ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് എളുപ്പത്തില്‍ തിരിച്ചടക്കാം; ഇതാ പോംവഴികള്‍

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ധിച്ചതോടെ ഇതുവഴിയുള്ള കടവും കൂടിക്കൂടി വരികയാണെന്നാണ് കണക്കുകള്‍. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകളുമായി നടക്കുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളവരില്‍ പലരും; പ്രത്യേകിച്ച് ബിസിനസുകാര്‍.

കൈയില്‍ കാശില്ലാത്ത സമയത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ വലിയ ആശ്വാസമാണെങ്കിലും നല്ല പോലെ ഇവ കൊണ്ടുനടന്നില്ലെങ്കില്‍ പണി പാളും. തിരിച്ചടവ് വൈകിയാലുള്ള പലിശ കുറച്ചൊന്നുമായിരിക്കില്ല എന്നതു തന്നെ കാരണം. ഇത് നിയന്ത്രിക്കാനുള്ള ഏതാനും പോംവഴികളാണ് സാമ്പത്തിക മാനേജ്‌മെന്റ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.

1. ബാലന്‍സും പലിശയും എഴുതി വയ്ക്കുക

1. ബാലന്‍സും പലിശയും എഴുതി വയ്ക്കുക

ഓരോ ക്രെഡിറ്റ് കാര്‍ഡിലെയും ബാലന്‍സ് തുകയും പലിശയും എത്രയാണെന്ന് കൃത്യമായി എഴുതി വയ്ക്കുക എന്നതാണ് തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന്. എന്തു മാര്‍ഗം സ്വീകരിച്ചാലും തിരിച്ചടവുകള്‍ മുടങ്ങാതെ നോക്കുകയാണ് പ്രധാനം. ഇവ എഴുതി സൂക്ഷിക്കുന്നത് തിരിച്ചടവ് ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്യല്‍ എളുപ്പമാക്കും.

2. വലുതായി ചിന്തിക്കരുത്

2. വലുതായി ചിന്തിക്കരുത്

എല്ലാ കാര്‍ഡുകളിലെയും ബാലന്‍സ് തുക ഒന്നിച്ചു ചേര്‍ത്ത് ഇത്രയധികം പണം അടയ്ക്കാനുണ്ടല്ലോ എന്നോര്‍ത്ത് വിഷമിക്കാതിരിക്കൂ. പകരം ഓരോ കാര്‍ഡിലെയും ചെറിയ തുകകള്‍ മനസ്സില്‍ കണ്ട് അവ ഓരോന്നോരോന്നായി അടച്ചു തീര്‍ക്കൂ. അടക്കേണ്ട സംഖ്യയില്‍ കുറവൊന്നും വരില്ലെങ്കിലും തിരിച്ചടവ് ഒരു ഭാരമായി അനുഭവപ്പെടില്ല. എല്ലാം ഒന്നിച്ചടക്കാന്‍ കാത്തുനിന്നാല്‍ പിന്നെ അടച്ചാല്‍ തീരാത്ത പലിശയാവും നമ്മെ കാത്തിരിക്കുക.

3. കൂടുതല്‍ പലിശയുള്ളത് ആദ്യമാവട്ടെ

3. കൂടുതല്‍ പലിശയുള്ളത് ആദ്യമാവട്ടെ

ക്രെഡിറ്റ് കാര്‍ഡിലെ ശരാശരി പലിശ 17 ശതമാനമാണ്. എന്നാല്‍ അടവ് തെറ്റിയാല്‍ അത് റോക്കറ്റ് പോലെ കുതിക്കും. അതിനാല്‍ കൂടുതല്‍ പലിശ വരുന്ന കാര്‍ഡുകള്‍ നോക്കി ആദ്യം അടച്ചുതീര്‍ക്കുകയെന്നത് നല്ലൊരു രീതിയാണ്. പലിശ കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

4. രണ്ടാഴ്ചയിലൊരിക്കല്‍ പെയ്‌മെന്റ്

4. രണ്ടാഴ്ചയിലൊരിക്കല്‍ പെയ്‌മെന്റ്

ക്രെഡിറ്റ് കാര്‍ഡിലെ കടം തീര്‍ക്കാന്‍ മാസത്തില്‍ ഒരു തവണ പെയ്‌മെന്റ് നടത്തുന്ന രീതിയാണ് പൊതുവെ സ്വീകരിക്കുന്നത്. എന്നാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ പണം അടക്കുന്നത് കൂടുതല്‍ ലാഭകരമാണ്. ഇതുവഴി പ്രിന്‍സിപ്പല്‍ ബാലന്‍സും ആനുപാതികമായി പലിശ നിരക്കും കുറയും. എന്നു മാത്രമല്ല, വര്‍ഷത്തില്‍ 12 തവണയ്ക്കു പകരം 26 തവണ പണമടയ്ക്കാനും കൂടുതല്‍ പണം സേവ് ചെയ്യുവാനും ഇതുവഴി സാധിക്കും.

5. സീറോ എപിആര്‍ കാര്‍ഡുകള്‍

5. സീറോ എപിആര്‍ കാര്‍ഡുകള്‍

വാര്‍ഷിക പലിശ നിരക്കില്ലാത്ത സീറോ എപിആര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. നിശ്ചിത കാലയളവില്‍ പലിശ ഈടാക്കാത്ത കാര്‍ഡുകളുണ്ട്. 12 മാസമോ അതില്‍ കൂടുതലോ കാലം സീറോ എപിആര്‍ ഉള്ള കാര്‍ഡുകളുണ്ട്. ഓരോ മാസവും മുഴുവന്‍ തുകയും അടച്ചുതീര്‍ക്കണമെന്നില്ല എന്നതാണ് ഇതിന്റെ ഗുണം. പകരം നിശ്ചിത തുക മാത്രം അടച്ചാല്‍ മതി. സീറോ എപിആര്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ മൊത്തം പെയ്മന്റ് നീളരുതെന്നു മാത്രം.

6. ക്രെഡിറ്റ് കാര്‍ഡ് കടം ലോണാക്കി മാറ്റാം

6. ക്രെഡിറ്റ് കാര്‍ഡ് കടം ലോണാക്കി മാറ്റാം

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണം പേഴ്‌സണല്‍ ലോണാക്കി കണ്‍സോളിഡേറ്റ് ചെയ്യുകയാണ് വലിയ പലിശയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പോംവഴി. ക്രെഡിറ്റ് കാര്‍ഡ് പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോണിന്റെത് വളരെ കുറവാണെന്നു മാത്രമല്ല, അടച്ചു തീര്‍ക്കാന്‍ കൂടുതല്‍ സമയവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X