ഓൺലൈൻ വഴി പി. എഫ്. എങ്ങനെ പിൻവലിക്കാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഫണ്ട് പിൻവലിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇത് മുഴുവൻ പ്രക്രിയയും എളുപ്പമാക്കുന്നു.

ഓൺലൈൻ വഴി പി. എഫ്. എങ്ങനെ പിൻവലിക്കാം?

പി.എഫ്. തുക പിൻവലിക്കാൻ അപേക്ഷകർക്ക് തങ്ങളുടെ കെവൈസി,ആധാർ,അല്ലെങ്കിൽ പാൻ കാർഡുമായി ബന്ധിപ്പിച്ച യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യു.എൻ.),ബാങ്കിന്റെ ഐ.എഫ്.എസ്.സി.കോഡും ബാങ്ക് വിശദാംശങ്ങൾ എന്നിവ ഉപയോഗിക്കാം. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ നിങ്ങൾക്കുണ്ടെങ്കിൽ പി.എഫ്. തുക പിൻവലിക്കാൻ നിങ്ങളുടെ മുൻ തൊഴിൽദാതാവിന്റെ സമ്മതം പോലും ആവശ്യമില്ല.

സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരും

സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരും

പിൻവലിക്കാൻ പോകുന്നതിനുമുമ്പ്, നിങ്ങൾ ജോലിയിൽ നിന്നും വിരമിച്ചാൽ ആവശ്യം വന്നേക്കാവുന്ന പണമാണിതെന്ന ബോധ്യം ഉണ്ടായിരിക്കണം. ശമ്പളത്തിന്റെ ഒഴുക്ക് നിന്നാൽ മറ്റൊരു കരുതി വെക്കൽ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ നിങ്ങൾ സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരും.

കൂടാതെ,പത്ത് വർഷത്തിലേറെയായി നിങ്ങൾ ഇ.പി.എഫ് പദ്ധതിയിൽ തുടർന്നാൽ പെൻഷനായി നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും.അത് മുൻ തൊഴിലുടമയിൽ നിന്നും നിലവിലെ തൊഴിൽ ദാതാവിലേക്ക് പി.എഫ് വഴി കൈമാറ്റം ചെയ്തുകൊണ്ട് നിങ്ങൾക്ക് ചെയ്യാം.

 

ഇ.പി.എഫ് പിൻവലിക്കാനുള്ള നടപടികൾ താഴെ പറയുന്നവയാണ്:

ഇ.പി.എഫ് പിൻവലിക്കാനുള്ള നടപടികൾ താഴെ പറയുന്നവയാണ്:

ഇ.പി.എഫ് സൈറ്റ് :(www.epfindia.gov.in/site_en/Downloads.php?id=sm8_index#Claim%20Form) സന്ദർശിക്കുക

പ്രവേശന വിൻഡോയിൽ നിങ്ങളുടെ യു.എ.എൻ നമ്പർ , പാസ്സ്‌വേർഡ്‌ എന്നിവ നൽകുക.

എന്നിട്ട് 'Manage' ടാബിൽ ക്ലിക്ക് ചെയ്ത് KYC ആധാർ, പാൻ, ബാങ്ക് വിശദാംശങ്ങൾ എന്നിവ ശരിയാണോ എന്ന് പരിശോധിക്കുക

കെ വൈ സി വിശദാംശങ്ങൾ തിട്ടപ്പെടുത്തിയതിനുശേഷം, 'ഓൺലൈൻ സേവനങ്ങളിലേക്ക്' പോയി ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും 'ക്ലെയിം' തിരഞ്ഞെടുക്കുക.

 

ഓൺലൈനിൽ ക്ലെയിം മുന്നോട്ടുവയ്ക്കുക

ഓൺലൈനിൽ ക്ലെയിം മുന്നോട്ടുവയ്ക്കുക

ക്ലെയിം സ്ക്രീനിൽ,അംഗങ്ങളുടെ വിശദാംശങ്ങളും കെ. വൈ. സി വിശദാംശങ്ങളും മറ്റ് സേവന വിശദാംശങ്ങളും കാണാം.നിങ്ങളുടെ ക്ലെയിം ഫോം സമർപ്പിക്കുന്നതിന് 'ഓൺലൈനിൽ ക്ലെയിം മുന്നോട്ടുവയ്ക്കുക' എന്ന ടാബിൽ ക്ലിക്കുചെയ്യുക.

ക്ലെയിം ഫോമിലെ പട്ടികയിൽ നിന്നും 'I Want to Apply For' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക - മുഴുവൻ ഇ.പി.എഫ് സെറ്റിൽമെന്റ്, ഇ.പി.എഫ് പാർട്ട് പിൻവലിക്കൽ(വായ്പ/മുൻകൂട്ടി) അല്ലെങ്കിൽ പെൻഷൻ പിൻവലിക്കൽ,ഇതിൽ നിന്നും നിങ്ങളുടെ ആവശ്യത്തിനനുസരിച്ചു തിരഞ്ഞെടുക്കാം .

ഫോം സമർപ്പിച്ച ശേഷം നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓപ്ഷൻ അനുസരിച്ച് പിൻവലിക്കൽ അഭ്യർത്ഥന പ്രോസസ് ചെയ്യപ്പെടും.

 

English summary

steps for the EPF withdrawal online

Withdraw PF online: It is possible; Here’s how to do it
Story first published: Monday, October 1, 2018, 16:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X