വിവിധ ബാങ്കുകളുടെ സീറോ ബാലൻസ് അക്കൗണ്ടുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കൂ .
ഒരു സീറോ ബാലൻസ് സേവിംഗ് അക്കൗണ്ട് അല്ലെങ്കിൽ (ബി എസ് ബി ഡി) അക്കൗണ്ടിന്റെ പ്രത്യേകതയെന്തെന്നാൽ , അക്കൗണ്ട് ഹോൾഡർ അല്ലെങ്കിൽ ബാങ്കിന്റെ കസ്റ്റമർ ഒരു മിനിമം ബാലൻസ് അയാളുടെ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതില്ല.

അതിനോടൊപ്പം തന്നെ ഡെബിറ്റ് / എ.ടി.എം. കാർഡ്, നെറ്റ് ബാങ്കിങ്ങ് സൗകര്യങ്ങളും ലഭിക്കുന്നതാണ്. അത്തരം ഒരു അക്കൗണ്ട് തുറക്കാൻ നിങ്ങൾ തയ്യാറെടുക്കയാണെങ്കിൽ, വിവിധ ബാങ്കുകളുടെ സീറോ ബാലൻസ് അക്കൗണ്ടുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കൂ .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
ഒരു സീറോ ബാലൻസ് സേവിംഗ് അക്കൗണ്ട് എസ.ബി.ഐ. ബ്രാഞ്ചിൽ ഒരു വ്യക്തിക്ക് അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് ആയി തുറക്കാവുന്നതാണ്.ബാങ്കിങ് സൗകര്യങ്ങളുടെ ഒരു ഭാഗമായി ഒരു അടിസ്ഥാന RuPay ഡെബിറ്റ്/എടിഎം കാർഡ് ലഭിക്കുന്നതാണ്.ഇത് കൂടാതെ ഇലക്ട്രോണിക് ഇന്റർനെറ്റ് ട്രാൻസ്ഫർ,സെൻട്രൽ/സ്റ്റേറ്റ് ഗവൺമെൻറ് പുറപ്പെടുവിച്ച ഡെപ്പോസിറ്റ് ചെക്കുകൾ,ഇൻപുറേറ്റീവ് അക്കൗണ്ടുകളുടെ പ്രവർത്തനം പുനരാരംഭിക്കൽ,തുടങ്ങിയ ബാങ്ക് സൗകര്യങ്ങൾ സൗജന്യമാണ്.
എച്ച്.ഡി.എഫ്.സി
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സീറോ ബാലൻസ് സേവിംഗ് അക്കൗണ്ട് ഡെബിറ്റ്/എ.ടി.എം കാർഡ്, പാസ്ബുക്ക് എന്നീ സൗകര്യങ്ങൾക്കൊപ്പമാണ് സൗജന്യമായി ലഭിക്കുക,കൂടാതെ ബാങ്കിന്റെ ബ്രാഞ്ചുകളിലും എടിഎമ്മിലും പണവും ചെക്ക് ഡെപ്പോസിറ്റിയും സൗജന്യമാണ്.എന്നിരുന്നാലും,എടിഎം/ ആർടിജിഎസ്/എൻ.ഇ.എഫ്.ടി /ക്ലിയറിങ്ങ് / ബ്രാഞ്ചിൽ നിന്നും പണം പിൻവലിക്കൽ/കൈമാറ്റം /ഇൻറർനെറ്റ് ഡെബിറ്റ് /സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ/ഇഎംഐ വഴിയുള്ള പിൻവലിക്കൽ തുടങ്ങിയ ഇടപാടുകൾ നാലു തവണ വരെ മാത്രമാണ് സൗജന്യം.50 ലക്ഷം രൂപയ്ക്ക് താഴെയുള്ള അക്കൌണ്ട് ബാലൻസുകൾക്കു പ്രതിവർഷം 3.5 ശതമാനം പലിശ നൽകുന്നതാണ്. 50 ലക്ഷത്തിനു മുകളിലുള്ള ബാലൻസിന് 4 ശതമാനം പലിശ ലഭിക്കും.
ഐ സി ഐ സി ഐ
ഐ സി ഐ സി ഐ ബാങ്കിന്റെ സീറോ ബാലൻസ് സേവിംഗ് അക്കൗണ്ടിനൊപ്പം സൗജന്യ പാസ്ബുക്ക്, rupay കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നതാണ്.കൂടാതെ ഒരു ചെക്ക് ബുക്കും സൗജന്യമായി ലഭുക്കും.ദിവസത്തിൽ കാർഡ് ഉപയോഗിച്ചുള്ള പിൻവലിക്കൽ അല്ലെങ്കിൽ ചെലവ് പരിധി 10,000 രൂപയാണ്.50 ലക്ഷം രൂപയ്ക്ക് താഴെയുള്ള അക്കൌണ്ട് ബാലൻസുകൾക്കു പ്രതിവർഷം 3.5 ശതമാനം പലിശ നൽകും.50 ലക്ഷത്തിനു മുകളിലുള്ള ബാലൻസ് തുകയ്ക്ക് 4 ശതമാനമാണ് പലിശ.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സീറോ ബാലൻസ് സേവിംഗ് അക്കൗണ്ടിനൊപ്പം , പ്രതിവർഷം 20 പേജുകൾ അടങ്ങിയ ചെക്ക് ബുക്ക് ലഭിക്കുന്നു,അതിനു ശേഷം നിങ്ങള്ക്ക് ചെക്ക് ബുക്ക് ആവശ്യമായി വരുകയാണെങ്കിൽ, അതിനു പ്രത്യേക ചാർജ് ബാങ്ക് ഈടാക്കുന്നതാണ്. അക്കൗണ്ടിനൊപ്പം ഡെബിറ്റ് / എ ടി എം കാർഡ് സംവിധാനവും സൌജന്യമായി നൽകും,പക്ഷെ നാല് ഇടപാടുകൾക്കു ശേഷമുള്ള ഇടപാടുകൾക്ക് ബാങ്ക് ചാർജ് ഈടക്കുന്നതാണ്.
കൂടാതെ കാർഡ് ഉപയോഗിക്കുന്നതിനുള്ള വാർഷിക നിരക്കുകളും ബാധകമാണ് . നിർജീവമായ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്നതിന് ചാർജുകൾ ബാധകമാവില്ല.50 ലക്ഷം രൂപയ്ക്ക് താഴെയുള്ള അക്കൌണ്ട് ബാലൻസുകൾക്കു പ്രതിവർഷം 3.5 ശതമാനം പലിശ നൽകും. 50 ലക്ഷത്തിനു മുകളിലുള്ള ബാലൻസിന് 4 ശതമാനം പലിശ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications