പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് മാത്രമല്ല സൗജന്യം, എ.ടി.എം കാർഡും ഫ്രീയാണ് ​

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

 സേവിംഗ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്എസ്എസ്എസ്) തുടങ്ങി നിരവധി അക്കൗണ്ട് സേവനങ്ങളാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുള്ള ഇന്ത്യൻ പോസ്റ്റ് ,ഉപയോക്താക്കൾക്ക് എ.ടി.എം സൌകര്യവും നൽകുന്നു . വെറും ഇരുപതു രൂപ നൽകിയാൽ ഇന്ന് രാജ്യത്തെ ഏതു പോസ്റ്റ് ഓഫീസിൽ വേണമെങ്കിലും നിങ്ങൾക്കു സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ് . ഇന്ത്യൻ പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് പ്രകാരം പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ടുകൾക്കു വാർഷിക പലിശ നാല് ശതമാനമാണ്.

പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് മാത്രമല്ല സൗജന്യം  എ.ടി.എം കാർഡും ഫ്രീയാണ് ​

ഇൻഡ്യൻ പോസ്റ്റ് നിർദ്ദേശിച്ചിട്ടുള്ള എടിഎം ഇടപാടിന്റെ പരിമിതികളും ചാർജുകളും :

ഇന്ത്യൻ പോസ്റ്റ് ഓഫീസ് എ ടി എം കാർഡ് വഴി പ്രതിദിനം 25,000 രൂപ വരെ പിൻവലിക്കാവുന്നതാണ് . എന്നാൽ ഒറ്റ തവണ പതിനായിരം രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ പോസ്റ്റ് ഓഫീസ് എ ടി എം കാർഡ് വഴി നടത്തുന്ന ആദ്യ അഞ്ചു ഇടപാടുകൾ സൗജന്യമാണ് .സാമ്പത്തികപരവും സാമ്പത്തികപരമല്ലാത്തതുമായ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.

ServiceLimit
പ്രതിദിന എടിഎം പണം പിൻവലിക്കൽ പരിധി
Rs. 25,000
ഓരോ ഇടപാടിനും പണം പിൻവലിക്കൽ പരിധി
Rs. 10,000
എടിഎമ്മുകളിൽ നടത്തുന്ന ഇടപാടുകൾക്കായുള്ള നിരക്കുകൾ
ഇന്ത്യൻ പോസ്റ്റ് ഓഫീസ് എ ടി എം കാർഡ് വഴി നടത്തുന്ന ആദ്യ അഞ്ചു ഇടപാടുകൾ സൗജന്യം.   സാമ്പത്തികപരവും സാമ്പത്തികപരമല്ലാത്തതുമായ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.
മറ്റ് ബാങ്ക് എടിഎമ്മുകളിൽ അനുവദനീയമായ സൌജന്യ ഇടപാടുകൾ (മാസത്തിൽ)
മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ ഉപയോഗിക്കുമ്പോൾ ഡെബിറ്റ് കാർഡ് വഴി ഒരു മാസത്തിനുള്ളിൽ മൂന്ന് സൗജന്യ ഇടപാടുകൾ
 നോൺ-മെട്രോ നഗരങ്ങളിൽ, ആദ്യ അഞ്ചു ഇടപാടുകൾ സൗജന്യമാണ്.
മറ്റു ബാങ്കുകളുടെ എ.ടി.എം വഴി നടത്തുന്ന സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്കായുള്ള നിരക്കുകൾ
മറ്റു ബാങ്കുകളുടെ എ.ടി.എം വഴി നടത്തുന്ന സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക്‌ ഇരുപതു രൂപ വീതം ഓരോ ഇടപാടിനും ഈടാക്കുന്നതാണ് .

മെട്രോ നഗരങ്ങളിലും നോൺ-മെട്രോ നഗരങ്ങളിലും നിശ്ചിത പരിധികൾ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടുന്നതാണ്.

മറ്റു ബാങ്കുകളുടെ എ.ടി.എം വഴി നടത്തുന്ന സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക്‌ ഇരുപതു രൂപ വീതം ഓരോ ഇടപാടിനും ഈടാക്കുന്നതാണ് .

English summary

Post office savings account ATM Rules: Cash Withdrawal Charges

The saving account of India Post, which has a network of more than 1.5 lakh post offices across the country, also comes with a Post office savings account ATM,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X