പണം എത്ര കിട്ടിയിട്ടും ഒന്നും ബാക്കിയാവുന്നില്ലേ? എങ്കില്‍ ഈ അഞ്ചു വഴികള്‍ പരീക്ഷിക്കൂ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുതലമുറയില്‍ പെട്ട ജോലിക്കാരുടെ ഏറ്റവും വലിയ പരാതി എത്ര പണം കിട്ടിയിട്ടും ഒന്നും ബാക്കിയാവുന്നില്ല എന്നതാണ്. വരുമാനം കൂടുതല്‍ ലഭിച്ച മാസങ്ങളില്‍ പോലും അവസാനം നോക്കിയാല്‍ കീശയില്‍ ഒന്നും കാണില്ല. പണം സമ്പാദിക്കുന്നതിനേക്കാള്‍ ക്ലേശകരമാണ് അത് സേവ് ചെയ്യല്‍ എന്നാണ് ഇതു നല്‍കുന്ന വലിയ പാഠം.

എ.ടി.എം കാർഡ് തട്ടിപ്പുകൾ കൂടുന്നു; എസ്ബിഐ കാർഡുടമകൾ ശ്രദ്ധിക്കുക

ഉപഭോക്തൃ സംസ്‌ക്കാരമാണ് നമ്മുടെ ചുറ്റും. വിലക്കുറവിന്റെയും ഓഫറുകളുടെയും വിറ്റഴിക്കല്‍ മേളകളുടെയും ബഹളത്തിനിടയില്‍ പിടിച്ചു നില്‍ക്കുക ശ്രമകരം തന്നെ. അതേസമയം, ഭാവിയിലേക്ക് വേണ്ടി വല്ലതും കരുതിവയ്ക്കുകയെന്നത് വളരെ പ്രധാനമാണ് താനും. ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നാം നിര്‍ബന്ധിതരാവുന്നത് ഇവിടെയാണ്. ഇതിനുള്ള പ്രധാനപ്പെട്ട അഞ്ചു വഴികളാണ് ചുവടെ.


1. ആറു മാസത്തെ ചെലവ് വിലയിരുത്തുക

1. ആറു മാസത്തെ ചെലവ് വിലയിരുത്തുക

പണം ബാക്കിയാക്കാന്‍ രണ്ടുവഴികളാണ് നമുക്ക് മുമ്പിലുള്ളത്. ഒന്നുകില്‍ കൂടുതല്‍ സമ്പാദിക്കുക. അല്ലെങ്കില്‍ കുറച്ചുമാത്രം ചെലവഴിക്കുക. ആദ്യത്തേത് അത്ര ലളിതമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടാമത്തെ വഴിയാണ് താരതമ്യേന എളുപ്പം.

നമ്മുടെ ചെലവുകള്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയമാവുന്നില്ല എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ പ്രശ്‌നം. ആവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടിത്തന്നെയാണോ നാം ചെലവഴിക്കുന്നത് എന്ന് കണ്ടെത്തണമെങ്കില്‍ ഒരു ആത്മപരിശോധന അനിവാര്യമാണ്. അതിന് കഴിഞ്ഞ ഒരു മാസത്തെ ചെലവുകള്‍ മാത്രം വിലയിരുത്തിയിട്ടു കാര്യമില്ല. മറിച്ച് ചുരുങ്ങിയത് ആറു മാസത്തെയെങ്കിലും കണക്കുകള്‍ പരിശോധിക്കണം. അപ്പോള്‍ നമുക്ക് മനസ്സിലാവും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി പലപ്പോഴും പണം ചെലവഴിച്ചിട്ടുണ്ടെന്ന്. ഇത്തരം അത്യാവശ്യമല്ലാത്ത ചെലവുകള്‍ ഒഴിവാക്കുന്നതിലൂടെ വലിയ തുക സേവ് ചെയ്യാന്‍ നമുക്ക് കഴിയും. നടക്കാവുന്ന ദൂരത്തിന് ഓട്ടോ വിളിച്ചതു മുതല്‍ ആവശ്യത്തിലധികം വസ്ത്രങ്ങള്‍ വാങ്ങിയതു വരെയുള്ള ചെലവുകള്‍ ഉദാഹരണം.

 

2. നികുതിക്കു വേണ്ടിയുള്ളത് കരുതിവയ്ക്കുക

2. നികുതിക്കു വേണ്ടിയുള്ളത് കരുതിവയ്ക്കുക

ഓരോ മാസവും നാം പണം ചെലവഴിക്കുമ്പോഴൊക്കെ അതിന്റെ 10 ശതമാനം നികുതിക്കായി സ്വയം മാറ്റിവയ്ക്കുകയെന്നതാണ് മറ്റൊരു പ്രായോഗിക വഴി. ഉദാഹരണമായി 30000 രൂപ മാസ ശമ്പളമുള്ള ഒരാള്‍ 3000 രൂപ ടാക്‌സ് ഇനത്തിലേക്ക് മാറ്റിവയ്ക്കുക. ഇങ്ങനെ നീക്കിവയ്ക്കുന്ന തുക പണമായി നമ്മുടെ കൈയില്‍ വയ്ക്കുന്നത് ഉചിതമാവില്ല. കാരണം അത്യാവശ്യം എന്തെങ്കിലും നേരിട്ടാല്‍ നാം അത് ചെലവാക്കും. മിച്ചം വരുന്ന പണം ചെലവാകാനുള്ള വഴികള്‍ നാം അന്വേഷിച്ചു നടക്കേണ്ടതില്ല; അത് താനെ വന്നുകൊള്ളും എന്നറിയാമല്ലോ. പകരം ഈ തുക മ്യൂച്വല്‍ ഫണ്ടിലോ എഫ്ഡിയിലോ നിക്ഷേപിച്ചാല്‍ 12 മാസം കഴിയുമ്പോഴേക്ക് നികുതി അടയ്ക്കുന്നതിനുള്ള പണം ഇതുവഴി കണ്ടെത്താന്‍ നമുക്ക് സാധിക്കും.

3. കൈയറിയാതെ സേവ് ചെയ്യുക

3. കൈയറിയാതെ സേവ് ചെയ്യുക

നൂറു കൂട്ടം ആവശ്യങ്ങള്‍ മുന്നിലെത്തുന്ന നമുക്ക് അറിഞ്ഞു കൊണ്ട് പണം മാറ്റിവയ്ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനുള്ള പോംവഴിയാണ് നാം അറിയാതെ സ്വമേധയാ നടക്കുന്ന സേവിംഗ് എന്നത്. ഓരോ മാസവും നമ്മളറിയാതെ അക്കൗണ്ടില്‍ നിന്ന് അത് പോയിക്കൊള്ളും. ഒറ്റ പ്രാവശ്യത്തെ പണിയെ അതിനുള്ളൂ. നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പോയി നിര്‍ദേശം നല്‍കുക; ഓരോ മാസവും ശമ്പളം വന്നാലുടന്‍ ഇത്ര രൂപ മാറ്റിവച്ചേക്കെണമെന്ന്. ഏതെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലേക്ക് (എസ്‌ഐപി) നിശ്ചിത തുക പോവുകയാണെങ്കില്‍ ഭാവിയിലേക്കുള്ള വലിയ നിക്ഷേപമായി അത് വളരും. ഒന്നു രണ്ടു മാസം ചെറിയൊരു അസ്‌ക്യത തോന്നുമെങ്കിലും പിന്നെ അത് ശീലമാവും.

ഒരു ചെറിയ സൈഡ് ബിസിനസ്

ഒരു ചെറിയ സൈഡ് ബിസിനസ്

എല്ലാവര്‍ക്കും ഒന്നിലേറെ കഴിവുകളുണ്ടാവും. അതില്‍ ഏറ്റവും മികച്ച സിദ്ധിയാണ് മിക്കവാറും നമ്മുടെ ജോലിയായി മാറുന്നത്. അതില്‍ നിന്ന് കിട്ടുന്ന ശമ്പളമായിരിക്കും നമ്മുടെ പ്രധാന വരുമാനമാര്‍ഗവും. എപ്പോഴെങ്കിലുമാണ് ശമ്പള വര്‍ധനവ് ലഭിക്കുക. അതും തുച്ഛമായ സംഖ്യ. എന്നാല്‍ നിങ്ങള്‍ക്കുള്ള മറ്റു കഴിവുകള്‍ ഉപയോഗിച്ച് ചെറിയൊരു അധിക വരുമാനം കിട്ടാവുന്ന എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. അത് വലിയ മലമറിക്കുന്ന കാര്യമാകണമെന്നില്ല. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവിടാവുന്ന ഒരു സൈഡ് ബിസിനസ്. ഇന്റര്‍നെറ്റിന്റെ ഈ യുഗത്തില്‍ വീട്ടിലിരുന്നോ യാത്രയില്‍ പോലുമോ ചെയ്യാന്‍ പറ്റുന്ന എത്രയെത്ര കാര്യങ്ങളുണ്ട്? ഓരോ മാസവും കിട്ടുന്ന ഈ അധിക വരുമാനം സ്വരുക്കൂട്ടിവയ്ക്കുക വലിയ പ്രയാസമുള്ള കാര്യമാവില്ല.

പങ്കുവയ്ക്കല്‍ വലിയ സമ്പാദ്യമാണ്

പങ്കുവയ്ക്കല്‍ വലിയ സമ്പാദ്യമാണ്

പങ്കുവയ്ക്കുന്നതിലൂടെ പണം സമ്പാദിക്കാനാവും; എല്ലാ അര്‍ഥത്തിലും. കുറേ പേര്‍ ഒന്നിച്ച് ഒരു കാര്യം ചെയ്യുന്നതിലൂടെ ഒരുപാട് ചെലവ് ചുരുക്കാന്‍ കഴിയും. ഉദാഹരണമായി നാലു പേര്‍ സ്വന്തം കാറുകളില്‍ ഓഫീസിലേക്കു പോകുന്നതിന് പകരം ഒരാളുടെ കാറില്‍ നാലു പേര്‍ പോകുന്നത് എത്രലാഭകരമാണ്! ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കലും ഒന്നിച്ച് സാധനങ്ങള്‍ വാങ്ങലും ഒക്കെ ഇതില്‍ പെടും. കൂടുതല്‍ ലാഭത്തിന് കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നതിന് പകരം കുറച്ച് ലാഭത്തിന് കൂടുതല്‍ സാധനങ്ങള്‍ വില്‍ക്കാനായിരിക്കും കച്ചവടക്കാരന്‍ എപ്പോഴും ശ്രമിക്കുക. അതിനാല്‍ ഡ്രസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒറ്റയ്ക്ക് വാങ്ങുന്നതിന് പകരം ഒന്നിച്ച് വാങ്ങിയാല്‍ നല്ല ഡിസ്‌കൗണ്ട് ലഭിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ ഇക്കാലത്ത് ഷെയര്‍ ചെയ്ത് വാങ്ങുന്നത് വലിയ ലാഭകരമാണ്. ഗുണമേന്‍മയില്‍ കോംപ്രമൈസ് ചെയ്യാതെ തന്നെ പണം സേവ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.


Read more about: savings finance money പണം
English summary

One of the main grouses that many in the new generation have is that there isn’t enough money to save. Beyond the noise is the sober fact that saving money requires as much effort, if not more, as earning it

One of the main grouses that many in the new generation have is that there isn’t enough money to save. Beyond the noise is the sober fact that saving money requires as much effort, if not more, as earning it
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X