ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി ഒരുപാടു പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആധുനിക ജീവിത ഇൻഷുറൻസ് പോളിസികൾക്കും ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് റേഷ്യോക്കും എൽ.ഐ.സി ജനപ്രീതി നേടി കഴിഞ്ഞു.

അഞ്ചു വർഷം ,ഇരുപതു അല്ലെങ്കിൽ ഇരുപത്തിയഞ്ചു വർഷം എന്നീ കാലാവധിയിൽ ഉള്ള പോളിസിയിൽ നിന്ന് 4 വർഷമോ 5 വർഷം കഴിയുമ്പോൾ ഒരു നിശ്ചിത ശതമാനം തുക പോളിസിയുടമയ്ക്കു ലഭിക്കുന്ന പോളിസികളാണ് മണി ബാക്ക് പോളിസികൾ .കാലാവധിയെത്തുന്ന സമയത്ത് ബാക്കിയുള്ള ഇൻഷുറൻസ് തുകയും (ഇടക്ക് കിട്ടിയ തുക കഴിച്ച് ) ആ കാലാവധിവരെയുള്ള ബോണസ് തുകയും ഇൻഷുറൻസ് ഉടമയ്ക്ക് ലഭിക്കുന്നു .
മണി ബാക്ക് പ്ലാൻ
എൽ.ഐ.സി. ന്യു മണി ബാക്ക് പ്ലാൻ - (20 വർഷം):ഈ ഇൻഷുറൻസ് പ്ലാൻ നിർദ്ദിഷ്ട കാലയളവുകളിൽ മരണകാലത്തേക്കുള്ള ആനുകൂല്യങ്ങളോടൊപ്പം സംരക്ഷണം നൽകുന്ന ഒരു പങ്കാളിത്ത നോൺ-ലിങ്ക്ഡ് പ്ലാനാണ്. വായ്പ്പ സൗകര്യം വഴി എപ്പോൾ വേണമെങ്കിലും പണം ലഭിക്കുന്നതുമാണ്.ഈ പ്ലാനിന്റെ കാലാവധി 20 വർഷത്തേക്കാണ്.ഈ പോളിസികൾക്ക് കമ്പനിയുടെ ലാഭത്തിന്റെ പങ്കു ലഭിക്കുകയും പോളിസി കാലാവധി പൂർത്തിയായാൽ,കമ്പനിയുടെ നയങ്ങൾ പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ലളിതമായ റിവേർഷണറി ബോണസുകൾ സ്വീകരിക്കാൻ കഴിയുന്നതുമാണ് .
എൽ.ഐ.സി. ന്യു മണി ബാക്ക് പ്ലാൻ - (25 വർഷം):കാലാവധി പൂർത്തിയാകുന്നതിനു മുമ്പുള്ള സാമ്പത്തിക പരിരക്ഷയും കാലാവധി പൂർത്തിയാകുമ്പോൾ തുകയും ലഭിക്കുന്ന നോൺ ലിങ്ക്ഡ് മണി ബാക്ക് പ്ലാനാണ് ഇത്. പോളിസിക്ക് കമ്പനിയുടെ ലാഭത്തിന്റെ പങ്കു ലഭിക്കുകയും പോളിസി കാലാവധി പൂർത്തിയായാൽ ,കമ്പനിയുടെ നയങ്ങൾ പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ബോണസുകൾ സ്വീകരിക്കാൻ കഴിയുന്നതുമാണ്. പോളിസി 25 വർഷത്തെ കാലാവധിക്കുള്ളിൽ വരുന്നതും ഓപ്‌ഷണൽ ആക്സിഡന്റൽ ഡെത്ത് ബെനിഫിറ്റ് ലഭിക്കുന്നതുമാണ് . ആദായ നികുതി ചട്ടം, 1961 ലെ സെക്ഷൻ 80D അനുസരിച്ച് പോളിസി ടാക്സ് ആനുകൂല്യങ്ങൾ ഇത് വഴി ലഭിക്കും .
എൽ.ഐ.സി.യുടെ ന്യൂ ഭീമ ബച്ചത്
എൽ.ഐ.സി യുടെ ന്യൂ ഭീമ ബച്ചത് പങ്കാളിത്ത ഇൻഷുറൻസ് പോളിസിയാണ്. ഇത് വൈവിധ്യമാർന്ന നേട്ടങ്ങളോടെ സാമ്പത്തിക സംരക്ഷണം നൽകുന്നു.പോളിസി അഞ്ച് വർഷം പൂർത്തിയായാൽ മരണ ലോയൽറ്റി അഡിഷൻ വാഗ്ദാനം ചെയ്യുന്നു.
എൽ.ഐ.സി. ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ
12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ളതാണ് ഈ പ്ലാൻ. 25 വർഷമാണ് പോളിസിയുടെ കാലാവധി. കൂടാതെ പോളിസിയിൽ നിന്ന് വായ്പയും ലഭിക്കുന്നതാണ്. ഒരു ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പോളിസി തുക.
എൽ.ഐ.സി. ജീവൻ ആനന്ദ് പ്ലാൻ
ഒരു ലക്ഷം രൂപയാണ് എൽ.ഐ.സി. ജീവൻ ആനന്ദ് പ്ലാനിന്റെയും കുറഞ്ഞ തുക. 18 മുതൽ 65 വയസ്സു വരെയുള്ളവർക്ക് അംഗങ്ങളാകാം. 5 മുതൽ 57 വർഷം വരെയാണ് പോളിസി കാലാവധി. വാർഷികം, അർദ്ധവാർഷികം, പ്രതിമാസം, എസ്എസ്എസ് മോഡ് എന്നിങ്ങനെ തുക അടയ്ക്കാവുന്നതാണ്. മൂന്ന് വർഷത്തിന് ശേഷം ലോണും ലഭിക്കുന്നതാണ്.
എൽഐസി ജീവൻ സരൾ
12 മുതൽ 60 വയസ്സു വരെയുള്ളവർക്ക് പോളിസിയിൽ അംഗങ്ങളാകാം. 10 മുതൽ 35 വർഷം വരെയാണ് പോളിസി കാലാവധി. ലോൺ സൗകര്യവും ലഭ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
