വരവും ചിലവും മനസിലാക്കി നിങ്ങളുടെ കയ്യിലെ പണം ചിലവഴിക്കാൻ നിങ്ങൾ ഒരു ചാർട്ടേഡ് അക്കൗണ്ടെൻന്റോ, എം.ബി എ ബിരുദദാരിയോ ആകേണ്ട ആവശ്യമില്ല. എന്നാൽ അടിസ്ഥാന ഫിനാൻസ് കൈകാര്യം ചെയ്യാൻ അറിഞ്ഞില്ലെങ്കിൽ ജീവിതത്തിൽ സാമ്പത്തിക ഉന്നതി ഉണ്ടാവുകയില്ല.

പണത്തിന്റെ സമയ മൂല്യം
പണത്തിന്റെ സമയ മൂല്യം (ടി.വി.എം.) എന്നത് ഇന്നത്തെ കാലത്ത് ലഭ്യമായ പണമാണ്, ഭാവിയിൽ സാദ്ധ്യതയുള്ള വരുമാന ശേഷിയിൽ നിന്ന് സമാനമായ തുകയേക്കാൾ കൂടുതലാണ്. ഒരുദാഹഹരണം . നിങ്ങൾ ഒരു അപ്പാർട്ട്മെന്റ് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നു കരുതുക. നിങ്ങൾക്ക് അപ്പാർട്ടുമെന്റിനു അമ്പതു ലക്ഷം രൂപ നല്കാൻ ഒരാൾ തയ്യാറായി വന്നെന്നു കരുതുക. എന്നാൽ നിങ്ങൾ അവർ പറഞ്ഞ അമ്പതു ലക്ഷത്തിൽ സംതൃപ്തനല്ല , നിങ്ങളുടെ അപ്പാർട്ട്മെന്റിന് 52 ലക്ഷം രൂപ കിട്ടണം എന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കുറച്ചു കാലം കൂടെ കാത്തു നിൽക്കുന്നതതാണ് . അതായതു കുറച്ചു കഴിഞ്ഞാൽ നിങ്ങളുടെ അപ്പാർട്മെന്റിന് വില കൂടും എന്നുള്ള എന്നുള്ള ധാരണയിൽ ആണ് .
52 ലക്ഷം രൂപയ്ക്ക് അപ്പാർട്മെന്റ് വാങ്ങാൻ തയ്യാറായ ഒരാളെ നിങ്ങൾ കണ്ടെത്തിയെന്നും കരുതുക. ക്ഷമ കാണിച്ചത് നന്നായെന്നും , നേരത്തെ അപ്പാർട്മെന്റ്റ് വിൽക്കാതിരുന്നത് നന്നായെന്നും നിങ്ങൾ കരുതിയേക്കാം. ഒരു വർഷം മുൻപുള്ള അമ്പതു ലക്ഷത്തിനേക്കാൾ വലുതാണോ ഇപ്പോൾ നിങ്ങൾക്കു ലഭിച്ച 52 ലക്ഷം രൂപ ?
പലിശ
ഒരു വരഷം മുൻപ് നിങ്ങൾ ആ ഫ്ലാറ്റ് 50 ലക്ഷത്തിനു വിറ്റെന്ന് കരുതുക. നിങ്ങൾക്ക് ആ പണം എട്ടു ശതമാനം പലിശ ലഭിക്കുന്ന ഏതെങ്കിലും നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാമായിരുന്നു. അങ്ങനെയെങ്കിൽ ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് 4 ലക്ഷം രൂപ പലിശയായി ലഭിക്കുമായിരുന്നു, അതായതു ഇന്ന് നിങ്ങളുടെ കയ്യിലുള്ള 52 ലക്ഷത്തിനു പകരം 54 ലക്ഷം നിങ്ങൾക്ക് ലഭിച്ചേനെ. ഈ പലിശയ്ക്ക് നിങ്ങൾ 30% വരെ നികുതി നൽകേണ്ടി വന്നാൽ പോലും നിങ്ങൾക്ക് 52.8 ലക്ഷം രൂപ ലഭിക്കുന്നതാണ് . നിങ്ങൾക്ക് 8% ൽ കൂടുതൽ ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഓഹരി വിപണിയിൽ വിദഗ്ധ നിക്ഷേപം വഴി അത് ലഭിക്കുന്നതാണ്.
കൂടുതൽ പലിശ ലഭിക്കാനുള്ള ഓപ്‌ഷനുകൾ
പണം നിക്ഷേപങ്ങളിലൂടെ ഇരട്ടിപ്പിക്കാൻ ഇപ്പോൾ നമുക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. ഉദാഹരണത്തിന് നിങ്ങൾക്കു നിലവിൽ 8 .5 % പലിശ അടച്ചു വരുന്ന ഒരു ഭാവന വായ്പ്പ ഉണ്ടെന്നു കരുതുക. വർഷാവസാനം ബോണസ്സായി നിങ്ങൾക്കു അഞ്ചു ലക്ഷം രൂപ ലഭിച്ചപ്പോൾ ഭാവനവായ്‌പ്പ അടച്ചു തീർത്താൽ ബാങ്ക് ഈടാക്കുന്ന പലിശ കൊടുക്കാതെ, വരും മാസങ്ങളിൽ രക്ഷപെടാം എന്ന് നിങ്ങൾക്കു തോന്നിയേക്കാം . അങ്ങനെയാണെകിൽ വർഷത്തിൽ ബാങ്കിന് നൽകുന്ന 42500 രൂപ (8.5% പലിശനിരക്കിൽ ) ലാഭിക്കുകയും , വാർഷിക ഇഎംഐ അവസാനിപ്പിക്കുകയും ചെയ്യാം . എന്നാൽ ഇത് നിങ്ങൾ കരുതുന്നത് പോലെ എളുപ്പമാണോ? നമുക്ക് പരിശോധിക്കാം. നിങ്ങൾ നിങ്ങൾക്കു ലഭിച്ച ബോണസ് തുക ലോൺ അടച്ചു തീർക്കുന്നതിന് പകരം , ഏതെങ്കിലും നിക്ഷേപ പദ്ധതിയിൽ നിക്ഷേപിച്ചു എന്ന് കരുതുക. താരതമ്യേനെ റിസ്ക് കുറഞ്ഞ ഒരു നിക്ഷേപ പദ്ധതിയിൽ ഈ പണം നിക്ഷേപിക്കുകയാണെങ്കിൽ പത്തു ശതമാനം വരെ പലിശ നിരക്ക് നിങ്ങൾക്കു നിക്ഷേപത്തിന് ലഭിക്കും . അതായതു പണം നിക്ഷേപിച്ചു ഒരു വർഷം കഴിഞ്ഞാൽ നിങ്ങൾക്കു 50000 രൂപ വരെ പലിശയാണ് ലഭിക്കും എന്ന്. അതിൽ നിങ്ങൾ പത്തു ശതമാനം പലിശ അടക്കേണ്ടി വന്നാൽ പോലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പലിശ വഴി ലഭിക്കാത്ത 45000 രൂപ ഉണ്ടാകും . ഇതിനെയാണ് പണം ഇരട്ടിപ്പിക്കാൻ അല്ലെങ്കിൽ പണം കൊണ്ട് പണം നേടാനുള്ള അവസരങ്ങൾ എന്ന് പറയുന്നത് .
ശ്രദ്ധിക്കാതെ പോകുന്ന ചിലവുകൾ
ഇത്രയും കാലം നിങ്ങൾ നിങ്ങളുടെ വശ്യങ്ങൾക്കായി സ്വന്തം കാറാണ് ഉപയോഗിച്ചത് എന്ന് കരുതുക. ഇന്ന് മുതൽ നിങ്ങൾ പൂർണമായും ടാക്സികളിലേക്കു മാറാൻ ആലോചിക്കുന്നു. ഇത് മനസിലാക്കിയ നിങ്ങളുടെ വസുഹൃത് നിങ്ങളോടു ചോദിക്കുന്നു സ്വന്തം കാറിൽ പണം ചെലവാക്കാതെ യാത്ര ചെയ്യുന്നതിന് പകരം എന്തിനാണ് ടാക്സി നിരക്ക് കൊടുക്കാനുള്ള ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നത് എന്ന്. വാസ്തവത്തിൽ നിങ്ങളുടെ സ്വന്തം കാറിൽ യാത്ര ചെയുക എന്നത് നിങ്ങളുടെ കയ്യിൽ നിന്നും ഒട്ടും പണം ചിലവാകാത്ത കാര്യം ആണോ ?
നമുക്ക് പരിശോധിക്കാം
കാർ ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിരവധി നിശ്ചിത ചിലവുകൾ ഉണ്ട്. ഒന്നാമതായി, യാത്രയ്ക്ക് ഇന്ധന ചെലവ് ഉണ്ട്. യാത്രയുടെ ദൂരം, നിങ്ങളുടെ കാറിന്റെ മൈലേജ് എന്നിവ അടിസ്ഥാനമാക്കിയുള്ള താരതമ്യേന ലളിതമായ ചിലവുകൾ . ഇതെല്ലം കണക്കിലെടുത്തും നിങ്ങൾ മുന്നൂറ് പോകാൻ ആണ് തീരുമാനിക്കുന്നതെങ്കിൽ ഒരു കാര്യം ഓർക്കുക..ഈ യാത്രയുടെ ചിലവ് ഒരു പക്ഷെ ഒരു ടാക്സി തിരഞ്ഞെടുത്താൽ കുറഞ്ഞേക്കാം . ഇനി നിങ്ങൾ കാർ വാങ്ങിയത് വയ്പ്പ് എടുത്താണെങ്കിൽ, കാർ നിങ്ങൾ ഉപയോഗിച്ചോ ഇല്ലയോ എന്നത് ബാങ്കിനറിയേണ്ട കാര്യമില്ല, കൃത്യമായി ഇ. എം ഐ അടച്ചിരിക്കണം. നിങ്ങൾ മുഴുവൻ പണവും കൊടുത്താണ് കാർ വാങ്ങിയതെങ്കിൽ പോലും പണം ചിലവാക്കാൻ സാധ്യത ഉണ്ട്, കൂടാതെ നിങ്ങളുടെ കാറിന്റെ മൂല്യം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരികയാണ് . വർഷത്തിലുള്ള മെയ്ന്റനൻസ് ചാർജ് ഉണ്ടാകുന്നതാണ്. പെട്ടന്ന് പ്ലാൻ ചെയുന്ന ഒരു യാത്രയിൽ ഈ ചിലവുകൾ ഒന്നും തന്നെ നമ്മൾ ശ്രദ്ധിക്കുകയില്ല. ഈ കാര്യങ്ങൾ ഒക്കെ പരിഗണിക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ സ്വന്തം കാർ എന്നത് ടാക്സിയെക്കാൾ ചിലവേറിയതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications