ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടു മാസങ്ങൾ കൂടിയേ ഉള്ളൂ, അത് കൊണ്ട് തന്നെ നിങ്ങളുടെ കമ്പനിയിലെ എച്ച് .ആർ . ഡിപ്പാർട്ട്മെന്റ് നിങ്ങളോടു നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപെട്ടിട്ടുണ്ടാകും.അതുകൊണ്ടു തന്നെ നിങ്ങൾ ടാക്സ് ഇളവിനായി ചില നിക്ഷേപ ഓപ്‌ഷനുകൾ തിരയുകയാകാം.

എന്നാൽ ടാക്സ് ഇളവ് ലഭിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി കുറഞ്ഞ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുക എന്നത് മണ്ടത്തരമാണ്.ഈ അവസരത്തിൽ നിങ്ങളുടെ നിക്ഷേപങ്ങൾ എന്തൊക്കെയെന്ന് ആദ്യം ചിട്ടപ്പെടുത്തുകയും , ഇനി എന്ത് ചെയ്യുമെന്ന് യുക്തിപൂർവം ചിന്തിക്കുകയുമാണ് വേണ്ടത്.
ആനുകൂല്യങ്ങൾ
സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവ് പലപ്പോഴും ശമ്പളം ലഭിക്കുന്ന വ്യക്തിയുടെ നിക്ഷേപത്തെ സംബന്ധിച്ച് തീരുമാനിക്കാനുള്ള സുപ്രധാന ഘടകമാണ്.ഈ അവസരത്തിൽ നിങ്ങളെ തേടി നിരവധി നിക്ഷേപ കമ്പനികളുടെ ഏജന്റുമാർ വന്നേക്കാം,സെക്ഷൻ 80C പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കഴിഞ്ഞെങ്കിൽ വീണ്ടും നികുതി ഇളവിനായി പണം നിക്ഷേപിക്കേണ്ടതില്ല. വാഗ്ദാനങ്ങളും പലിശ നിരക്കുകളും കേൾക്കുമ്പോൾ യുക്തിപൂർവം മാത്രം തീരുമാനങ്ങൾ എടുക്കുക.
അതിനാൽ, നിങ്ങൾ ഈ അവസാന നിമിഷം നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ,80 സി സെക്ഷൻ പ്രകാരം നിങ്ങളുടെ വരുമാനത്തിന് ടാക്സ് അടയ്‌ക്കേണ്ടതുണ്ടോ എന്നറിയുക, പിന്നീട് മറ്റു നിക്ഷേപങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാതെ തന്നെ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.സെക്ഷൻ 80 C പ്രകാരം എല്ലാവർക്കും ടാക്സ് ഇളവുകൾ ലഭിക്കാറുള്ള നിക്ഷേപങ്ങൾ
പ്രോവിഡന്റ് ഫണ്ട്
പ്രോവിഡന്റ് ഫണ്ട്: ഒരു വർഷത്തെ മുഴുവൻ പി.എഫ് തുകയും കണക്കാക്കിയാൽ അത് വലിയൊരു തുകയായിരിക്കും . അത് നിങ്ങൾക്കു നികുതി ഇളവിനായി സമർപ്പിക്കാവുന്നതാണ്. ഐ.ടി. നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒഴിവാക്കാനാവാത്ത നിങ്ങളുടെ നിക്ഷേപമാണ് ഇത്.
ട്യൂഷൻ ഫീസ്: നിങ്ങളുടെ കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിങ്ങൾക്കു ഫീസടച്ച രസീത് സമർപ്പിക്കുകയും സെക്ഷൻ 80 സി പ്രകാരം ആ തുക ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുകയും ചെയ്യാം.
ഭവന വായ്പ്പ
നിങ്ങൾ ഒരു ഹോം ലോൺ വിശദാംശങ്ങൾ സമർപിക്കുകയാണെങ്കിൽ നിങ്ങൾക്കു നികുതി ഇളവ് ലഭിച്ചേക്കാം
സ്റ്റാമ്പ് ഡ്യൂട്ടി അല്ലെങ്കിൽ രജിസ്ട്രേഷൻ ചാർജ്: നിങ്ങൾ 2018 ഏപ്രിലിനു ശേഷം ഒരു വീടു വാങ്ങിയിട്ടുണ്ടെങ്കിൽ, രജിസ്ട്രേഷൻ ഫീയും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളും സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് നികുതിയിളവ് ആവശ്യപ്പെടാം
ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസിന് അടച്ച പ്രീമിയത്തിൽ നിങ്ങൾക്ക് ഇളവ് ക്ലെയിം ചെയ്യാൻ കഴിയും, പ്രീമിയം തുക ആകെ തുകയുടെ 10 ശതമാനം കവിയരുത്.
മുകളിൽ പറഞ്ഞതെല്ലാം പരിഗണിച്ചതിനു ശേഷം മൊത്തം തുക 1.5 ലക്ഷത്തിൽ കവിയുന്നില്ലെങ്കിൽ പി.പി.എഫ്,. എൻ. എസ്. സി., എൻ. പി. എസ്., ഇ. എൽ. എസ്., ഡെപ്പോസിറ്റ് ഫേം ഡെപ്പോസിറ്റുകൾ (പോസ്റ്റ് ഓഫീസ് ബാങ്ക് അല്ലെങ്കിൽ ബാങ്ക്), സുകന്യ സമൃദ്ധി സ്കീം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം,എൻ.പി.എസ് നിക്ഷേപം (ദേശീയ പെൻഷൻ പദ്ധതി), മുതലായവയ്ക്ക് കീഴിൽ ചില നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ഐ.ടി. ആക്റ്റിലെ സെക്ഷൻ 80D അനുസരിച്ച് നിങ്ങൾ അടയ്ക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിനു അനുസരിച്ചു നിങ്ങൾക്ക് ടാക്സ് ലാഭിക്കാൻ കഴിയും.ഇൻഷുറൻസ് പ്രീമിയത്തിനുമേൽ നിങ്ങൾക്കു 25,000 രൂപ വരെ ഇളവ് ലഭിച്ചേക്കാം
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications