സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന 2015 മെയ് 9ന് കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണിത്.

കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം.
സവിശേഷതകള്‍
18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ പദ്ധതിയില്‍ ചെരാവുന്നതാണ്.
പ്രീമിയം -നിക്ഷേപം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ബാങ്ക് മുഖേനയുള്ള ‘ഓട്ടോ ഡെബിറ്റ്' സൗകര്യം.
പ്രതിമാസ പെന്‍ഷന്‍ വരിസംഖ്യക്ക് അനുസൃതമായിരിക്കും
42 രൂപ മുതല്‍ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതല്‍ 5000 രൂപ വരെ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും.
വയസ് പരിധി
18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള ഇന്ത്യയിൽ താമസക്കാരായ ആളുകൾക്കാണ് അടൽ പെൻഷൻ യോജനയിൽ ചേരാൻ അർഹതയുള്ളത്. കുറഞ്ഞത് 20 വര്ഷം ഈ പദ്ധതിയിലേക്ക് ഓഹരി നൽകിയാൽ 60 ആം വയസു മുതൽ പെൻഷൻ ലഭിക്കാൻ അർഹതയായി. നിലവിൽ ‘സ്വാവലംബൻ യോജന ദേശിയ പെൻഷൻ പദ്ധതി ലൈറ്റ്‘ അംഗങ്ങളെ പുതിയ പദ്ധതിയിലേക്ക് പരിണമിപ്പിക്കും. ഉദ്ദേശിച്ച നനപ്രീതി നേടാത്ത സ്വാവലംബൻ പദ്ധതിയെ പുതിയ പദ്ധതിയിൽ ലയിപ്പിക്കും
ആർക്കൊക്കെ:
ആദായ നികുതി പരിധിയിൽ വരാത്ത എല്ലാവർക്കും ഈ പദ്ധതിയിൽ എപ്പോൾ വേണമെങ്കിലും ചേരാം.
അടൽ പെൻഷൻ യോജനയുടെ ഗുണങ്ങൾ
പദ്ധതിപ്രകാരം നിക്ഷേപകന് പെൻഷൻ കിട്ടുന്നതോടൊപ്പം സമ്പാദ്യ ശീലം തീരെ കുറഞ്ഞ വിഭാഗമായ അസംഘടിത തൊഴിലാളികൾക്കും സാധാരണക്കാർക്കും സമ്പാദ്യശീലം വളർത്തുവാൻ ഇത് സഹായിക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യാം
അടൽ പെൻഷൻ യോജനയിൽ എൻറോൾ ചെയ്യുവാൻ പ്രത്യേക ഫോറത്തിൽ അധികാരപ്പെടുത്താൽ പൂരിപ്പിച്ച ഒപ്പിട്ട് വ്യക്തികൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്താൽ പ്രതിമാസ സംഭാവന അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും. ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും എന്നിവ ഫോമിൽ ഉൾപ്പെടുത്താം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നിരക്കിൽ പ്രതിമാസ പിഴ ഈടാക്കി പദ്ധതി തുടരാൻ അനുവദിക്കും.
അടൽ പെൻഷൻ യോജന അപേക്ഷാഫോം
അടൽ പെൻഷൻ യോജനയിലേക്കുള്ള അപേക്ഷാഫാറം http://www.jansuraksha.gov.in എന്ന വെബ് പേജിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ലഭ്യമാണ്.
നിങ്ങൾ ചെയ്യേണ്ടത്:
എസ് ബി / ജൻ ധൻ അക്കൗണ്ട് ഉള്ള ബാങ്കിൽ ചെന്ന്
1. അപേക്ഷാ ഫോറം വാങ്ങുക
2. അത് പൂരിപ്പിച്ച് നൽകുക
3. മോബൈൽ / ആധാർ നമ്പർ ചേർക്കുക (ആധാർ നിർബന്ധമല്ല)
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
