കുട്ടികൾക്ക് വേണ്ടി സേവിംഗ്സ് അക്കൗണ്ട്: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടിയുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താൻ , ഇപ്പോൾ പല മാതാ പിതാക്കളും കുഞ്ഞിന് പതിനെട്ടു വയസ്സാകാൻ കാത്തു നിൽക്കുന്നില്ല. ചെറുതായിരിക്കുമ്പോൾ തന്നെ അവർക്കായി ഒരു അക്കൗണ്ട് തുറക്കുകയും പ്രായം കൂടുമ്പോൾ അവരുടേതായ സേവിങ്ങ്സ് അവരെ കൊണ്ട് തന്നെ സ്വരൂപിക്കാൻ പഠിപ്പികുകയുമാണ് ചെയ്യുന്നത് . ഇത് കുട്ടികളെ ചെറുപ്പത്തിൽ തന്നെ പണത്തിന്റെ മൂല്യം മനസിലാക്കാനും , പണം ശ്രദ്ധിച്ചു ചിലവാക്കാനും പ്രാപ്തരാക്കുന്നു . ഇങ്ങനെ കുഞ്ഞുങ്ങൾക്ക് വേണ്ടി അക്കൗന്റ്റ് ആരംഭിക്കുന്നവർക്കു വേണ്ടി ചില നിർദ്ദേശങ്ങൾ ഇതാ.

കുട്ടികൾക്ക് വേണ്ടി  സേവിംഗ്സ് അക്കൗണ്ട്: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പെഹല കദം, പെഹലി ഉദാന്‍, ഐസിഐസിഐ ബാങ്കിന്റെ യംഗ് സ്റ്റാർസ് അക്കൗണ്ട്, എച്ച്ഡിഎഫ്സി ബാങ്കിൻറെ കിഡ്സ് അഡ്വാന്റേജ് അക്കൗണ്ട്, തുടങ്ങിയവ കുട്ടികൾക്കായുള്ള ജനപ്രിയ അക്കൗണ്ടുകളാണ് . വിദഗ്ദ്ധർ പറയുന്നത് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിൽ കുട്ടികൾ പണം നിക്ഷേപിക്കുന്നത് .പണം പിഗ്ബി ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ നല്ലതാണ് എന്നാണ്. കൂടാതെ വെറുതെ പണം ഒരു അക്കൗണ്ടിൽ ഉണ്ടാകും എന്നതിന് പുറമെ പലിശയും ലഭിക്കുന്നതാണ് . എന്നിരുന്നാലും, കുട്ടികളുടെ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

ഏതു തരം അക്കൗണ്ട്

ഏതു തരം അക്കൗണ്ട്

ബാങ്കുകൾ സാധാരണയായി രണ്ടു തരം അക്കൗണ്ടുകളാണ് കുട്ടികൾക്ക് വേണ്ടി നൽകുക. പത്തു വയസ്സിൽ താഴെ ഉള്ള കുട്ടികൾക്കായുള്ള മൈനർ അക്കൗണ്ടും , പത്തു വയസിനും പതിനെട്ടു വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായുള്ള അക്കൗണ്ടും. 10 വയസ്സായിട്ടില്ലാത്ത കുട്ടികൾക്ക്, അവരുടെ പേരിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളുടെയോ രക്ഷിതാവിനൊപ്പം സംയുക്തമായി പ്രവർത്തിപ്പിക്കേണ്ടതാണ് . 10 വയസിനും 18 വയസിനും ഇടയിൽ ഒരു അക്കൗണ്ട് തുറന്നാൽ, കുട്ടിക്ക് തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ആ കുട്ടിക്ക് 18 വയസ്സു കഴിഞ്ഞാൽ അക്കൗണ്ട് നിഷ്ക്രിയമായിത്തീരും. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന്, അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൌണ്ടായി മാറ്റേണ്ടതാണ്. അതിനുശേഷം, അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൌണ്ടായി മാറുകയും സാധാരണ സേവിംഗ്സ് അക്കൌണ്ടിന് ബാധകമായ എല്ലാ ആവശ്യകതകളും അതേ രീതിയിൽ പരിഗണിക്കുകയും ചെയ്യുന്നു.

എടിഎം കം ഡെബിറ്റ് കാർഡ്:

എടിഎം കം ഡെബിറ്റ് കാർഡ്:

സാധാരണ സേവിംഗ്സ് അക്കൌണ്ടിനെപ്പോലെ, മിക്ക ബാങ്കുകളും എടിഎം, ഡെബിറ്റ് കാർഡുകൾ കുട്ടിയുടെ സേവിംഗ്സ് അക്കൌണ്ടിനൊപ്പം നൽകുന്നു. സുരക്ഷാ കാരണങ്ങളാൽ, ചില ബാങ്കുകൾ കുട്ടിയുടെ ഫോട്ടോയോ രക്ഷിതാവിന്റെ പേരോ കാർഡിൽ ചേർത്ത് കൊണ്ടാണ് കാർഡ് ഇഷ്യൂ ചെയ്യുന്നത്. കുട്ടികൾ ഏതെങ്കിലും ഇടപാടുകൾ നടത്തിയാൽ രക്ഷിതാക്കൾക്കു സന്ദേശം ലഭിക്കാനായി ഇത്തരം കാർഡുകളോടൊപ്പം എസ്എംഎസ് അലർട്ട് ഫീച്ചർ സജീവമാക്കണമെന്ന് വ്യവസായി മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഫണ്ടുകളുടെ കൈമാറ്റം: മിക്ക ബാങ്കുകളും ഈ അക്കൗണ്ടുകൾ വഴി ഇന്റർ ബാങ്ക് ബാങ്ക് ട്രാൻസ്ഫർ / NEFT മാത്രം ആണ് അനുവദിക്കുന്നത്. ഒരു ഓട്ടോ ഡെബിറ്റ് ഓപ്ഷനും മാതാപിതാക്കളുടെ അക്കൌണ്ടിൽ നിന്നുമുള്ള പണം മൈനർ അക്കൌണ്ടിലേക്ക് ഡെബിറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ് .

 

ചിലവാക്കുന്ന പരിധി:

ചിലവാക്കുന്ന പരിധി:

മാതാപിതാക്കൾ / രക്ഷിതാക്കൾ ദിവസേനയും പ്രതിവർഷവും പരമാവധി ചിലവാകാവുന്ന പരിധിയും പിൻവലിക്കൽ പരിധിയും അറിഞ്ഞിരിക്കണം . ദിവസേനയുള്ള പരമാവധി ചിലവഴിക്കാവുന്ന തുകയും പിൻവലിക്കൽ പരിധിയും ഓരോ ബാങ്കുകളിലും വ്യത്യസ്തമായിരിക്കും . ചില ബാങ്കുകൾ അതിനെ 1,000 രൂപയിൽ നിന്ന് 2500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു കുട്ടിക്ക് അക്കൗണ്ടിൽ നിന്ന് ചെലവാകുന്ന തുകയുടെ അടിസ്ഥാന തുകയിലും ബാങ്കുകൾ പരിധി നൽകിയിട്ടുണ്ട്. ചില ബാങ്കുകൾക്ക് മിനിമം ശരാശരി ബാലൻസ് (എം.എ.ബി) ആവശ്യമാണ്. 2500 രൂപ മുതൽ 5000 രൂപ വരെയുള്ള പെനാൽറ്റി ചാർജുകൾ ഒഴിവാക്കാൻ മാതാപിതാക്കൾ മിനിമം ബാലൻസി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്.

English summary

Savings Account for Kid: 5 points to consider if you want to open a savings account for your child

Savings Account for Kid: 5 points to consider if you want to open a savings account for your child
Story first published: Tuesday, February 26, 2019, 17:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X