6 മാസം മുതൽ 1 വർഷം വരെ ഉള്ള മികച്ച നിക്ഷേപ ഓപ്ഷനുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്കവാറും എല്ലാരും ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാറുണ്ട് , മിക്കവരും ദീർഘകാല നിക്ഷേപ പദ്ധതികളിൽ മാത്രം പണം നിക്ഷേപിക്കുന്നത് ഇഷ്ടപ്പെടുന്നു.

 
6 മാസം മുതൽ 1 വർഷം വരെ ഉള്ള മികച്ച നിക്ഷേപ ഓപ്ഷനുകൾ

എന്നിരുന്നാലും, പ്രതിവർഷം പലിശ ലഭിക്കുന്ന 6 മാസം മുതൽ 1 വർഷം വരെ ഉള്ള നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്.

 ലിക്വിഡ് ഫണ്ടുകൾ

ലിക്വിഡ് ഫണ്ടുകൾ

ഇവ സുരക്ഷിതമായ ഫണ്ടുകളാണ് .ഇത് സാധാരണയായി

സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റികളായിയുള്ള (സിഡി))നിക്ഷേപങ്ങളും ഗവൺമെന്റ് സെക്യൂരിറ്റികളും ആണ്.നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫണ്ടുകളിൽ നിന്ന് പിന്മാറാവുന്നതാണ്.

നിങ്ങളുടെ പണം 6 മാസം മുതൽ 1 വർഷം വരെ നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലിക്വിഡ് ഫണ്ടുകൾ മികച്ച ഓപ്ഷനുകളിൽ ഒന്നാണ്കൂ,ടാതെ ഇവ ഓരോ വർഷവും 5 മുതൽ 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.അതിന്റെ നികുതി പ്രക്രിയ മറ്റ് കടപ്പത്രങ്ങളെ പോലെയാണ്,നിങ്ങൾ 3 വർഷത്തിൽ കൂടുതൽ പണം അക്കൗണ്ടിൽ സൂക്ഷിച്ചാൽ,നിങ്ങൾക്ക് ഇൻഡെക്സേഷനിൽ നേട്ടം ഉണ്ടാകുന്നതാണ് . അത് നിങ്ങളുടെ ടാക്സ് സ്ലാബിലും കുറവായിരിക്കും.

സേവിംഗ്സ് അക്കൗണ്ട്

സേവിംഗ്സ് അക്കൗണ്ട്

നിങ്ങളുടെ പണം നിക്ഷേപിക്കുന്നതും സുരക്ഷിതമായി സൂക്ഷിക്കുന്നത്തിനും ഉള്ള മറ്റൊരു മാർഗ്ഗമാണ് സേവിംഗ്സ് അക്കൗണ്ട്.നിങ്ങൾക്ക് ഈ പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്,മാത്രമല്ല സേവിംഗ്സ് അക്കൗണ്ട് 4 മുതൽ 7 ശതമാനം വരെ പലിശ നിരക്കും നൽകുന്നതാണ്.ആളുകളും തങ്ങളുടെ പണം ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് ലിക്വിഡിറ്റി ഉള്ളത് കൊണ്ടാണ്, അല്ലാതെ ഉയർന്ന പലിശ ലഭിക്കാനായി അല്ല

ലിക്വിഡ് പ്ലസ് ഫണ്ടുകൾ

ലിക്വിഡ് പ്ലസ് ഫണ്ടുകൾ

ലിക്വിഡ് പ്ലസ് ഫണ്ടുകൾ വളരെ ചെറിയ കാലാവധിയിലേക്കു മാത്രമുള്ള ഫണ്ടുകളാണ്,ലിക്വിഡിറ്റി ഫണ്ടുകളുളമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്കു റിസ്ക് എലമെന്റുകൾ കൂടുതലാണ്.ലിക്വിഡ് പ്ലസ് ഫണ്ടുകൾ കുറഞ്ഞത് 90 ദിവസം മുതൽ 1.5 വർഷം വരെയുള്ള ഡെബറ്റ് സെക്യൂരിറ്റികളാണ്.

നിങ്ങൾ ലിക്വിഡ് പ്ലസ് ഫണ്ടുകൾ കാലാവധി കഴിയുന്നതിനു മുൻപ് പിൻവലിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു എക്സിറ്റ് തുക അടയ്‌ക്കേണ്ടതാണ്. നിക്ഷേപ കാലാവധി കൂടുതൽ ആണെങ്കിൽപലിശ നിരക്കിന്റെ റിസ്ക്ഉ യർന്നതാണ്.ക്രെഡിറ്റ് റേറ്റിംഗ് കുറവാണെങ്കിൽ സ്വതവേയുള്ള റിസ്ക് ഉയർന്നതാണ്.

ഹ്രസ്വകാല ഫണ്ടുകൾ

ഹ്രസ്വകാല ഫണ്ടുകൾ

ഹ്രസ്വകാല ഫണ്ടുകൾ പ്രാഥമികമായി സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. അവ ഒന്ന് മുതൽ 3 വർഷത്തെ കാലാവധി പൂർത്തിയാക്കുകയും ചെയ്യുന്നു.

ആര്‍ബിട്രേജ് ഫണ്ടുകള്‍.

ആര്‍ബിട്രേജ് ഫണ്ടുകള്‍.

ഓഹരികളുടെ സ്പോട്ട്, ഫ്യൂച്ചേഴ്സ് വിലകളിലെ വ്യത്യാസത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന ഫണ്ടുകളാണ് ആര്‍ബിട്രേജ് ഫണ്ടുകള്‍. സ്പോട്ട് മാര്‍ക്കറ്റില്‍ നിന്ന് ഓഹരി വാങ്ങുകയും അതേസമയത്ത് അതേ ഓഹരി ഫ്യൂച്ചേഴ്സ് വിപണിയില്‍ വില്ക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. ഫ്യൂച്ചേഴ്സിലെ വില സ്പോട്ട് മാര്‍ക്കറ്ര് വിലയേക്കാള്‍ ഉയര്‍ന്നതാകാന്‍ സാദ്ധ്യതയുണ്ട്. ഈ അന്തരമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.

വിപണിയിലെ ചാഞ്ചാട്ടം ശക്തമാകുമ്ബോള്‍ ഫ്യൂച്ചേഴ്സ് വിലയും സ്പോട്ട് വിലയും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കും. നിലവില്‍ ഇത്തരമൊരു സാഹചര്യമാണ് വിപണിയിലുള്ളത്. ആര്‍ബിട്രേജ് ഫണ്ടുകള്‍ ചാഞ്ചാട്ടം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ ചാഞ്ചാട്ടം കൂടുമ്ബോള്‍ നല്‍കാന്‍ സാദ്ധ്യതയുണ്ട്. 80 ശതമാനം വരെ ഓഹരികളിലും 35 ശതമാനം വരെ കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന രീതിയാണ് ആര്‍ബിട്രേജ് ഫണ്ടുകള്‍ പിന്തുടരുന്നത്. അതിനാല്‍, ഇവയെ ഇക്വിറ്റി ഫണ്ടുകളായാണ് പരിഗണിക്കുന്നത്.

റിസ്ക് താരതമ്യേന കുറഞ്ഞ ആര്‍ബിട്രേജ് ഫണ്ടുകള്‍ പരമ്ബരാഗത സ്ഥിരനിക്ഷേപ പദ്ധതികള്‍ക്ക് പകരം പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ്. സാധാരണഗതിയില്‍ ഇത്തരം ഫണ്ടുകള്‍ ആറ് - ഏഴ് ശതമാനം വാര്‍ഷിക നേട്ടമാണ് നല്‍കുന്നതെങ്കിലും വിപണിയില്‍ ചാഞ്ചാട്ടം കൂടുമ്ബോള്‍ ഒമ്ബത് - പതിനൊന്ന് ശതമാനം നേട്ടം നല്‍കാന്‍ സാദ്ധ്യതയുണ്ട്.

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

സ്ഥിര നിക്ഷേപങ്ങള്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പരമ്ബരാഗത നിക്ഷേപ ഉപാധികളാണ്. മുന്‍കൂട്ടി നിശ്ചയിച്ച കാലാവധിക്കുള്ള ഒരു നിശ്ചിത പലിശ നിരക്ക് നല്‍കുന്നു. ഒരു സുരക്ഷിത നിക്ഷേപമായി സ്ഥിര നിക്ഷേപങ്ങളെ പരിഗണിക്കുന്നു.

ഫിക്‌സഡ് ഡെപ്പോസിറ്റ്

വലിയൊരു തുക കൈവശമുണ്ടെങ്കില്‍ ഒരുമിച്ചു നിക്ഷേപിക്കുക; നിശ്ചിതകാലം കഴിയുമ്പോള്‍ (6 മാസം, 1 വര്‍ഷം, 5 വര്‍ഷം...) പലിശ സഹിതം സമ്പാദ്യം തിരികെയെടുക്കുക അതാണ് ഫിക്‌സഡ് ഡെപ്പോസിറ്റ്. നിശ്ചിത തുക, നിശ്ചിത കാലാവധി, ഉയര്‍ന്ന പലിശ.

ആവർത്തന നിക്ഷേപം

പഞ്ചവത്സര ആവർത്തന നിക്ഷേപം, ടേം ഡെപ്പോസിറ്റ് (TD), പ്രതിമാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം , പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് , സുകന്യ സമൃദ്ധി എന്നീ സ്കീമുകൾ ഇവയിൽ പെട്ടതാണ്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പ്രതിവർഷം 4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്.അക്കൗണ്ട് പണം നിക്ഷേപിച്ച് മാത്രമേ തുറക്കാവൂ.അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് വെറും 50 രൂപയാണ്.നോമിനേഷൻ സൗകര്യം അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ലഭിക്കും. കൂടാതെ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റുവാനും സാധിക്കുന്നു

English summary

Best Investment Options for 6 Months to 1 Year

investment options for 6 months to 1 year come in handy when you have to park excess money.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X