വിലയേറിയ ലോഹമായ സ്വര്‍ണം വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഓണ്‍ലൈന്‍ ചില്ലറ വ്യാപാരികള്‍ നല്‍കുന്നത്. അതായത് വെറും 1 രൂപ മുതല്‍ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം. ഇന്ത്യക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും യുവതികള്‍ക്കിടയില്‍ സ്വര്‍ണത്തിനോട് താത്പര്യം കുറഞ്ഞ സാഹചര്യത്തിലാണ് വില്പന വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു നീക്കം. പരമ്പരാഗത റീട്ടെയില്‍ ശൃംഖലകളായ തനിഷ്ക്, ജോസ് ആന്‍ഡ് ജോയ് ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്സ് എന്നിവയുമായാണ് ഈ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് മത്സരിക്കുന്നത്.
ഭൂരിഭാഗമാളുകളും ഇപ്പോഴും പരമ്പരാഗത രീതിയിലാണ് സ്വര്‍ണം വാങ്ങുന്നതെങ്കിലും ഇന്റര്‍നെറ്റിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ഓണ്‍ലൈന്‍ വ്യാപാരത്തിന് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
ഓണ്‍ലൈന്‍ ഷോപ്പിംഗിനായി ഇന്ത്യക്കാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി ബെയ്ന്‍ & കോ, ഗൂഗിള്‍ ആന്‍ഡ് ഓംഡിയാര്‍ നെറ്റ്വര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 390 ദശലക്ഷം ഉപഭോക്താക്കള്‍ മാത്രമേ അതായത് ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് ശതമാനം മാത്രമേ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ചെറിയ നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങുന്നതിനെക്കുറിച്ച് അറിയണം.

സ്മാര്‍ട്ട്ഫോണ്‍ പേയ്മെന്റ് ആപ്ലിക്കേഷനുകളുമായി സ്വര്‍ണ വ്യാപാരികള്‍ കൈകോര്‍ത്തതിനാല്‍ ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങാന്‍ എളുപ്പമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള പേയ്മെന്റ് പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, പേ ടിഎം എംഎംടിസി-പാംപ് പ്രൈവറ്റ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. അതേസമയം ഫോണ്‍ പേ ആപ്പ് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമായ സേഫ്ഗോള്‍ഡുമായി സഹകരിക്കുന്നു.
ഗോള്‍ഡ് അക്യുമിലേഷന് പ്ലാന്‍ എന്നറിയപ്പെടുന്ന ഈ പ്ലാനുകള്‍ വഴി നമുക്ക് എത്ര വേണമെങ്കിലും സ്വര്‍ണം വാങ്ങാം. 11 രൂപയാണ് സ്വര്‍ണം വാങ്ങാനുള്ള മിനിമം നിരക്ക്.
ഒരു ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയങ്ങള്‍ മുതല്‍ ഇതു വഴി വാങ്ങാനാകും.
ഭാവിയില്‍ കല്യാണാവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഗുണമുള്ള പദ്ധതിയാണ് ഇത്.
ഡെലിവറി സമയത്ത് വെയിറ്റും ഡിസൈനും അനുസരിച്ചുള്ള പണിക്കൂലി മാത്രം നല്കിയാല് മതിയാകും.
പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാവുന്നതാണ്.
സ്വര്‍ണം വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ആപ്ലിക്കേഷനില്‍ വില പരിശോധിക്കാവുന്നതാണ്.

ഈ ആപ്ലിക്കേഷന്‍ വഴി സ്വര്‍ണം വില്‍ക്കാനും സാധിക്കും. മാര്‍ക്കറ്റിലെ വില തന്നെ ഓണ്‍ലൈനിലും ലഭിക്കും. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും നല്കിയാല് ചെറിയൊരു പ്രോസസിംഗ് ഫീയോട് കൂടി പണം അക്കൗണ്ടില്‍ ക്രെഡിറ്റാകും.
ഈ ആപ്പ് വഴി നിങ്ങളുടെ സ്വര്‍ണത്തിന്റെ ബാലന്‍സ് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാനാകും. സ്വര്‍ണം വാങ്ങുന്നതിനു മുന്‍പായി നിങ്ങളുടെ പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കുകയും കെവൈസി ഫോര്മാലിറ്റികള് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
10 രൂപയില്‍ താഴെ ചാര്‍ജ് ഈടാക്കുന്ന ഒരു ഇ-വാലറ്റ് ബാങ്ക് അക്കൗണ്ട് ആണ് പേ ടിഎം
നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുന്ന ഏതൊരു പ്ലാറ്റ്ഫോമിലും ജിഎസ്ടി ഈടാക്കും
പേ ടിഎം, ഫോണ്‍പേ എന്നീ പ്ലാറ്റ്ഫോമുകള് മാത്രമേ വിശ്വസിച്ച് സ്വര്‍ണം വാങ്ങാന്‍ സാധിക്കൂ. ഈ കമ്പനികള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ക്കാവശ്യമായ സെക്യൂരിറ്റി നല്‍കും
സ്വര്‍ണം വാങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ലൊക്കേഷനില്‍ ഡെലിവറി അനുവദിക്കുമോ എന്ന് ആപ്പില്‍ പരിശോധിക്കുക.
പണിക്കൂലിയും പ്രോസസിംഗ് ചാര്‍ജും നോക്കുമ്പോള്‍ 1 ഗ്രാം സ്വര്‍ണം മാത്രം വാങ്ങുന്നത് സാമ്പത്തികമായി ലാഭകരമല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications