മലയാളിക്ക് ബാംഗ്ലൂരിൽ തുടങ്ങാൻ 5 ബിസിനസ്സുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നിരുന്നാലും, വളർന്നുവരുന്ന വ്യവസായ സംരംഭകർ ഫണ്ടില്ലാത്തതിന്റെ പേരിൽ അവരുടെ സ്വപ്‌നങ്ങൾ തുടക്കത്തിലേ ഉപേക്ഷിക്കുന്നു . നിങ്ങൾക്ക് ചില പ്രത്യേക കഴിവുകൾ ഉണ്ടോ? എങ്കിൽ,തീർച്ചയായും കുറഞ്ഞ നിക്ഷേപത്തോടെ ചെറിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും.

 
മലയാളിക്ക് ബാംഗ്ലൂരിൽ തുടങ്ങാൻ 5 ബിസിനസ്സുകൾ

അത്തരം ചെറുകിട ബിസിനസ്സ് ആശയങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് നടത്താമെങ്കിലും, മറ്റു സന്ദർഭങ്ങളിൽ, നിങ്ങൾ ചെറിയ പരിസരം വാടകയ്ക്കെടുക്കേണ്ടി വന്നേക്കാം

ഹോട്ടൽ

ഹോട്ടൽ

അവിശ്വസനീയമായ ചില രുചികളുടെയും,മാറ്റി വെക്കാൻ ആകാത്ത ഭക്ഷണ പാരമ്പര്യവും വിട്ടാണ് മലയാളികൾ ജോലിക്കായി ബാംഗ്ലൂരിൽ എത്തിയത്.ഇന്ന് ബാംഗ്ലൂരിലെ മൊത്തം ജനസംഖ്യയിൽ ഇന്ന് 5 ശതമാനത്തോളം മലയാളികൾ ആണ്.അതുകൊണ്ട് തന്നെ നാട്ടിലെ രുചി തേടി എത്തുന്നവരെ സന്തോഷിപ്പിക്കാൻ,അവർ ആഗ്രഹിക്കുന്ന നാടൻ കേരള സ്റ്റൈൽ ഭക്ഷണം നല്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങൾക്കും പണം സമ്പാദിക്കാം.

ഓൺലൈനായി ഊണ്

ഓൺലൈനായി ഊണ്

എന്തിനെയും നൊസ്റ്റാൾജിക് ആയി അവതരിപ്പിച്ചാൽ മാർക്കറ്റിൽ വിറ്റഴിക്കാൻ സാധ്യമാണ്.മലയാളിക്ക് എന്നും ഗൃഹാതുരത്വം വീക്നെസ്സാണ്.

വാഴയിലയിൽ പൊതിഞ്ഞ കുത്തരി ചോറും,രണ്ടു കറിയും ,തോരനും,ഐ .ടി പാർക്കുകളിൽ മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാം. ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കുക. മാസങ്ങൾ കൊണ്ട് നിങ്ങൾക്കു ലക്ഷകണക്കിന് ഉഭഭോക്താക്കൾ ഉണ്ടാകും എന്നുറപ്പ്.

 

ഇസ്തിരിയും ഓൺലൈനിൽ

ഇസ്തിരിയും ഓൺലൈനിൽ

രാജ്യം എല്ലാ തരത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്.ഒരു മുറിയും ഇസ്തിരി ഇട്ടു കൊടുക്കാനുള്ള സൗകര്യവും പത്തു പേരുമുണ്ടെങ്കിൽ നിങ്ങൾക്കു ഈ ബിസിനസ്സ്‌ തുടങ്ങാം.ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കാനുള്ള പ്ലാറ്റഫോം നിങ്ങൾ തിരഞ്ഞെടുക്കുക. ഇസ്തിരിയിടേണ്ട വസ്ത്രങ്ങൾ പോയി കളക്ട് ചെയ്യാനും തിരിച്ചെത്തിച്ചു കൊടുക്കാനും നിങ്ങൾക്കു സാധിക്കുമെങ്കിൽ ഉഭഭോക്താക്കൾ നിങ്ങളെ തേടി വരുന്നതാണ് .

ബേബി സിറ്റിംഗ് / ഡേ കെയർ

ബേബി സിറ്റിംഗ് / ഡേ കെയർ

വീട് അല്ലെങ്കിൽ ചെറിയ കെട്ടിടങ്ങളിൽ നിന്നും സ്ത്രീകൾക്ക് തുടങ്ങാവുന്ന ഒരു ചെറിയ ബിസിനസ് ആണിത്.ഈ സേവനം ആരംഭിക്കുന്നതിന് ആവശ്യമായ നിക്ഷേപം വളരെ കുറവാണ്.ഇപ്പോൾ മിക്ക വീടുകളിലും ഭാര്യയും ഭർത്താവും ജോലിയുള്ളവരായായതിനാൽ / ഡേ കെയറുകൾക്കു ഡിമാൻഡ് അധികമാണ് .

ജാം, അച്ചാറുകൾ

ജാം, അച്ചാറുകൾ

ജനങ്ങൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായതോടെ , മായം കലർക്കാതെ ഉള്ള ജാമുകൾക്കും അച്ചാറുകൾക്കും ഉള്ള ആവശ്യം ഉയർന്നുവരുന്നു.ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് നാടൻ രീതിയിൽ , അച്ചാറുകൾ, സോസുകൾ, കെച്ചപ്പ് എന്നിവ ഉണ്ടാക്കി വിൽക്കാവുന്നതാണ് .

English summary

Small business ideas in Bangalore

Starting your own business is everyone’s dream,
Story first published: Monday, November 12, 2018, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X