സമ്പാദ്യമെന്ന് പറയുന്നത് പലര്‍ക്കും ഇന്ന് ബുദ്ധിമുട്ടുള്ള കാര്യമാണെന്നതില്‍ സംശയമില്ല. ഉയര്‍ന്ന ജീവിത ചെലവുകള്‍ക്ക് പുറമേ മറ്റുള്ള ആവശ്യങ്ങളും കുറഞ്ഞ വരുമാനവുമാണ് ഇന്ന് പലര്‍ക്കും. ബഹുഭൂരിപക്ഷം ആളുകളും ഒരു രൂപ പോലും സമ്പാദിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍. ജീവിതത്തിലെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ ചെറിയതും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതുമായ മാര്‍ഗങ്ങളുണ്ട്. സ്റ്റാര്‍വ് ആന്‍ഡ് സ്റ്റാക്ക് എന്നാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്. അതായത് ചെലവു ചുരുക്കി സമ്പാദ്യമുണ്ടാക്കുക.

ഒരു പ്രത്യേക സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നത് വരെ നിങ്ങളുടെ ചെലവ് കുറച്ച് വരുമാനത്തില്‍ വലിയൊരു തുക മാറ്റി വെക്കുകയാണ് ഇതുവഴി ചെയ്യുന്നത്. അതായത് വരുമാനത്തിന്റെ പകുതിയോളം തുക സേവിംഗ്സിലേക്ക് മാറ്റി വെക്കുക. ഇതിനായി ദമ്പതികളില്‍ രണ്ടുപേര്‍ക്കും വരുമാന മാര്‍ഗമുണ്ടായിരിക്കണം. അതില്‍ ഒരാളുടെ മുഴുവന്‍ വരുമാനവും ആദ്യ 18 മുതല്‍ 24 മാസം വരെ ദൈനംന്തിന ചെലവുകള്‍ക്കും മറ്റെയാളുടേത് പൂര്‍ണമായും സമ്പാദ്യത്തിനായും നീക്കി വെക്കണം.
കെനിയയിലെ ആളുകള്‍ സാധാരണയായി പിങ്കി ബാങ്കിലോ പലിശ രഹിത ബാങ്കുകളിലോ നിക്ഷേപിക്കില്ല. പകരം അവരുടെ സാമ്പത്തിക ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന സമയം വരെ മെച്ചപ്പെട്ട പലിശ ലഭിക്കുന്ന ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നു. ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ അത്രയും നല്ലത്. നിങ്ങളുടെ കുറഞ്ഞ വരുമാനത്തില്‍ ഇത് സാധ്യമാകുമോയെന്ന സംശയമുണ്ടാകാം. പക്ഷേ ഇത് സാമ്പത്തിക ചെലവ് ചുരുക്കല്‍ പദ്ധതി മാത്രമാണ്. അതായത് നിലവിലെ നിങ്ങളുടെ ചെലവഴിക്കല്‍ കുറയ്ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളു.
മിക്ക ആളുകള്‍ക്കും ഈ രീതിയിലൂടെ മുന്നോട്ടുപോകാന്‍ കഴിയില്ല, കാരണം അവര്‍ക്ക് വരുമാനത്തേക്കാള്‍ ഉയര്‍ന്ന ജീവിത ചെലവാണുള്ളത്. ഇവര്‍ക്ക് സേവിംഗ്സ് അക്കൗണ്ടുകളോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമോ ഇല്ല, പകരം മാസം തോറും ശമ്പളത്തിന്റെ 25 ശതമാനത്തിലധികം വായ്പകളെടുത്തോ കടം വാങ്ങിയോ ആണ് ജീവിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
