ബാങ്കുകളിലെ ഡിപ്പോസിറ്റ് സ്കീമുകളെ പോലെ അത്ര പരിചിതമല്ല പോസ്റ്റ് ഓഫീസ് നല്കുന്ന ഇത്തരം സേവനങ്ങള്‍. ഇന്ത്യാ പോസ്റ്റ് നല്കുന്ന ഒന്‍പത് ചെറിയ സേവിംഗ്സ് സ്കീമുകളിലൊന്നാണ് എന്എസ്സി എന്നു വിളിക്കുന്ന നാഷനല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയമാണ് ഇത് കൈകാര്യം ചെയ്യുന്നത്. മികച്ച പലിശ നിരക്കാണ് ഈ സ്കീമിന്റെ പ്രത്യേകത. മൂന്നുമാസത്തിലൊരിക്കല്‍ ഇതിന്റെ പലിശനിരത്ത് സര്‍ക്കാര്‍ പുതുക്കിക്കൊണ്ടിരിക്കും. മാര്‍ച്ച് 31ന് അവസാനിക്കുന്ന 2019ലെ ആദ്യപാദത്തില്‍ എന്എസ്സികള്ക്ക് എട്ടുശതമാനം പലിശയാണ് നല്‍കുന്നത്.
നാഷനല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങളിതാണ്:
യോഗ്യത
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്വന്തമായി സിംഗിള്‍ ഹോള്‍ഡര്‍ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാം. അതോടൊപ്പം മൈനര്‍മാരുടെ പേരില്‍ മുതിര്‍ന്നവര്‍ക്കും ഇത് വാങ്ങിയെടുക്കാം. രാജ്യത്തൊട്ടാകെ 1.5 ലക്ഷം പോസ്റ്റോഫീസുകളുടെ ശൃംഖലയുണ്ടെന്നാണ് കണക്ക്.
കുറഞ്ഞ നിക്ഷേപം
നാഷനല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എക്കൗണ്ട് തുടങ്ങാന്‍ കൂടുതല്‍ പണത്തിന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വെറും 100 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്എസ്സി അക്കൗണ്ടുകള്‍ സ്വന്തമാക്കാം. അതേസമയം, അധികനിക്ഷേപത്തിന് പരിധിയില്ല. അതിനാല്‍ എത്രവേണമെങ്കിലും നിക്ഷേപിക്കാനുമാവും.
എപ്പോള്‍ മെച്വറാകും
അഞ്ച് വര്‍ഷമാണ് ഒരു നാഷനല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിച്ച തുക തിരിച്ചെടുക്കാനുള്ള മെച്യുരിറ്റി കാലാവധി. അതിനു മുമ്പ് തുക തിരിച്ചെടുക്കാനാവില്ലെന്നതാണ് നയം. വെറും 100 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷം കൊണ്ട് 146.93 രൂപയായി അത് മാറും.
ആദായനികുതി ആനുകൂല്യം
നാഷനല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളിലെ നിക്ഷേപം ആദായനികുതിയിളവിന് അര്‍ഹമാണ് എന്ന സവിശേഷതയുമുണ്ട്. ഇന്‍കം ടാക്സിന്റെ സെക്ഷന്‍ 80സി പ്രകാരമാണ് നികുതിയിളവിന് അര്‍ഹത. ഒരു സാമ്പത്തികവര്‍ഷം 1.5 ലക്ഷം രൂപ വരെ ഇന്‍കം ടാക്സ് ഡിഡക്ഷന് അവസരമുണ്ട്.
സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാം
ഒരാളുടെ പേരില്‍ പോസ്റ്റ് ഓഫീസില്‍ ആരംഭിച്ച എംഎന്‍സി അക്കൗണ്ട് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും. സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് പകരം അതിനു മുകളില്‍ ആദ്യത്തെയാളിന്റെ പേര് തടഞ്ഞ് പുതിയ ആളുടെ പേര് ചേര്‍ക്കുകയാണ് ചെയ്യുക. പര്‍ച്ചേസ് അപേക്ഷയില്‍ പോസ്റ്റ് മാസ്റ്റര്‍ സീലും ഒപ്പും പതിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്- www.indiapost.gov.in.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications