എങ്ങനെയാണു നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ അന്തർദേശീയ ഇടപാടുകളെ നിർജീവമാക്കുക

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏത് ഭാഗത്തുനിന്നും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്തും വാങ്ങാൻ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. എന്നിരുന്നാലും, ഒരു ക്രെഡിറ്റ് കാർഡ് അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്നത് ഇന്ത്യയിലെ പോലെ സുരക്ഷിതമല്ല.

 
എങ്ങനെയാണു നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ

മറ്റ് രാജ്യങ്ങളിലേക്കുള്ള നിങ്ങളുടെ യാത്രകളിൽ ഇത് ഉപയോഗിക്കുന്നില്ലെങ്കിൽ പോലും വിദേശ ഇടപാടുകൾ നടത്തുകയോ വിദേശത്തുനിന്ന് പണം പിൻവലിക്കുകയോ ചെയ്യുമ്പോൾ കാർഡുകൾ ഉപയോഗിച്ച് നിരവധി മോഷണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്

നിങ്ങൾ ഇന്ത്യൻ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഹോൾഡറാണെങ്കിൽ അതിൽ അന്തർദേശീയ ഇടപാടുകൾ നിർജീവമാക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.ഇത് നിങ്ങൾ ബാങ്കറിനു നൽകുന്ന ഒരു സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ ആണ്, ഏതു സമയത്തും മാറ്റാൻ കഴിയും.

നിങ്ങൾ വിദേശത്തേക്ക് ഒരു അവധിക്കാലത്ത് പോകുമ്പോൾ അത് സജീവമായി സൂക്ഷിക്കാൻ തിരഞ്ഞെടുക്കാം, എന്നാൽ അത് അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. അതല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഫോറെക്സ് കാർഡ് ഉപയോഗിക്കാവുന്നതാണ്.

 

അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ ഇന്ത്യയിൽ വിതരണം ചെയ്ത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എന്തുകൊണ്ട് സുരക്ഷിതമല്ല?

അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ ഇന്ത്യയിൽ വിതരണം ചെയ്ത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എന്തുകൊണ്ട് സുരക്ഷിതമല്ല?

നിങ്ങൾ ഒരു ആഭ്യന്തര ഇടപാട് നടത്താനായി ഓൺലൈനിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ,ബാങ്കുകൾ ആർ.ബി.ഐ നിർബന്ധിതമാക്കിയ രണ്ടു സുരക്ഷാ നടപതികൾ അഭിമുഖീകരിക്കേണ്ടതാണ്.

അതിനായി രണ്ട് സുരക്ഷാ തലങ്ങളുണ്ട് പിൻ, ഒ ടി പി എന്നിവയാണത്. അന്താരാഷ്ട്ര ഇടപാടുകളുടെ കാര്യത്തിൽ, (മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വെബ്സൈറ്റുകളിൽ) ക്രെഡിറ്റ് കാർഡ് നമ്പറിനായി ആവശ്യപ്പെടുന്നതാണ്. സി വി വി കാലാവധി തീരുന്ന തീയതിയും കാർഡിൽ ലഭ്യമായ വിവരങ്ങളും നൽക്കേണ്ടതാണ് . ആധികാരികത ഉറപ്പാക്കുന്നത്തിനു രണ്ടാമതൊരു നടപടി ഇല്ല. ഒരു മോഷ്ടാവ് നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് ഈ വിവരങ്ങൾ കണ്ടെടുത്താൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരാളുമായി ഇത് ഇത് പങ്കുവയ്ക്കാൻ സാധ്യത ഉണ്ട്.

 

നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ അന്തർദ്ദേശീയ ഇടപാടുകൾ എങ്ങനെ പ്രവർത്തനരഹിതമാക്കും?

നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ അന്തർദ്ദേശീയ ഇടപാടുകൾ എങ്ങനെ പ്രവർത്തനരഹിതമാക്കും?

അന്താരാഷ്ട്ര ഇടപാടുകൾ നിർജ്ജീവമാക്കാൻ, നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പേജിൽ പ്രവേശിച്ച് 'കാർഡുകൾ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഫോണിലും ഇമെയിൽ ആയും നിങ്ങൾക്ക് വാചക സന്ദേശം ലഭിക്കും.കാർഡ് നിർജീവമാക്കിയാൽ അന്തർദേശീയ എ.ടി.എമ്മുകളിലോ വ്യാപാരികളിലോ അല്ലെങ്കിൽ ഇൻഡ്യക്കു പുറത്ത് രജിസ്റ്റർ ചെയ്ത വെബ്സൈറ്റിലോ നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ കഴിയില്ല.

 

 

English summary

How To Disable International Transactions On Your Credit Card

using a credit card internationally is not as safe as using it in India,
Story first published: Saturday, November 10, 2018, 16:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X