നിങ്ങൾ ശരിയായ ചോദ്യങ്ങൾ നിങ്ങളോടു തന്നെ ചോദിച്ചില്ലെങ്കിൽ ശരിയായ ഉത്തരങ്ങൾ നിങ്ങൾക്കു ലഭിക്കില്ല. പണം കൈകാര്യം ചെയുന്ന കാര്യത്തിലാണെങ്കിൽ ഇത് തികച്ചും യാഥാർഥ്യമാണ്. മ്യൂച്വൽ ഫണ്ട്, കാർ, സ്റ്റോക്ക്, ഹോം,ഇൻഷുറൻസ് പോളിസി എന്നിവ വാങ്ങാൻ വിപണനക്കാരും വിൽപനക്കാരും നമ്മുടെ അടുത്ത് വരുമ്പോൾ അവർക്കു നൽകാൻ നമ്മുടെ പക്കൽ മറുപടികളും ഉത്തരങ്ങളും ഉണ്ട്.

പക്ഷെ നമ്മൾക്കു ആഗ്രഹിക്കുന്നതോ ആവശ്യമുള്ളതോ ആയ കാര്യങ്ങൾ ആണോ അവയെല്ലാം ?പണം ചിലവാക്കുന്നതിൽ നിന്നും പരമാവധി സന്തോഷം നിങ്ങൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക .നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം പിന്തുടരുകയും സാമ്പത്തിക ഇടപാടുകളിൽ തെറ്റ് വരുത്താതിരിക്കുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളോടുള്ള സമീപനം എന്താണെന്നറിയാൻ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക.
സാമ്പത്തിക വിഷമങ്ങൾ
1 .പണം നിങ്ങൾക്കൊരു തടസ്സമല്ലായിരുന്നെങ്കിൽ നിങ്ങളുടെ ജീവിതത്തെ നിങ്ങൾ എങ്ങനെയാണ് മാറ്റുക ?
2 താങ്കളുടെ ഏറ്റവും വലിയ സാമ്പത്തിക വിഷമങ്ങൾ എന്തൊക്കെയാണ്?
3. നിങ്ങൾ എടുത്തിട്ടുള്ള മൂന്ന് മികച്ച സാമ്പത്തിക തീരുമാനങ്ങൾ ഏതെല്ലാമാണ്?
4. നിങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക പിഴവുകൾ ഏതൊക്കെയാണെന്നാണ് നിങ്ങൾ കരുതുന്നത് ?
5. നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ എത്ര പണം സാമ്പത്തിക സഹായമായി നൽകും?
സാമ്പത്തിക ജീവിതം
6.നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏറ്റവും സന്തുഷ്ടനായിരുന്നതെപ്പോൾ,എന്തായിരുന്നു അതിന്റെ കാരണം,ആ സന്ദർഭത്തിൽ പണത്തിന്റെ പങ്ക് എന്തായിരുന്നു ?
7.നിങ്ങളുടെ സാമ്പത്തിക ജീവിതം നിലനിർത്തുന്നതിന് ഓരോ മാസവും ആവശ്യമായ കുറഞ്ഞ തുക എത്രയാണ്?
8.നിങ്ങൾ ജോലിയിൽ നിന്നും പുറത്താക്കപെട്ടാൽ ,അതിനു ശേഷം എത്ര കാലം നിങ്ങൾക്കു ചിലവുകൾ വഹിക്കാൻ കഴിയും
9.നിങ്ങളുടെ മാതാപിതാക്കളിൽനിന്ന് പണത്തെ കുറിച്ച് നിങ്ങൾ എന്താണ് മനസിലാക്കിയത് , ആ വിശ്വാസങ്ങളിൽ ഏതാണ് നിങ്ങളുടേത്?
10.സാമ്പത്തിക ഭദ്രതയുള്ള മൂന്ന് പേരെക്കുറിച്ച് ചിന്തിക്കുക. അവരുടെ സാമ്പത്തിക വിജയത്തിലേക്കുള്ള താക്കോൽ എന്താണ്?
സാമ്പത്തിക നാശനഷ്ടങ്ങൾ
11. ഒരു കാർ സ്വന്തമാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണോ അങ്ങനെയെങ്കിൽ എന്തുകൊണ്ട്?
12.സാധാരണ ആഴ്ചയിൽ,ഏതവസരമാണ് നിങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്-നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടാത്തത് ഏതാണ്?
13.നിങ്ങളുടെ അമിതമായ ജീവിത ലക്ഷ്യങ്ങളിൽ ഏതെങ്കിലും ഒന്ന് സമ്പന്നനാവുക എന്നതാണോ
14.നിങ്ങളുടെ ബലഹീനതയെക്കുറിച്ച് ചിന്തിക്കുക. അവ സ്വീകാര്യമായ മാനുഷിക തകരാറുകളാണോ-അതോ വലിയ സാമ്പത്തിക നാശനഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രധാന നാശനഷ്ടങ്ങൾ വരുത്തി വെയ്ക്കുന്നവയാണോ
15.സാമ്പത്തികമായി നിങ്ങളെ ആരെങ്കിലും ആശ്രയിക്കുന്നുണ്ടോ?നിങ്ങളൊരു ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എങ്ങനെയാവും അവർ പ്രതികരിക്കുക?
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
