ടാക്സ് ലാഭിക്കാൻ മാത്രമല്ല ഇൻഷുറൻസ് ; ഹെൽത്ത് ഇന്‍ഷുറന്‍സ് അറിയേണ്ട കാര്യങ്ങൾ

എന്താണ് ഇൻഷുറൻസ് ? ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ ഇൻഷുറൻസ് എന്നു പറയുന്നു.ഏതൊരു കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷയ്ക്ക് അനിവാര്യമായ ഒന്നാണ് ഇന്‍ഷുറന്‍സ്സ് പോളിസികള്‍.

ടാക്സ് ലാഭിക്കാൻ മാത്രമല്ല ഇൻഷുറൻസ് ; ഹെൽത്ത് ഇന്‍ഷുറന്‍സ്  അറിയേണ്ട കാര്യങ്ങൾ

വ്യത്യസ്തമായ അനേകം ഇന്‍ഷുറന്‍സ്സുകള്‍ ഉണ്ട് ഇപ്പോള്‍ വിപണിയില്‍.പൊതുവെ ആളുകള്‍ എടുക്കാറുള്ളത് വാഹന ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഹെൽത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ്. പലരും ഇന്‍ഷുറന്‍സ്സിനെ നിക്ഷേപമായി മാത്രമല്ല കാണുന്നത്,ജീവിതത്തിലെ പ്രധാന ഭാഗമായി കണക്കാക്കുന്നു.

ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇൻഷുറൻസിനെ കുറിച്ചാണ് പറയുന്നതെങ്കിൽ , അസുഖം അല്ലെങ്കിൽ അപകടസങ്ങൾ സംഭവിക്കുന്ന ആൾക്ക് തീർച്ചയായും വൈദ്യ സഹായം ആവശ്യമായി വരുന്നതാണ്. ആ വ്യക്തി ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ, ഏതു കമ്പനി വഴിയാണോ അദ്ദേഹത്തിന്റെ ഇൻഷുറൻസ് ആ കമ്പനി ചികിത്സാ ചെലവ് നടത്തുന്നതാണ് .ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടുത്താതെ ഒരു സാമ്പത്തിക പദ്ധതിയും നല്ലതാണെന്നു പറയാൻ സാധിക്കുകയില്ല. പല കാരണങ്ങൾ കൊണ്ടും നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് എന്നത് അത്യാവശ്യമാണ്.ആരോഗ്യ ഇൻഷുറൻസ് നിങ്ങൾക്കു നിർബന്ധമാണെന്നതിന്റെ കാരണങ്ങൾ

ജീവിതശൈലിയിലെ മാറ്റം

ജീവിതശൈലിയിലെ മാറ്റം

ദൈനംദിന ജീവിതശൈലിയിലെ യാത്രകൾ, ദൈനംദിന ജീവിതശൈലീ രോഗങ്ങൾ , ഭക്ഷണ ശീലങ്ങൾ, കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം , മലിനീകരണം എന്നീ ​ഘട​കങ്ങൾ നമുക്ക് ആരോഗ്യ പ്രശ്നങ്ങൾ കൂടാനുള്ള സാധ്യത വർധിപ്പിച്ചു .

വർദ്ധിക്കുന്ന മെഡിക്കൽ ചിലവുകൾ

വർദ്ധിക്കുന്ന മെഡിക്കൽ ചിലവുകൾ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ രാജ്യത്തെ മെഡിക്കൽ ചെലവുകൾ ഉയരുകയാണ്.ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് നമ്മൾ നേരിട്ടത്.സ്വാഭാവികമായും അത് ആരോഗ്യ രംഗത്തെയും ബാധിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 15 ശതമാനമായി ഉയർന്നതായാണ് കണക്കാക്കുന്നത്.അത് കൊണ്ട് തന്നെ ഒരപകടം ഉണ്ടായാൽ ആശുപത്രി ചിലവ് വഹിക്കാനായി ഒരു പക്ഷെ നിങ്ങളുടെ മുഴുവൻ സമ്പാദ്യവും എടുക്കേണ്ടി വന്നേക്കാം .ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നമ്മുടെ രാജ്യത്തിലുള്ളവർ പ്രാഥമികമായി അവരുടെ സമ്പാദ്യത്തെ ആണ് ആശ്രയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .

വരുമാന നികുതി ആനുകൂല്യം

വരുമാന നികുതി ആനുകൂല്യം

ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിലേക്കുള്ള പെയ്മെന്റുകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം നികുതി ഇളവ് നൽകാൻ സാധിക്കുന്നതാണ്‌. 60 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് അവരുടെ ഭാര്യക്കോ ,കുഞ്ഞിനോ വേണ്ടി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന്റെ അടിസ്ഥനത്തിൽ 25,000 രൂപ വരെ ക്ലെയിം ചെയ്യാവുന്നതാണ് .

60 വയസിനും അതിനുമുകളിലും പ്രായമുള്ള നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ 50,000 രൂപവരെ നിങ്ങൾക്കു ക്ലെയിം ചെയ്യാം .ഈ കിഴിവുകൾ മുതിർന്ന പൌരന്മാർ, അല്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള മെഡിക്കൽ ചിലവുകളും ആരോഗ്യ ഇൻഷ്വറൻസ് പോളിസിയുടെ വാർഷിക പ്രീമിയത്തിന്റെ തുകയും അടിസ്ഥാനമാക്കിയുള്ളതാണ് .

അതായത് , നിങ്ങളുടെ മുതിർന്ന പൗരന്മാർ ആയിട്ടുള്ള മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നെങ്കിൽ നിങ്ങൾക്ക് 75,000 രൂപ (രൂപ 25000 + രൂപ 50,000) വരെ കിഴിവ് ലഭിക്കും. നമുക്കിടയിലെ മറ്റൊരു തെറ്റ് ധാരണയെന്തെന്നാൽ ജോലി ചെയയ്യുന്ന കമ്പനി നമുക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിൽ മറ്റൊരു ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യം നമുക്കില്ല എന്നാണ്.കമ്പനി നമുക്ക് ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും മറ്റൊരു ഇൻഷുറൻസ് നമുക്കാവശ്യമാണെന്നതിനു ഒരുപാടു കാരണങ്ങൾ ഉണ്ട്. റിട്ടയർമെൻ്റിനു ശേഷം നമുക്കെന്തു സംഭവിക്കും എന്നത് ഇപ്പോൾ പറയാൻ സാധ്യമല്ല . നിലവിൽ നിങ്ങൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി നിങ്ങൾക്കു ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും ജോലി മാറിയാൽ അത് ലഭിച്ചെന്നു വരില്ല.അങ്ങനെയാകുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ആശുപത്രി ചിലവുകൾ വഹിക്കാൻ നിലവിൽ ഉള്ള ഇൻഷുറൻസ് കവറേജ് മതിയാകില്ല.

 

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X