കോടീശ്വരൻ ആകാൻ ആഗ്രഹമുണ്ടോ? മാസത്തിൽ ഒരിക്കൽ ഈ 7 കാര്യങ്ങൾ ഒഴിവാക്കുക

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശയക്കുഴപ്പത്തിലായോ? ആദ്യം തന്നെ ഒരു കാര്യം പറയട്ടെ പണം സേവ് ചെയ്യാൻ നിങ്ങളും കുടുംബവും ഈ ഏഴു കാര്യങ്ങൾ മാസത്തിൽ ഒരിക്കൽ മാത്രം ഒഴിവാക്കുക . വിഷമിക്കേണ്ടതില്ല, ഇതിനായി നിങ്ങളുടെ ഒഴിവു സമയത്തെ വിനോദങ്ങൾ വേണ്ടെന്നു വെക്കേണ്ട കാര്യമൊന്നും ഇല്ല. നിങ്ങൾ ഇപ്പോൾ ചെയുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാവുന്നതാണ് .

 
കോടീശ്വരൻ ആകാൻ ആഗ്രഹമുണ്ടോ? മാസത്തിൽ ഒരിക്കൽ ഈ 7 കാര്യങ്ങൾ ഒഴിവാക്കുക

ഇനി പറയാൻ പോകുന്ന ചെറിയ കാര്യങ്ങൾ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ ചിട്ട വരുത്തും എന്ന് മാത്രമല്ല, നിങ്ങളുടെ കുട്ടികളെ ഈ മാറ്റങ്ങൾ പണത്തിന്റെ മൂല്യം പഠിപ്പിക്കുകയും രാജ്യത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഉത്തരവാദിത്തമുള്ള പൗരന്മാരായി തീരാൻ സഹായിക്കുകയും ചെയ്യുന്നു. അത് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുക മാത്രമല്ല, കുടുംബത്തിനൊരു ഭുധിമുട്ടു വരുന്ന സാഹചര്യത്തിൽ , അതിനെ നേരിടാനും സാമ്പത്തികമായി തളരാതിരിക്കാനും സഹായകമാകും .

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ

ഒരു മാസത്തിൽ കുടുംബവുമായോ , സുഹൃത്തുക്കളുമായോ, നല്ലൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്ന സാഹചര്യവും സിനിമയ്ക്കു പോകുന്ന ദിവസങ്ങളും ഉണ്ടാകാറുണ്ട്. മാസത്തിലെ എല്ലാ ഞാറാഴ്ചകളിലും നിങ്ങൾ ഇത് തുടരുന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരാഴ്ച അത് വേണ്ടെന്നു വെക്കുക. അങ്ങനെ സേവ് ചെയ്യുന്ന തുക ഒരാഴ്ചത്തേത് നോക്കുമ്പോൾ വലുതായി നിങ്ങൾക്ക് തോന്നിയില്ലെങ്കിലും അത് ഒരു വർഷത്തേക്കോ, രണ്ട് വർഷത്തെയോ എടുത്തു നോക്കിയാൽ അത് വലിയ തുക തന്നെയാണ് .

ഇത്തരത്തിൽ വലിയ തുക സേവിങ്ങായി ഉണ്ടാകണമെങ്കിൽ , ഇക്വിറ്റിയിലോ മ്യൂച്വൽ ഫണ്ടുകളിലോ നിങ്ങൾ പണം നിക്ഷേപിക്കേണ്ടതുണ്ട്. കോമ്പൗണ്ടിങ്ങ് ഇവിടെ നിർണായക പങ്കാണ് വഹിക്കുന്നത് . നിങ്ങൾ പതിവായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നന്നത് , ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ആണെങ്കിൽ അത് ദീർഘകാല നിക്ഷേപങ്ങൾക്കുള്ള നല്ല ഓപ്‌ഷനാണ് . ഉദ്ധാഹരണത്തിനു ഇരുപതു വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് പതിനഞ്ചു ശതമാനം പലിശയോടെയാണ് ആണ് തിരികെ ലഭിക്കുക. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം മാര്ക്കറ്റ് റിസ്കിന് വിധേയമാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, SIP കൾ മുഖേനയുള്ള മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം വളരെ ഫലപ്രദമാണ്. അങ്ങനെയൊരു കോർപ്പസ് കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം

മാസത്തിലെ ഒരു ഞാറാഴ്ച്ച കാർ ഉപയോഗിക്കാതിരിക്കുക

മാസത്തിലെ ഒരു ഞാറാഴ്ച്ച കാർ ഉപയോഗിക്കാതിരിക്കുക

മാസത്തിലെ ഒരു ഞായറാഴ്ച വീട്ടിലേക്ക് ഒതുങ്ങുക , നിങ്ങളുടെ ശരീരത്തിനു ഇത് വിശ്രമം നൽകും എന്ന് മാത്രമല്ല , നിങ്ങളുടെ എല്ലാ രേഖകളും നിക്ഷേപ പേപ്പറുകളും ചിട്ടപ്പെടുതുന്നതിനു ഇത് നിങ്ങളെ സഹായിക്കും. ഒരു ഞായറാഴ്ച ഇങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ആയിരം രൂപ വരെ ലാഭിക്കാൻ സാധിക്കുന്നതാണ്. എസ്ഐപിസികളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിച്ചാൽ, ഇരുപത് വർഷംകൊണ്ട് 15 ലക്ഷം രൂപ വരെ തിരിച്ചു ലഭിച്ചേക്കാം.

മാസത്തിൽ ഒരു ദിവസം ജോലിക്ക് പോകുമ്പോൾ കാർ എടുക്കാതിരിക്കുക

മാസത്തിൽ ഒരു ദിവസം ജോലിക്ക് പോകുമ്പോൾ കാർ എടുക്കാതിരിക്കുക

മാസത്തിലൊരിക്കൽ പൊതു ഗതാഗതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളെ പൊതു സമൂഹവുമായി ഇടപഴകാൻ സഹായിക്കും എന്ന് മാത്രമല്ല ഏതെങ്കിലും സാഹചര്യത്തിൽ സ്വന്തം വാഹനം ഇല്ലാതെ വന്നാൽ എങ്ങനെ ഓഫീസിൽ എത്തി ചേരും എന്നതിനെ കുറിച്ചൊരു ധാരയും ഉണ്ടാക്കി തരുന്നതാണ്. ഇതുപോലെ പ്രതിമാസം 1000 രൂപ ലാഭിച്ചാൽ, അത്ഇ നിക്ഷേപിക്കുകയും ചെയ്താൽ, ഇരുപതു വർഷത്തിനുള്ളിൽ 15 ലക്ഷം രൂപയായി തിരിച്ചു ലഭിക്കും.

മാസത്തിൽ കാണുന്ന സിനിമകളുടെ എണ്ണം കുറയ്ക്കുക

മാസത്തിൽ കാണുന്ന സിനിമകളുടെ എണ്ണം കുറയ്ക്കുക

നിങ്ങൾ സിനിമകൾ കാണരുത് എന്ന് പറയുന്നില്ല. എന്നാൽ മാസത്തിൽ ഇറങ്ങുന്ന നാല് സിനിമകളും പോയി കാണുന്ന ശീലം ഉണ്ടെങ്കിൽ ഒരാഴ്ച അത് ഒഴിവാക്കുക. രണ്ട് കുട്ടികളുള്ള ദമ്പതികൾ ഒരു സിനിമയ്ക്ക് വേണ്ടി 1,500 രൂപ ചിലവഴിക്കുന്നു. ഈ തുക നിങ്ങൾ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഇരുപത് വർഷത്തിനുള്ളിൽ 22 ലക്ഷം രൂപയിലധികം കോർപ്പസ്.

എല്ലാ ആഴ്ചകളിലും കുടുംബവുമൊത്തു റെസ്ടാറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ഭക്ഷണത്തിനും വിശ്രമിക്കാനും ആസ്വദിക്കാനും പോകുന്ന ഒരു മധ്യവർഗ്ഗ കുടുംബം ശരാശരി 1500 രൂപയാണ് ഭക്ഷണത്തിനായി ചിലവഴിക്കുക. ഇത് മാസത്തിൽ ഒരിക്കൽ ഒഴിവാക്കിയാൽ ഇരുപത് വർഷങ്ങൾ കൊണ്ട് 22 ലക്ഷം രൂപ ഉണ്ടാക്കാം.

English summary

Want to become a crorepati? Just avoid these 7 things once a month

Want to become a crorepati? Just avoid these 7 things once a month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X