സ്ത്രീകൾക്ക് സ്വയം തൊഴിലിനായി ശരണ്യ സ്വയം തൊഴില്‍ പദ്ധതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍,വിവാഹ മോചനം നേടിയ സ്രീകള്‍,ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്യുന്നവര്‍,30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍,പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍,ഭിന്നശേഷിക്കാരായ വനിതകള്‍,ശയ്യാവലംബരും നിത്യരോഗികളുമായ(അക്യൂട്ട് കിഡ്നി പ്രോബ്ലം,കാന്‍സര്‍,മാനസിക രോഗം,ഹീമോഫീലിയ തുടങ്ങിയവ)ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്മെന്‍റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതിയാണിത് .

സ്ത്രീകൾക്ക് സ്വയം തൊഴിലിനായി ശരണ്യ സ്വയം തൊഴില്‍ പദ്ധതി

അര്‍ഹത

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം.
അപേക്ഷക വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല.

പ്രായപരിധി 18നും 55 നും മദ്ധ്യേ ആയിരിക്കണം.(അവിവാഹിതരായ സ്ത്രീകള്‍ക്ക് 30വയസ്സ് കഴിഞ്ഞിരിക്കണം)

കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.

ഫണ്ട്‌

ഫണ്ട്‌

പരമാവധി 50000/-രൂപ വരെ പലിശ രഹിത വായ്പ്പഅനുവദിക്കുന്നതാണ്.പ്രൊജക്റ്റ്‌ പരിശോധിച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ 1ലക്ഷം രൂപ വരെ അനുവദിക്കുന്നു.

50000/-രൂപക്ക് മുകളിലുള്ള തുകയ്ക്ക് 3% FLAT RATE -ല്‍ പലിശ ഈടാക്കുന്നതാണ്.

വായ്പ തുകയുടെ 50%പരമാവധി 25000/-രൂപ,സബ്സിഡിയായി അനുവദിക്കുന്നതാണ്.സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുകയും ആദ്യ വായ്പ്പയുടെ 50% മെങ്കിലും തിരിച്ചടച്ചവര്‍ക്കും സംരംഭം വിപുലീകരിക്കുന്നതിനു ആദ്യ വായ്പ്പ തുകയുടെ 80% കവിയാത്ത തുക തുടര്‍വായ്പ്പയായി (ഒരിക്കല്‍ മാത്രം)കുറഞ്ഞ പലിശ നിരക്കില്‍ അനുവദിക്കുന്നതാണ്.

 

മുന്‍ഗണന

മുന്‍ഗണന

ബിരുദധാരികളായ വനിതകള്‍ക്ക്.

പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍/സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമത സര്ട്ടിഫിക്കട്ടുള്ളവര്‍.

ITI/ITC കളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍,കരസ്ഥമാക്കിയിട്ടുള്ളവര്‍.

 

പൊതുവിവരങ്ങള്‍

പൊതുവിവരങ്ങള്‍

ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.

വായ്പ്പ ലഭിക്കുന്നവര്‍ ആരഭിച്ച സംരംഭവും വായ്പ്പ തിരിച്ചടവും നല്ല രീതിയില്‍ നടത്തികൊണ്ടു പോകാമെന്ന ഉറപ്പില്‍ അവരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ് വഴിയുള്ള താത്കാലികവും സ്ഥിരവുമായ ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതാണ്.

 

English summary

project for women welfare

Saranya (Self Employment Scheme for the Destitute Women) is the new self-Employment scheme introduced by the State Government for uplifting the most backward and segregated women in the State,
Story first published: Thursday, December 20, 2018, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X