ഭക്ഷണത്തിനോടുള്ള നമ്മുടെ പ്രിയം അവസാനിക്കാത്തതാണ് . പുതിയ രുചികൾ അറിയാൻ നമ്മൾ ഇപ്പോഴും തല്പരരാണ് . എന്നാൽ തിരക്കു പിടിച്ച ഇന്നത്തെ ലോകത്തിൽ പലപ്പോഴും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം വീട്ടിൽ പാകം ചെയ്യാൻ അവസരമുണ്ടാകാറില്ല.

ഇന്ന് നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം പണം അധികം ചിലവാക്കാതെ തന്നെ വീട്ടിൽ എത്തിച്ചു തരാൻ ധാരാളം ആപ്പുകൾ ഉണ്ട്. അവയിൽ ചിലതാണ് ഇവിടെ പരിചയപെടുത്തുന്നത് . ഭക്ഷണ വിതരണവും റസ്റ്റോറന്റ് സെഗ്മെന്റും ദിവസം തോറും വളരുകയാണ് .
ഫുഡ്‌പാണ്ട
ഫുഡ്‌പാണ്ട ഗ്രൂപ്പ് ആഗോള മൊബൈൽ ഫുഡ് വിതരണ കമ്പനിയാണ് .ബെർലിൻ, ജർമനി, ആസ്ഥാനമാക്കി ഇന്ത്യ, പാക്കിസ്ഥാൻ,റഷ്യ,ബംഗ്ലാദേശ്,ഹോങ്കോങ്, സിംഗപ്പൂർ എന്നിങ്ങനെ 24 രാജ്യങ്ങളിലാണ് ഫുഡ്‌പാണ്ട പ്രവർത്തിക്കുന്നത് .മൊബൈൽ ആപ്‌ളിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണ വിഭവം തിരഞ്ഞെടുക്കാൻ ആപ്ലികേഷൻ സഹായിക്കുന്നു . 40,000 ത്തിലധികം റെസ്റ്റോറന്റുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
സൊമാറ്റോ
റെസ്റ്റോറന്റ് തിരയാനും കണ്ടെത്താനും ദീപിന്ദർ ഗോയലും പങ്കജ് ഭരദ്വാജും 2008 ൽ സ്ഥാപിച്ച ഫുഡ് വിതരണ കമ്പനിയാണ് സൊമാറ്റോ. നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, ഉൾപ്പെടെ 23 രാജ്യങ്ങളിൽ ഇത് പ്രവർത്തിക്കുന്നുണ്ട്.സ്കാൻ ചെയ്ത മെനുകൾ,ഉപയോക്തൃ അവലോകനങ്ങൾ, റേറ്റിംഗുകൾ എന്നിവ പോലുള്ള റസ്റ്റോറന്റ് വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു .കാഷ്‌ലെസ്സ് പെയ്മെന്റ്, ഓൺലൈൻ ഓർഡിംഗ്, വൈറ്റ്-ലേബൽ ആപ്സ്, ടേബിൾ റിസർവേഷൻ, പോയിന്റ് ഓഫ് സെയിൽസ് സിസ്റ്റം എന്നീ സൗകര്യങ്ങളും കമ്പനി നൽകുന്നു.
സ്വിഗ്ഗി
ബംഗളൂരുവിലെ ഒരു ഫുഡ് ഓർഡിംഗ് ആൻഡ് ഡെലിവറി കമ്പനിയാണ് സ്വിഗ്ഗി.ഒരു ഫുഡ് ഓർഡറിങ് ഡെലിവറി, സൊല്യൂഷൻ എന്ന ആശയമാണ് സ്വിഗ്ഗിക്ക് പ്രചോദനമായത്. വൈവിധ്യമാർന്ന ഭക്ഷണശാലകളിൽ നിന്ന് ഓർഡർ ചെയ്യാൻ സ്വിഗ്ഗി വഴി സാധ്യമാണ്.ഭക്ഷണശാലകളിൽ നിന്നുള്ള ഓർഡർ എടുത്ത് ഉപഭോക്താവിന് കൈമാറുന്നതിനായി എസ്‌ക്ലൂസിവ് സ്ലീപ്പർ ഉദ്യോഗസ്ഥർ സ്വിഗ്ഗിയിൽ ഉണ്ട്.
ടേസ്റ്റി ഖാന
2007 ൽ ഷാഷിൻ ഭരദ്വാജും ഷെൽഡൺ ഡേയും ചേർന്നാണ് ടേസ്റ്റി ഖാന സ്ഥാപിച്ചത്.ആൻഡ്രോയിഡ്,ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലികേഷൻ ലഭ്യമാണ്, ഈ ആപ്പ് വഴി ഇന്ത്യയിലെ 7,000-ലധികം റെസ്റ്റോറന്റുകളിലേക്കു ആക്സസ് ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കാൻ ഉള്ള ഓപ്ഷനും ഈ ആപ്പ് നൽകുന്നു .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications