ദീപാവലി സീസൺ എടുത്തിരിക്കുകയാണ്.നമ്മളിൽ പലരും ഈ സീസണോടനുബന്ധിച്ചു സ്വർണ്ണം വാങ്ങാൻ ഒരുങ്ങുകയായിരിക്കാം.ആമസോൺ, ഫ്‌ളിപ്കാർട്,പെടിഎം,ഫോൺ പേ തുടങ്ങിയ ഇ-റീട്ടെയിലർമാർ ആകർഷകമായ ഓഫറുകളാണ് സ്വർണ്ണം ഓൺലൈനായി വാങ്ങുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.

സ്വർണ്ണം വാങ്ങാനായി ഓൺലൈനിൽ ആകർഷകമായ ഓഫറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ്,നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കൂ.
സെല്ലറുടെ വിശദാംശങ്ങൾ അറിയുക
അജ്ഞാതമായ വെബ്സൈറ്റുകളിൽ നിന്നും സ്വർണ്ണം വാങ്ങരുത്. നിങ്ങൾ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവപോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകൾ സ്വർണ്ണം വാങ്ങാനായി തിരഞ്ഞെടുക്കുകയാണെങ്കിൽ പോലും , വിൽപ്പനക്കാരന്റെ വിശദാംശങ്ങൾ അറിയണം , കാരണം നിങ്ങള്ക്ക് വില്പന നടത്തുന്നത് അവിടെ ഫ്ലിപ്കാർട്ടോ , ആമസോണോ അല്ല , ഉത്പന്നങ്ങൾ വില്കക്കാനായി ഒരു പ്ലാറ്റ്ഫോം ഒരുക്കി കൊടുക്കുക മാത്രമാണ് അവർ ചെയ്യുന്നത് . ഇ ബേ , അല്ലെങ്കിൽ ഒ.എൽ. എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളും ജനപ്രീതിയുള്ളവയാണ്, എന്നാൽ അവരുടെ വെബ്സൈറ്റ് ബിസിനസ്സ് ആമസോണിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇത് ഒരു വിലപേശൽ നടത്താവുന്ന പ്ലാറ്റ്ഫോമാണ്. അതിനാൽ സ്വർണ്ണം വാങ്ങാൻ ഇത് അനുയോജ്യമല്ല .
സ്വർണ്ണത്തിന്റെ പരിശുദ്ധി
ഉല്പന്നത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുക. 24 കെ (കാരറ്റ്) സ്വർണത്തിന്റെ ശുദ്ധമായ രൂപമാണ്, അത് മൃദുലമായതിനാൽ ജ്വല്ലറികൾ നിർമ്മിക്കാൻ അനുയോജ്യമല്ല. 24 കാരറ്റ് രൂപത്തിൽ നിങ്ങൾക്ക് സ്വർണ്ണ ബിസ്ക്കറ്റ് അല്ലെങ്കിൽ നാണയങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ . സാധാരണയായി സ്വർണ്ണം 24, 22, 18, 14 കാരറ്റുകളിലാണ് വിൽക്കുന്നത്. 18 കെ സ്വർണ്ണത്തിന്റെ 18 ഭാഗങ്ങൾ, ശേഷിക്കുന്ന 6 (24-18) എന്നിവ വെള്ളി, ചെമ്പ്, മുതലായവ ആയിരിക്കും. 'ഉൽപ്പന്ന വിശദാംശങ്ങൾ' എന്ന വിഭാഗത്തിൽ അലോയ് സ്പെസിഫിക്കേഷനുകൾ ശ്രദ്ധിക്കേണ്ടതാണ്.
ഹാൾമാർക്ക്
ബി ഐ എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്ഡ്സ്) ഹാൾമാർക്ക് സർട്ടിഫിക്കേഷൻ എന്നത് ശുദ്ധമായ സ്വർണ്ണത്തിന്റെ ആധികാരികതയെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ്.നിങ്ങൾക്ക് ഉൽപ്പന്നം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് BIS ചിഹ്നം പരിശോധിക്കാം . 22 കെ സ്വർണ്ണത്തിനു ന് BIS മാനദണ്ഡങ്ങൾ അനുസരിച്ച് അതിൽ "916" എന്ന് രേഖപെടുത്തിയിട്ടുണ്ടാകും
ഹാൾമാർക്ക് വിശദാംശങ്ങൾ ഇവയാണ്:
ബി ഐ എസ് ലോഗോ
പരിശുദ്ധിയുടെ അടയാളങ്ങൾ (916, 875, 750, മുതലായവ)
സർട്ടിഫിക്കേഷന്റെ വർഷം
റീടൈലേറിന്റെ ലോഗോ
മികച്ച സ്വർണ്ണ വ്യാപാരികൾ ബി.ഐ.എസ് സർട്ടിഫിക്കേഷനായി രജിസ്റ്റർ ചെയ്യുന്നു.നിങ്ങളുടെ വ്യാപാരി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് കാണുന്നതിന് ബി ഐ എസ് വെബ്സൈറ്റിലെ പട്ടിക പരിശോധിക്കാം.
ഡിസ്കൗണ്ട് വഴി വഞ്ചിതകരാകരുത്
സാധാരണയായി സ്വർണത്തിന്റെ പണിക്കൂലിക്കാണ് ഡിസ്കൗണ്ടുകൾ ലഭിക്കുക. നിങ്ങൾ നിക്ഷേപാവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങുകയാണെങ്കിൽ സ്വർണ്ണ ബാറുകൾ അല്ലെങ്കിൽ നാണയങ്ങൾ വാങ്ങുക.നിങ്ങൾ ആഭരണങ്ങൾ വാങ്ങാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ സ്വർണത്തിന്റെ പണിക്കൂലിയും ജ്വല്ലറിയിലെ കല്ലുകളുടെ വിലയും പരിശോധിച്ച് ഉറപ്പുവരുത്തുക. ബില്ലിൽ ഓരോന്നിന്റെയും വില കൃത്യമായി രേഖപെടുത്തിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.
തിരികെ നൽകാം
ഓൺലൈൻ വഴി എന്ത് വാങ്ങിക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇത്.വൻകിട വ്യാപാരങ്ങൾക്കൊക്കെ സാധാരണയായി ഈ സൗകര്യം ലഭ്യമാണ് . അതു സ്വർണ്ണമോ വിലയേറിയതോ ആയ ലോഹങ്ങളുടെ കാര്യം വരുമ്പോൾ വ്യത്യാസപ്പെടും . അതിനാൽ, നിങ്ങൾ സ്വർണ്ണം വാങ്ങുന്നതിനു മുമ്പായി എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിക്കേണ്ടത് പ്രധാനമാണ്. ഇതുകൂടാതെ, ചില വെബ്സൈറ്റുകൾ 'വീട്ടിൽ പരീക്ഷിക്കുക' എന്ന ഓപ്ഷൻ നൽകുന്നു, അത് നിങ്ങൾക്ക് ആഭരണം നന്നായി യോജിക്കുന്നുണ്ടോ എന്ന് വീട്ടിൽ വരുത്തി പരിശോധിക്കാവുന്നതാണ് .
പാൻ വിശദാംശങ്ങളും കെ വൈ സി യും
നിങ്ങളുടെ പാൻ വിശദാംശങ്ങൾ (ആർ ബി ഐ മാനദണ്ഡപ്രകാരം) ഓൺലൈനായി സ്വർണം വാങ്ങുമ്പോൾ നൽകേണ്ടതായി വരും.ഏതെങ്കിലും സ്വർണമോ ക്യാഷ്ബാക്ക് ഓഫറുകളോ ലഭിക്കുന്നതിന്,
അറ്റകുറ്റപണി
സ്ഥിരമായി ഉപയോഗിക്കുമ്പോൾ ആഭരണങ്ങൾ ചിലപ്പോൾ പൊട്ടി പോയെന്നു വരം , അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ആഭരണം നന്നാക്കാൻ സെല്ലറെ സമീപിച്ചേക്കാം . മറ്റ് വിശദാംശങ്ങളോടൊപ്പം, ഓൺലൈൻ ചില്ലറ വ്യാപാരികളുടെ അറ്റകുറ്റപ്പണിയും പുനരാവിഷ്കരണ നയവും പരിശോധിക്കുക.
ഓഫറുകൾ
പെടിഎം
ഇൻവെസ്റ്റ്മെന്റ് ആവശ്യകതകൾക്കായി ഉപയോക്താക്കൾക്ക് സ്വർണ്ണമായും ഡിജിറ്റൽ രൂപത്തിലും വാങ്ങാൻ പെടിഎം അനുവദിക്കുന്നു.അവരുടെ ഏറ്റവും പുതിയ സ്വർണ്ണ ഓഫറുകൾ നിങ്ങൾക്ക് https://paytm.com/offer/goldback എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
ആമസോൺ
നാണയങ്ങളുടേയും ആഭരണങ്ങളുടേയും രൂപത്തിൽ സ്വർണ്ണം വിൽക്കാൻ ആമസോൺ വ്യാപാരികൾക്ക് പ്ലാറ്റഫോം ഒരുക്കിയിട്ടുണ്ട്. ആമസോണിന്റെ "ജ്വല്ലറി" വിഭാഗത്തിൽ നിങ്ങൾക്ക് കിഴിവുകളും ഓഫറുകളും കാണാം . ആമസോണിൽ ജോയ്ആലുക്കാസ്, മലബാർ ഗോൾഡ് മുതലായ ബ്രാൻഡഡ് റീട്ടെയിലർമാരിൽ നിന്ന് നിങ്ങൾക്ക് സ്വർണം വാങ്ങാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications