സമർപ്പിതമായ സാമ്പത്തിക ആസൂത്രണം ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാനമാണ്.ആ ലക്ഷ്യം സമ്പത്തു സൃഷ്ടിക്കുകയോ,അല്ലെങ്കിൽ സമ്മർദമില്ലാതെ റിട്ടയർമെന്റിനായി പണം കരുതി വെക്കുകയോ ആകാം.

നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു അത് വ്യത്യസ്തമാകം എന്നാൽ സാമ്പത്തിക ആസൂത്രണത്തിനുള്ള വഴികൾ എല്ലാവർക്കും ഒരുനിങ്ങൾ ഒരു ലക്ഷ്വറി സ്പോർട്സ് ബൈക്ക് വാങ്ങാനോ നിങ്ങളുടെ കുടുംബ സുരക്ഷക്കായി ഒരു വീട്,വെക്കാനോ അങ്ങനെ എന്ത് തന്നെ ആയാലും നിങ്ങൾക്കു ദൃഢമായ ഒരു അടിത്തറ ഉണ്ടെങ്കിൽ ലക്ഷ്യങ്ങൾ നേടുക എന്നത് എളുപ്പമാണ്.നിങ്ങളുടെ സമ്പാദ്യത്തിന് ഒരു ദൃഢമായ അടിത്തറ ഉണ്ടാക്കുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കൂ
യാഥാർഥ്യമാകാൻ സാധ്യതയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ പിന്തുടരുക
നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കുക എന്നാണെങ്കിൽ അവ ഒരിക്കലും അവസാനിക്കുകയില്ല. അതുകൊണ്ട്,മുൻഗണന അടിസ്ഥാനമാക്കി ഗോൾ സെറ്റ് ചെയ്യുക.കൂടാതെ,നിങ്ങളുടെ പങ്കാളിയുടെ സംഭാവന കണക്കാക്കുക,അവൻ അല്ലെങ്കിൽ അവൾക്ക് സാമ്പത്തികമായി സംഭാവന നൽകാൻ കഴിയുമെങ്കിൽ അത്.നിങ്ങളുടെ ആഗ്രഹങ്ങളിൽ നിന്നും നിങ്ങളുടെ ആവശ്യങ്ങളെ വേർതിരിക്കുക,പണം ആവശ്യങ്ങൾക്ക് മാത്രമായി ശ്രദ്ധിച്ചു ചിലവാക്കുക.വരുമാനത്തിൽ നിന്നും എന്തെങ്കിലും മിച്ചം വെക്കാൻ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ വില എത്രയാണെന്ന് മനസ്സിൽ കാണുക.അങ്ങനെ ചെയ്യുന്നതിലൂടെ,ഭാവിയിലെ ചെലവുകൾ മുൻകൂട്ടി നിശ്ചയിക്കാനും അതിനനുസരിച്ചു ചിലവുകൾ നടത്താനും നിങ്ങൾ ശ്രദ്ധിക്കുന്നതാണ്.
നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക
നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അറിവ് നിങ്ങളുടെ ഭാവിയിലെ ലക്ഷ്യങ്ങൾക്കും നിലവിലുള്ള നിങ്ങളുടെ ഇപ്പോഴത്തെ ആസ്തികളുടെ കുറവുകൾക്കും ഇടയിലുള്ള ഒരു വിടവ് നികത്താൻ സഹായിക്കും.നിങ്ങളുടെ കടങ്ങൾ നിങ്ങളുടെ ആസ്തിയെക്കാൾ ഒരു കാരണവശാലും കൂടാൻ പാടുള്ളതല്ല.
നേരിടാൻ സാധ്യതയുള്ള അടിയന്തര ആവശ്യങ്ങൾ
ആശുപത്രി ആവശ്യങ്ങൾ പോലുള്ള പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ചിലവുകൾ മുന്നിൽ കാണുക.പെട്ടന്നൊരു ആവശ്യം വരുമ്പോൾ പണത്തിനോടും കടം വാങ്ങിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്കു വേറെ പല വഴിക്കും നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.ഒരത്യാവശ്യം വരുമ്പോൾ നിങ്ങൾ ഒരിക്കലും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കുകയില്ല.
ശരിയായ നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
നിക്ഷേപം ഒരു ഒറ്റത്തവണ പ്രക്രിയ അല്ല.സ്ഥിരതയാർന്ന നിക്ഷേപം മാർക്കറ്റ് അസ്ഥിരതയുടെ സമയത്തു നിങ്ങളെ സഹായിക്കുന്നതാണ്. മാത്രമല്ല,കാലാവധി കഴിഞ്ഞു തിരികെ ലഭിക്കുന്ന തുക നിങ്ങൾക്കു ഉപകരിക്കുന്നതുമാണ്.നിങ്ങളുടെ വരുമാനനിലയിലെ മാറ്റം,റിസ്ക്,എന്നിവ അനുസരിച്ചു നിക്ഷേപ തുക നിങ്ങൾക്കു മാറ്റം വരുത്താവുന്നതാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും പ്രതിമാസ വ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന പ്ലാനുകളും നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്നതാണ്.
സ്മാർട്ട് ടാക്സ് പ്ലാനിംഗ്
സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ഭാഗമാണ് ടാക്സ് മാനേജ്മെന്റ്.നികുതി ആസൂത്രണത്തിൽ ശ്രദ്ധിക്കാൻ അവസാന നിമിഷം വരെ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ,ആ പഴയ ശീലം മാറ്റുക, ജനുവരി-ഫെബ്രുവരി-മാർച്ച് മാസത്തേക്കുള്ള നികുതി ഇപ്പോൾ തന്നെ പ്ലാൻ ചെയ്യുക
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications