ബാങ്ക് സേവിംഗ്സ് അക്കൗണ്ട് എല്ലാ വാണിജ്യ ബാങ്കുകലും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ ഒന്നാണ്. സേവിംഗ്സ് അക്കൗണ്ട് വഴി ഉപപയോക്തവിനു അവരുടെ പണം സംരക്ഷിക്കാനും ബാങ്ക് നിശ്ചയിച്ചിരിക്കുന്ന ഒരു നിർദ്ദിഷ്ട പലിശ നിരക്ക് നേടാനും കഴിയുന്നതാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാത്രമായി ഒരു സേവിങ്സ് അക്കൗണ്ട് പ്രഖ്യാപിച്ചു.

അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്സ് എക്കൗണ്ട്' എന്ന പേരിലാണ് പുതിയ പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കാഷ്ബാക്ക് ഓഫറുകൾ, പ്രോസസിങ് ഫീസ് ഇളവ്, വായ്പക്ക് മുൻഗണനാ നിരക്കുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ അക്കൗണ്ട് വഴി ലഭിക്കുന്നതാണ്.
ഐസിഐസിഐ ബാങ്ക് അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്സ് എക്കൗണ്ട്' ആനുകൂല്യങ്ങൾ
അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്സ് അക്കൗണ്ടിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ പ്രതിമാസം 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിലും മറ്റ് എല്ലാ എടിഎമ്മുകളിലും സൗജന്യ ഇടപാടുകള്‍ നടത്താനും അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്സ് അക്കൗണ്ടിലൂടെ സാധിക്കും.
ഐസിഐസിഐ ബാങ്ക് അഡ്വാന്റേജ് വുമൺ ഓറ സേവിംഗ്സ് അക്കൗണ്ടുള്ള ജോലിക്കാരിയായ സ്ത്രീക്ക് ഉയർന്ന പലിശ നിരക്ക് നേടാൻ കഴിയും. ബാലൻസ് പരിധി നിശ്ചയിക്കാനും സാധ്യമാണ് . ബാങ്കിൽ അപേക്ഷ നൽകിയാൽ സേവിംഗ്സ് അക്കൗണ്ടിലെ പണം , ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) ആയി മാറ്റാൻ കഴിയുന്നതാണ് .
ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീയിലും 50 ശതമാനം ഇളവ് ഉണ്ട്. ലോക്കര്‍ വാടകയില്‍ 50 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും.
വിമാനയാത്ര, മറ്റ് അപകടങ്ങള്‍ എന്നിവക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടാകും. വിമാന അപകടങ്ങളിലും മറ്റും 40 ലക്ഷം രൂപയുടെയും വ്യക്തിഗത അപകടങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ആണ് ലഭിക്കുക. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ക്യാന്‍സര്‍ സംരക്ഷണ ഇന്‍ഷുറന്‍സ് കവറേജ് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ബാങ്കിംഗ്, ലൈഫ്സ്റ്റൈല്‍, സൗകര്യം, നിക്ഷേപം, നികുതി ആസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം തുടങ്ങിയവയെല്ലാം ഈ അക്കൗണ്ട് വഴി പ്രാവര്‍ത്തികമാക്കാം
ഐസിഐസിഐ ബാങ്ക് അഡ്വാന്റേജ് വുമൺ ഓവറ സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സ്ത്രീക്ക് ഇരുചക്രവാഹന വായ്പകളുടെ പ്രോസസിങ് ഫീസ് 499 രൂപ നിരക്കിൽ ലഭിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
