വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടോ മൂന്നോ വട്ടം ഇന്ന് മിക്ക പ്രവാസികളും സ്വന്തം നാട്ടിൽ സന്ദർശനം നടത്താറുണ്ട്.ബന്ധങ്ങൾ പുതുക്കാനും , കുടുംബങ്ങളെ കാണാനും നാട്ടിൽ എത്തുമ്പോൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ കൂടി നിങ്ങൾ ശ്രദ്ധിക്കണ്ടതാണ് .

പ്രവാസികളിൽ പലർക്കും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന കാര്യം പ്രധാനമാണെങ്കിലും വേണ്ട പ്രാധാന്യം അതിനു നൽകാറില്ല.മറ്റു പല കാര്യങ്ങൾക്കും ശേഷമാണു അവരതിനെ കുറിച്ച് ചിന്തിക്കുന്നത് . 2018 ന്റെ അവസാനവും 2019 തിന്റെ തുടക്കത്തിലുമായി നിരവധി പ്രവാസികൾ നാട് സന്ദർശിക്കാനായി എത്തുന്നുണ്ട്. ആ അവസരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് .
സാമ്പത്തിക അക്കൗണ്ടുകൾ ഏകീകരിക്കുക
കുടുംബങ്ങൾ ബാങ്ക് അക്കൗണ്ടുകൾ / ഡീമാറ്റ് അക്കൗണ്ട് / മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നിവ ഇവിടുത്തെ റെസിഡന്റ് ആയി തന്നെ നിലനിർത്തുന്നു,വർഷങ്ങൾ കഴിഞ്ഞാലും അവരുടെ നിക്ഷേപങ്ങൾ എല്ലാം തന്നെ റെസിഡന്റ് കാറ്റഗറിയിൽ ആണ് തുടരുന്നത്.നിയമവശാൽ എൻആർഐകൾ,അവരുടെ എല്ലാ അക്കൗണ്ടുകളും നോൺ-റസിഡന്റ് സ്റ്റാറ്റസ് ആയി മാറ്റേണ്ടതാണ്.
കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനായി അക്കൗണ്ടുകൾ എല്ലാം ഏകീകരിക്കുക എന്നതും ശ്രദ്ധിക്കേണ്ടതാണ്.നിങ്ങൾ റസിഡന്റ് ആയിരിക്കുമ്പോൾ എൻ.ആർ.ഐകൾക്ക് വേണ്ടത്ര ഓഹരികൾ ഉണ്ടെങ്കിൽ, ഒരു നോൺ റസിഡന്റ് എക്സ്ടെർണൽ അക്കൗണ്ട് (എൻ.ആർ.ഇ) സേവിംഗ്സ് അക്കൗണ്ട്, നോൺ റസിഡന്റ് അല്ലാത്ത സാധാരണ (എൻ.ആർ.ഒ) സേവിങ്സ് അക്കൗണ്ട്,ഡീമാറ്റ് അക്കൗണ്ട് എന്നീ അക്കൗണ്ടുകൾ ധാരാളമാണ്.
നികുതിയിടുക
ഇന്ത്യൻ നികുതി വർഷം (ഏപ്രിൽ മുതൽ മാർച്ച് വരെ) ആണ് എന്നാൽ,മറ്റു പല രാജ്യങ്ങളിലും ഇത് വ്യത്യസ്തമാണ് എന്നത് പ്രവാസികളെ സംബന്ധിച്ചെടുത്തോളം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമാണ് . വരുമാനത്തിനനുസരിച്ചു ഇന്ത്യയിൽ നികുതി ഈടാക്കുമ്പോൾ ചില സാഹചര്യങ്ങളിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡി.ടി.എ.എ) ഉണ്ടാകാറുണ്ട്.നികുതി ഈടാക്കുന്നതിൽ എല്ലാ രാജ്യങ്ങളും ഒരുപോലെ ശ്രദ്ധ ചെലുത്തുന്നത് കൊണ്ട്, നിങ്ങൾ താമസിക്കുന്ന രാജ്യത്തും,ഇന്ത്യയിലും നികുതി അടയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ പരിരക്ഷ എടുക്കുക
പ്രവാസികളിൽ വലിയൊരു വിഭാഗം ആളുകളും റിട്ടയർമെന്റിനായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ് .തൊഴിലുടമകൾ നൽകുന്ന ആരോഗ്യ പരിരക്ഷയും നിങ്ങൾക്കുണ്ടായിരിക്കാം.ചിലപ്പോൾ റിട്ടയര്മെന്റിനു ശേഷം അത് ഉപകാരപെറ്റെന്നു വരില്ല. അതുകൊണ്ടു കുടുംബത്തിന്റെ മുഴുവൻ സുരക്ഷയ്ക്കായി മികച്ച ഒരു ആരോഗ്യ ഇൻഷുറൻസ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്.

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications