മുൻനിര പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും അടക്കം അടുത്തിടെ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പണം നിക്ഷേപിക്കുന്നത് ഫിക്സഡ് ഡിപ്പോസിറ്റിലാണ്. സുരക്ഷിതത്വവും മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ലഭിക്കുന്ന മികച്ച പലിശ നിരക്കുമാണ് ഇതിന് കാരണം. മുൻനിര പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും അടക്കം അടുത്തിടെ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ചുള്ള വിവിധ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകൾ പരിശോധിക്കാം.
ആക്സിസ് ബാങ്ക്
ഫെബ്രുവരി 27 മുതലാണ് ആക്സിസ് ബാങ്ക് എഫ്ഡി പലിശ നിരക്കുകളിൽ മാറ്റം വരുത്തിയത്. രണ്ട് വർഷം മുതൽ 30 മാസം വരെയുള്ള എഫ്ഡി നിക്ഷേപത്തിന് 7.50 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സീനിയർ സിറ്റിസൺസിന് ഈ കാലാവധിയിലുള്ള നിക്ഷേപത്തിന് 8.15 ശതമാനം വരെ പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് മാർച്ച് 7 മുതലാണ് പലിശ നിരക്ക് പരിഷ്കരിച്ചത്. രണ്ട് വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനവും സീനിയർ സിറ്റിസൺസിന് 8 ശതമാനവും പലിശയാണ് ബാങ്ക് നൽകുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ എഫ്ഡി പലിശ നിരക്കും മാർച്ച് 7 മുതലാണ് പ്രാബല്യത്തിൽ വന്നത്. രണ്ട് മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 7.40 ശതമാനവും സീനിയർ സിറ്റിസൺസിന് 7.90 ശതമാനവുമാണ് പലിശ.
കൊട്ടക് മഹീന്ദ്ര
കൊട്ടക് മഹീന്ദ്ര ബാങ്ക് മാർച്ച് 5ന് പ്രഖ്യാപിച്ച പുതിയ നിരക്ക് അനുസരിച്ച് 7.30 ശതമാനം പലിശ സാധാരണ നിക്ഷേപത്തിനും സീനിയർ സിറ്റിസൺ നിക്ഷേപത്തിന് 7.80 ശതമാനം പലിശ നിരക്കുമാണ് ലഭിക്കുക. 365 ദിവസം മുതൽ 699 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
യെസ് ബാങ്ക്
ഒരു വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയാണ് യെസ് ബാങ്ക് നൽകുന്നത്. സീനിയർ സിറ്റിസൺസിന് ഇതേ കാലാവധിയിലുള്ള നിക്ഷേപത്തിന് 7.75 ശതമാനം വരെയാണ് പലിശ ലഭിക്കുക. മാർച്ച് 2 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്.
എസ്ബിഐ
നിലവിൽ എഫ്ഡിയ്ക്ക് ഏറ്റവും കുറവ് പലിശ ലഭിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണ്. 6.85 ശതമാനം മാത്രമാണ് 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. എന്നാൽ സീനിയർ സിറ്റിസൺസിന് 7.35 ശതമാനം പലിശ ലഭിക്കും. ഫെബ്രുവരി 22 മുതലാണ് എസ്ബിഐ പലിശ നിരക്കുകൾ പരിഷ്കരിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
