A Oneindia Venture

പ്രായം നാല്‍പതുകളിലെത്തിയോ? എങ്കില്‍ നിങ്ങള്‍ക്കായിതാ ചില ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ടിപ്സ്

നാല്‍പതു കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം വ്യക്തിഗതവും സാമ്പത്തികവുമായ നിരവധി ഉത്തരവാദിത്തങ്ങളില്‍ ഉഴലുന്ന സമയമാണ്. പ്രായമായ മാതാപിതാക്കളുടെ കാര്യം നോക്കണം, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി പണം കണ്ടെത്തണം. പക്ഷേ നിങ്ങളുടെ ഇരുപതുകളിലും മുപ്പതുകളിലും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം നിങ്ങള്‍ക്കിപ്പോള്‍ ലഭിക്കുന്നുണ്ടാകും. അതിനാല്‍ മികച്ചൊരു സമ്പാദ്യ പദ്ധതി തുടങ്ങാനുള്ള സമയമാണിത്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് വിരമിച്ചതിന് ശേഷവും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും മാതാപിതാക്കളുടെ വാര്‍ധക്യസഹജമായ അസുഖങ്ങളിലും നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍ക്കും പണം കണ്ടെത്താനാകൂ.

40 കളില്‍ നിങ്ങളുടെ പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ചില സാമ്പത്തിക നുറുങ്ങുകള്‍ ഇതാ:

റിട്ടയര്‍മെന്റ്

റിട്ടയര്‍മെന്റ്

വിരമിക്കലിന് ശേഷമുള്ള കാലത്തിനായി നിങ്ങള്‍ ഇതുവരെ സേവിംഗ്‌സ് ആരംഭിച്ചിട്ടില്ലെങ്കില്‍, അത് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇപ്പോള്‍. കാരണം നിങ്ങളുടെ ജീവിതനിലവാരം നിലനിര്‍ത്താന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടും പെന്‍ഷനും മാത്രം മതിയാകില്ല. ഭാവിയില്‍ ഉണ്ടാകാനിടയുള്ള പണപ്പെരുപ്പത്തെ കുറിച്ചും നിങ്ങള്‍ വളരെയധികം ചിന്തിക്കേണ്ടിയിരിക്കുന്നു.

റിട്ടയര്‍മെന്റ് തീരുമാനമെടുക്കുമ്പോള്‍ ആരോഗ്യപരിരക്ഷയുടെയും ഭാവിയിലെ മറ്റ് അടിയന്തിരാവസ്ഥകളുടെ ചെലവുകളും കണക്കിലെടുക്കേണ്ടതാണ്. ശമ്പളത്തില്‍ നിന്നും ഇപിഎഫിലേക്കുള്ള നിങ്ങളുടെ ഷെയര്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. അതുപോലെ തന്നെ സ്വകാര്യ പെന്‍ഷന്‍ പ്ലാനുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും നിങ്ങള്‍ക്കുണ്ട്. പക്ഷേ ഇതൊരിക്കലും ഓഹരി വിപണിയിലെ നിക്ഷേപം പോലെ അപകടസാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തണം.

 

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാത്രമായുള്ള പദ്ധതികളില്‍ നിക്ഷേപം നടത്തുന്നത് നന്നായിരിക്കും. മ്യൂച്ചല്‍ ഫണ്ടുകളോ അല്ലെങ്കില്‍ സുകന്യ സമൃദ്ധി പദ്ധതിയിലോ നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ഇത് മാത്രം റിട്ടയര്‍മെന്റ് സേവിംഗ്‌സ് ആയി കണക്കാക്കരുത്. കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി സ്‌കോളര്‍ഷിപ്പുകളും കുറഞ്ഞ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പകളുമുണ്ട്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ താല്പര്യമനുസരിച്ച് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന നിക്ഷേപം നടത്തുന്നത് നല്ലതാണ്.

കടങ്ങള്‍

കടങ്ങള്‍

നാല്പതുകളാകുമ്പോഴേക്കും നിങ്ങളുടെ എല്ലാ കടങ്ങളും തീര്‍ക്കണം. കാരണം പിന്നീടുള്ള വര്‍ഷങ്ങളില്‍ നിങ്ങളുടെ സേവിംഗ്‌സ് പരമാവധിയാക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നതുപോലെ ചില ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്. അവ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിച്ച് നിങ്ങളുടെ ചെലവുകള്‍ പരിമിതപ്പെടുത്തുക.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

നിങ്ങളുടെ വരുമാനത്തെ ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്ന സമയമാണിതെങ്കില്‍ പോലും ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നത് ഭാവിയില്‍ മുതല്‍ക്കൂട്ടാകും. കുറഞ്ഞ നിക്ഷേപത്തില്‍ കൂടുതല്‍ കവറേജ് ലഭിക്കുന്ന പോളിസി എടുക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ കാലശേഷം കുടുംബത്തിന് വീട്ട്‌ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടതുണ്ട്. ഇതിന് പുറമേ നിങ്ങള്‍ക്കും, ഭാര്യക്കും, കുട്ടിക്കും, മാതാപിതാക്കള്‍ക്കും അനുയോജ്യമായൊരു ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കുന്നത് നല്ലതാണ്.

അടിയന്തിര ഫണ്ടുകള്‍

അടിയന്തിര ഫണ്ടുകള്‍

ഭാവിയില്‍ നിങ്ങളുടെ വീട്ടില്‍ ചോര്‍ച്ചയുണ്ടാകാം, കാറിന് ഡാമേജ് വരാം, അല്ലെങ്കില്‍ കുട്ടിക്ക് ഒരു പുതിയ കമ്പ്യൂട്ടര്‍ ആവശ്യമായി വരാം അങ്ങനെയുള്ള അടിയന്തര ഘട്ടങ്ങള്‍ക്കായി പണം ഇപ്പോഴേ മാറ്റി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇങ്ങനെയുള്ള അവസരങ്ങളില്‍ കടം വാങ്ങേണ്ടി വരുന്നത് നിങ്ങളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ഇപ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ക്കായുള്ള സേവിംഗ്‌സ് കൂട്ടുന്നത് ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഉപകാരപ്പെടും.

 

 

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X