കു പോകുമ്പോൾ,നിങ്ങളുടെ നിത്യ ചെലവുകൾക്കായി നിങ്ങൾ വീണ്ടും കടം വാങ്ങേണ്ടി വരും.ഇത് സാഹചര്യത്തെ കൂടുതൽ വഷളാക്കുകയും കടക്കെണിയിലേക്കു നിങ്ങളെ തള്ളിവിടുകയും ചെയ്യും.
നിങ്ങൾ പ്രതിമാസ ചെലവുകൾക്കായി വായ്പയെടുക്കുന്നു
ശമ്പളം, പെൻഷൻ, ബിസിനസ്സ് അല്ലെങ്കിൽ മറ്റേതെങ്കിലും വരുമാനം ചെലവുകൾക്കായി ഉണ്ടായിരിക്കണം.നിങ്ങളുടെ പ്രതിമാസ ചെലവുകൾക്കായി കടം വാങ്ങേണ്ടി വരികയാണെങ്കിൽ, നിങ്ങൾ ഗുരുതരമായ കുഴപ്പത്തിലാണ്. അതിനർത്ഥം കടംവാങ്ങിയ പണത്തെ ആശ്രയിച്ചാണ് നിങ്ങൾ ജീവിക്കുന്നത് എന്നാണ് .ഒന്നുകിൽ നിങ്ങൾ ചെലവുകൾ വെട്ടി ചുരുക്കുക, അല്ലെങ്കിൽ പണം സമ്പാദിക്കാനുള്ള കൂടുതൽ മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുക
നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് തുകകൾ അടയ്ക്കാനാകുന്നില്ല
മിക്ക കേസുകളിലും ക്രെഡിറ്റ് കാർഡ് കടങ്ങൾ വളരെ വില കൂടിയതാണ്.ബിൽ നിങ്ങൾക്ക് പൂർണ്ണമായി തിരിച്ചടക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കടക്കെണിയിലാണ് . ഒരു മാസത്തേക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ, ഉയർന്ന നിരക്കിൽ പണം അടച്ചാൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കടത്തിൽ നിന്നും പുറത്തുവരാവുന്നതാണ് . എന്നാൽ മാസങ്ങളോളം ഉള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, നിങ്ങളുടെ സാമ്പത്തികം സ്ഥിതി വളരെ മോശം നിലയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത് .
നിലവിലുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ കടം വാങ്ങുക
ബാലൻസ് ട്രാൻസ്ഫർ സാമ്പത്തിക സ്തംഭനത്തിന്റെ അടയാളമായി കാണപ്പെടുന്നു. ഒരു കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറുന്നതിനു ചെറിയ ഫീസ് മതിയാകും .നിങ്ങളുടെ കടം ത്ഹർക്കാണ് കൂടുതൽ സമയം ഇതിലൂടെ സാധിച്ചേക്കാം.
എന്നാൽ ഇത് താല്കാലികം മാത്രമാണ് . എന്നാൽ മാസങ്ങളായി നിങ്ങൾ ഇതു ചെയ്യുകയാണെങ്കിൽ , നിങ്ങൾ കടത്തിലേക്കു വഴുതി വീഴുകയാണ്. നിലവിലുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ കടം വാങ്ങുക നിങ്ങൾ ഒരുപാട് കടം വാങ്ങുന്നത് കൊണ്ടോ അല്ലെങ്കിൽ നിങ്ങളുടെ വരുമാനം പെട്ടെന്ന് കുറയുമ്പോഴോ ആണ്.അവസ്ഥ കൂടുതൽ മോശമാവുക,പലിശ നിരക്കും പലിശയും ഉയരുമ്പോഴാണ്.
ഒരു ബാങ്കും നിങ്ങൾക്ക് വായ്പ നൽകുന്നില്ല
നിങ്ങൾ ഒരു കടക്കെണിയിൽ ആയിരിക്കുന്ന ആത്യന്തിക ലക്ഷണമാണിത്. നിങ്ങൾക്കു പണം കടം നൽകുന്നതിനുമുമ്പ് ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നു.നിങ്ങള്ക്ക് നിലവിൽ ഒരുപാട് കടങ്ങൾ ഉണ്ടെന്നു അവർ കണ്ടെത്തുകയാണെങ്കിൽ, ബാങ്ക് അധിക ക്രെഡിറ്റ് നിങ്ങൾക്ക് നൽകില്ല. അപ്പോൾ നിങ്ങൾ പണം ലഭിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടും . ഉയർന്ന പലിശ നിരക്കിലാകും അത്തരം വഴികളിലൂടെ നിങ്ങൾക്കു പണം ലഭിക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications