എത്തരത്തിലുള്ള ഇൻഷുറൻസ് പോളിസിയാണ് ഒരു വ്യക്തിക്ക് ആവശ്യം ? ഈ ചോദ്യത്തിനുള്ള ഉത്തരം, "നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു" എന്നതാണ്. നിങ്ങൾ ചെറുപ്പവും ആരോഗ്യവാനും വർഷങ്ങളോളം ഡോക്ടറെ കാണേണ്ട ആവശ്യമില്ലെങ്കിലും അപകടങ്ങൾ, അത്യാഹിതങ്ങൾ എന്നിങ്ങനെയുള്ള അപ്രതീക്ഷിത സന്ദർഭങ്ങൾക്കെതിരെ നിങ്ങൾക്ക് സംരക്ഷണം ആവശ്യമായി വരും.

സ്ഥിരം ഡോക്ടറെ സന്ദർശിക്കൽ പോലെ അധികം ചിലവില്ലാത്ത കാര്യങ്ങൾക്ക് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തരുകയോ തരാതിരിക്കുകയോ (നിങ്ങളെടുത്ത പോളിസി അടിസ്ഥാനമാക്കി) ചെയ്യുമ്പോഴും പരിരക്ഷയുണ്ടായിരിക്കേണ്ടതിന്റെ പ്രധാന കാരണം ഗുരുതര രോഗങ്ങൾക്കോ അല്ലെങ്കിലിൽ പരിക്കുകൾക്കോ എതിരെയുള്ള ഉയർന്ന ചികിൽസാ ചിലവുകൾ സംരക്ഷിക്കുക എന്നതാണ്. എപ്പോഴാണൊരു ചികിൽസാ അത്യാഹിതം സംഭവിക്കുക എന്നാർക്കും അറിയില്ല. ഒരു അത്യാഹിതം സംഭവിക്കുമ്പോൾ പണം ലാഭിക്കുവാൻ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് ഉത്തമമാണ്.
ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസിന്റെ ഉചിതമായ മൂല്യം എന്താണ് എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കാനായി ഏതാനും ചില ചട്ടങ്ങൾ ഉണ്ട് - ചുരുക്കി പറഞ്ഞാൽ , ഒരു വ്യക്തിയുടെ വരുമാനത്തിന്റെ എട്ടു മുതൽ പത്തു മടങ്ങ് വരെ ഇൻഷുറൻസ് അധികമായിരിക്കണം എന്നാണ് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, ഒരേ വരുമാനമുള്ള വ്യക്തികൾ ആണെങ്കിലും വ്യക്തിഗതവും കുടുംബപരവുമായ സാഹചര്യങ്ങളിൽ വ്യത്യസ്തമാണെങ്കിൽ അതിനനുസരിച്ചു വേണം പരിരക്ഷ തിരഞ്ഞെടുക്കാൻ.
നിങ്ങളുടെ സാമ്പത്തിക നില വിലയിരുത്തിയതിനു ശേഷം , ഇൻഷുറൻസ് തിരഞ്ഞെടുക്കാനായി പരിശീലനം ലഭിച്ച ഇൻഷുറൻസ് പ്രൊഫഷണലിന്റെ സഹായം തേടുന്നതും നല്ല വഴിയാണ് . ലൈഫ് ഇൻഷുറൻസ് ആവശ്യകതകൾ വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ വരുമാനവും ചെലവുകളും
നിങ്ങളുടെ വരുമാനവും ചെലവുകളും മനസിലാക്കിയതിനു ശേഷം അതിനനുസരിച്ചുള്ള ഒരു ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക. ശ്രദ്ധിക്കേണ്ട കാര്യമെന്നാൽ കുടുംബത്തിലേക്കുള്ള പ്രധാന വരുമാനം ആരുടെ ശമ്പളത്തിൽ നിന്നുമാണോ വരുന്നത് , അയാളുടെ വരുമാനം പെട്ടന്നൊരു ദിവസം നിന്ന് പോവുകയാണെങ്കിൽ നിങ്ങളെ പരിരക്ഷിക്കാൻ പ്രാപ്തമായ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കേണ്ടതാണ് .
നിങ്ങളുടെ കുട്ടിയുടെ ഭാവി ഉറപ്പുവരുത്തുക
നിങ്ങൾ ബിസിനസ്സ് നടത്തുന്നയാളോ, ജോലി ചെയുന്ന ആളോ ആകട്ടെ, കൂടി വരുന്ന വിദ്യാഭ്യാസ ചിലവുകൾ എത്രത്തോളം നിങ്ങള്ക്ക് താങ്ങാൻ കഴിയുമെന്നത് ഇപ്പോൾ പറയാൻ കഴിയുന്ന കാര്യമല്ല. അത് കൊണ്ട് തന്നെ പെട്ടന്ന് നിങ്ങളുടെ വരുമാനം കുറഞ്ഞു പോയാൽ പോലും അത് കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കാതെ നിങ്ങൾ നോക്കേണ്ടതതാണ് . അതിനായി ഇൻഷുറൻസ് പരിരക്ഷകൾ സഹായിക്കുന്നതാണ് .
നിങ്ങൾ എടുത്ത ലോണുകൾ
നിങ്ങൾക്കുള്ള വായ്പകളും മറ്റ് ബാധ്യതകളും എല്ലാം എഴുതിവയ്ക്കുക. വ്യക്തിഗത വായ്പ, അല്ലെങ്കിൽ കാർ ലോൺ തുടങ്ങിയ ചെറിയ കടങ്ങൾ പലപ്പോഴും നമ്മൾ അവഗണിക്കാറാണുള്ളത് . നിങ്ങളുടെ വരുമാനം പെട്ടന്ന് നിന്നുപോയാൽ ഇത്തരം വായ്‌പകൾ നിങ്ങളുടെ കുടുംബത്തിന് വലിയ ബാധ്യതകൾ ആയിരിക്കും . നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ വായ്പയുടെ മുഴുവൻ തിരിച്ചടവിനേയും സഹായിക്കാവുന്നതാണെന്നു ഉറപ്പു വരുത്തുക.
ആരോഗ്യ ഇൻഷുറൻസ് പോളിസി
വരുമാന നികുതി നിയം 1961 ലെ 80 ഡി വകുപ്പിനു കീഴിൽ നികുതി നേട്ടം ലഭ്യമാണ്. എല്ലാ നികുതിദായകർക്കും ശ്വന്തമായോ ആശ്രിതർക്കുള്ളതോ ആയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ പണമടവിൽ നികുതിയടയ്ക്കേണ്ട വരുമാനത്തിൽ നിന്നും 15,000 രൂപയുടെ വാർഷിക നികുതി കിഴിവ് ലഭ്യമാകുന്നതാണ്. മുതിർന്ന പൗരന്മാർക്ക് ഈ കിഴിവ് 20,000 രൂപയാണ്. പ്രീമിയം അടയ്ക്കുന്നതിന്റെ തെളിവ് നിങ്ങൾ കാണിയ്ക്കേണ്ടതുണ്ട് എന്നത് ദയവായി ശ്രദ്ധിക്കുക. (സെക്ഷൻ 80 ഡി നേട്ടം സെക്ഷൻ 80 സി യ്ക്ക് കീഴിലുള്ള 1,00,000 രൂപ ഒഴിവാക്കലിൽ നിന്നും വ്യത്യസ്തമാണ്.മൊത്തം കുടുംബത്തേയും ഒരു പോളിസി കീഴിൽ സംരക്ഷിതരാക്കുവാൻ നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി ഇന്ത്യയിലാകമാനം ബാധകമാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും താമസിക്കുന്നതിനടുത്തായി ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുണ്ടോ എന്നത് തീർച്ചയായും നിങ്ങൾ പരിശോധിച്ചിരിക്കണം. നിങ്ങളും നിങ്ങളുടെ കുടുംബവും താമസിക്കുന്ന സ്ഥലത്തിന്റെ സമീപത്തായി നിങ്ങളുടെ ഇൻഷുറർക്ക് നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുണ്ടോ എന്ന് നിങ്ങൾ തീർച്ചയായും പരിശോധിച്ചിരിക്കണം. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളെന്നാൽ, ചിലവുകൾക്കുള്ള പണരഹിത സജ്ജീകരണത്തിനായി ടി.പി.എ.യോടു കൂടി(മൂന്നാം കക്ഷി നിർവ്വാഹകൻ) ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളാണ്


Click it and Unblock the Notifications