ന്യൂഡല്‍ഹി: നിങ്ങള്‍ ആദ്യമായി വീട് വാങ്ങാനോ വീട് വയ്ക്കാനോ ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ ചുരുങ്ങിയ ചെലവില്‍ അത് ലഭ്യമാക്കാന്‍ ആദായ നികുതി വകുപ്പ് നിങ്ങളുടെ സഹായത്തിനെത്തും! പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ബാങ്കുകളില്‍ നിന്ന് ലോണെടുക്കുന്നവര്ക്കാണ് ഈ സഹായം ലഭിക്കുക. ഈ പദ്ധതി പ്രകാരം പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സബ്സിഡിയോടെ ബാങ്കുകള്‍ ഭവനവായ്പ നല്‍കിവരുന്നുണ്ട്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഐടി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായം തേടിയത്.

18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പിഎംഎവൈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പല ബാങ്കുകളും വരുമാനത്തിന്റെ പേരില്‍ സബ്സിഡി നിരക്കില്‍ ലോണ്‍ നിരസിക്കുകയാണ് പതിവ്. ഇവിടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഇടപെടല്‍ നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ കൈയിലുള്ള ഡാറ്റ അര്‍ഹരായ അപേക്ഷകരെ കണ്ടെത്താന്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുവഴി അപേക്ഷകരില്‍ ആരൊക്കെയാണ് സബ്സിഡിക്ക് അര്‍ഹതയുള്ളവരെന്ന് എളുപ്പത്തില്‍ കണ്ടെത്താനാവും.
ഐടി വകുപ്പില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബാങ്കുകള്‍ തെളിവായി സ്വീകരിച്ച് എളുപ്പത്തില്‍ സബ്സിഡി ലോണ്‍ അനുവദിക്കണമെന്നാണ് പുതിയ തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയല്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തിയ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സബ്സിഡി ലഭിക്കുന്നതോടെ 20 വര്‍ഷത്തെ തിരിച്ചടവ് കാലാവധിക്കുള്ളില്‍ ആറ് ലക്ഷത്തോളം രൂപയുടെ ഇളവുണ്ടാകും. 2018 ഡിസംബര്‍ വരെ പദ്ധതി പ്രകാരം 3.4 ലക്ഷം പേര്‍ക്ക് സബ്സിഡി ലോണ്‍ ലഭിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വരുംദിനങ്ങളില്‍ ഇത് വളരെയേറെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications