ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപകര്‍ക്കും പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്കും സന്തോഷ വാര്‍ത്ത; നിങ്ങളുടെ നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ നിന്ന് ടിഡിഎസ് പിടിക്കുന്ന പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നേരത്തെ നികുതിയിളവ് പരിധി 10,000 രൂപയായിരുന്നത് 40,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇനി മുതല്‍ പലിശ വരുമാനം 40,000 ത്തില്‍ കൂടുതലുള്ളതിന് മാത്രമേ ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ് (ടിഡിഎസ്) പിടിക്കുകയുള്ളൂ. അതേസമയം, നിലവിലെ ആദായ നിയമം അനുസരിച്ചുള്ള നികുതികള്‍ ഇവയ്ക്ക് ബാധകമായിരിക്കുകയും ചെയ്യും.
ഇതുവഴി അഞ്ച് ലക്ഷം വരെ നിക്ഷേപിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. കാരണം നിലവിലെ ശരാശരി പലിശയായ എട്ടു ശതമാനം വച്ച് കൂട്ടിയാല്‍ അത് 40,000 രൂപയില്‍ കുറവേ വരികയുള്ളൂ. ചെറുകിട നിക്ഷേപകര്‍ക്കും സീനിയര്‍ സിറ്റീസണ്‍ നിക്ഷേപകര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.

മറ്റു കാര്യമായ വരുമാന മാര്‍ഗങ്ങളില്ലാത്ത മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെടെയുള്ളവര്‍, പലിശ വരുമാനത്തില്‍ നിന്ന് ബാങ്ക് ഈടാക്കിയ ടിഡിഎസ് പിന്നീട് ക്ലെയിം ചെയ്ത് എടുക്കുകയാണ് പതിവ്. ഇനി മുതല്‍ 40,000 രൂപ വരെ ഇതിന്റെ ആവശ്യം വരില്ല.
ആദായ നികുതി നിയമത്തിലെ 194 എ വകുപ്പില്‍ മാറ്റം വരുത്തിക്കൊണ്ടാണ് നികുതിയിളവ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം സ്ഥിര നിക്ഷേപ പലിശയിലെ വാര്‍ഷിക വരുമാനം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിശ്ചിത ശതമാനം ടിഡിഎസ് പിടിച്ച ശേഷം ബാക്കി തുക മാത്രമേ നിക്ഷേപകന് നല്കാന് പാടുള്ളൂ. പാന്‍ കാര്‍ഡ് ഉള്ളവര്‍ 10 ശതമാനവും പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ 20 ശതമാനവും പ്രവാസി ഇന്ത്യക്കാര്‍ 30.90 ശതമാനവുമാണ് ടിഡിഎസ് നല്‍കേണ്ടത്. ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
