സാമ്പത്തിക ആസൂത്രണ പ്രക്രിയയെക്കുറിച്ച് വായിച്ചാൽ അത് വളരെ എളുപ്പവും നമുക്ക് പെട്ടന്ന് ചെയ്യാൻ കഴിയുന്ന കര്യവുമാണെന്നു തോന്നിയേക്കാം .എന്നാൽ ജീവിക്കുന്നതിനിടയിൽ ഇത് പ്രായോഗികമാക്കാൻ ശ്രമിക്കുമ്പോൾ ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.സാമ്പത്തിക ആസൂത്രണ പ്രക്രിയ കൃത്യമായി നടപ്പിലാക്കാൻ ആദ്യം നിങ്ങൾ നിങ്ങളെക്കുറിച്ചു അറിഞ്ഞിരിക്കണം.

നിങ്ങൾ സാമ്പത്തികാസൂത്രണം നടത്താനായി ഏതെങ്കിലും ഏജൻസിയേയോ, സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യം ഉള്ള ആളെയോ സമീപിച്ചാൽ സാമ്പത്തിക പ്ലാനർ ,ഉപഭോക്താവിനു ആദ്യം തന്നെ ഒരു ചോദ്യാവലി നൽകി അത് പൂരിപ്പിക്കാൻ ആവശ്യപെടുന്നു.അത് ഉപഭോക്താവിന് ഉചിതമായ ധനപരമായ പദ്ധതി തയ്യാറാക്കാൻ സഹായിക്കുന്ന റിസ്ക് പ്രൊഫൈൽ മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ്.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം അറിയുക
25 വർഷത്തിനു ശേഷം നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കാൻ ഇഷ്ടപെടുന്നുണ്ടോ? അല്ലെങ്കിൽ,5 വർഷത്തിനു ശേഷം നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? മ്യുച്വൽ ഫണ്ട് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് എന്താണ് നിങ്ങളുടെ ലക്‌ഷ്യം എന്നും ഫണ്ട് സ്വരൂപിക്കാൻ എത്ര സമയം നിങ്ങൾക്കാവശ്യമാണെന്നതിനെ കുറിച്ചുള്ള കൃത്യമായ അറിയുകയുമാണ്.
നിങ്ങളുടെ റിസ്ക്-എത്രയാണെന്ന് മനസിലാക്കുക
ഫണ്ട് നിങ്ങൾക്കു വലിയ റിസ്ക് ഇല്ലാത്തതാണെന്നും ഉറപ്പു വരുത്തുക.റിസ്ക് സാധ്യത എത്രയാണെന്ന് കണ്ടെത്താനുള്ള ചോദ്യങ്ങൾ മനസിലാക്കി അതിനു ഉത്തരം കണ്ടെത്തുക.നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്താൻ എത്രത്തോളം റിസ്ക് എടുക്കണമെന്നതിനെ അറിയാൻ റിസ്ക് പ്രൊഫൈലിങ് സഹായിക്കുന്നതാണ്.
നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന തുക
നിങ്ങളുടെ സാമ്പത്തിക പ്ലാനുകൾ ആസൂത്രണം ചെയ്യുമ്പോൾ,ഒരു നിശ്ചിത സാമ്പത്തിക ലക്ഷ്യം നേടാൻ നിങ്ങൾക്കു മാസത്തിൽ എത്ര രൂപ അതിനായുള്ള നിക്ഷേപത്തിലേക്കു മാറ്റി വെക്കാൻ സാധിക്കും എന്ന് അറിയുക.ഇതിലൂടെ, ഹ്രസ്വകാലത്തേക്കുള്ള ലക്ഷ്യം ഏതെന്നും,ദീർഘകാലത്തേക്കുള്ള ലക്ഷ്യം ഏതെന്നും നിങ്ങൾക്കറിയാൻ സാധിക്കും
നിങ്ങളുടെ റിസ്കിനെ വിലയിരുത്തുകയും അതിനനുസരിച്ചു നിക്ഷേപിക്കുകയും ചെയ്യുക
നിങ്ങളുടെ റിസ്ക് വിശകലനം ചെയ്ത ശേഷം നിക്ഷേപം നടത്തുക.നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഇഷ്ടമുള്ള പോലെ ഫണ്ടുകൾ തിരഞ്ഞെടുക്കരുത്,ഫണ്ട് തെരഞ്ഞെടുക്കുന്നതിനു മുമ്പായി റിസ്ക്,സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ വിലയിരുത്തുകഎന്നത് വളരെ പ്രധാനമാണ്.
പുനരവലോകനം ചെയ്യുക
നിങ്ങളുടെ സാമ്പത്തിക പദ്ധതി ഒരു വർഷത്തിൽ രണ്ടുതവണ അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്.സാമ്പത്തിക ലക്‌ഷ്യം പൂർത്തിയാക്കുന്നത് വരെ ഇത് തുടരേണ്ടതാണ്.ക്രമരഹിതമായി നിക്ഷേപം നിങ്ങൾക്കു സാമ്പത്തികമായി നഷ്ടമുണ്ടാക്കിയേക്കാം.പണം നിക്ഷേപിക്കുമ്പോൾ ആ പണം നിങ്ങൾ കരുതി വെക്കുന്നത് എന്ത് കാര്യത്തിനാണെന്നു നിങ്ങൾക്കു ധാരണ ഉണ്ടായിരിക്കണം.വിപണിയിൽ ഇന്ന് ധാരാളം നിക്ഷേപ സാധ്യതകൾ ലഭ്യമാണ് .ഇവയിൽ നിന്നും നിങ്ങൾക്കു അനുയോജ്യമായ ഒരു മ്യുച്വൽ ഫണ്ട് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
