ഈ വർഷം ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചിരുന്നു. ഏപ്രിലിൽ വീണ്ടും പലിശ കുറയാനുള്ള സാധ്യതകളുമുണ്ട്. എന്നിരുന്നാലും ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് നേട്ടമുണ്ടാക്കാം, നിക്ഷേപം നടത്തും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം. എഫ്ഡികളിൽ നിന്ന് മികച്ച വരുമാനം നേടുന്നതിനുള്ള ചില ടിപ്സ് ഇതാ..
എഫ്ഡി ഓൺലൈനായി തുറക്കുക
ചില കമ്പനികൾ ഫിക്സഡ് ഡിപ്പോസിറ്റുകൾ ഓൺലൈൻ ആയി തുറക്കുകയാണെങ്കിൽ കൂടുതൽ പലിശ നൽകും. കാരണം ഓൺലൈൻ ആയി എഫ്ഡി ഓപ്പൺ ചെയ്യുന്നത് വഴി കമ്പനികൾക്ക് പേപ്പർ വർക്കുകളും കമ്മീഷനുകളും ലാഭിക്കാനാകും.
മഹീന്ദ്ര ഫിനാൻസ്
എഫ്ഡി ഓൺലൈൻ ആയി തുറക്കുന്നത് വഴി ലാഭം കിട്ടുന്നതിന് ഉദാഹരണമാണ് മഹീന്ദ്ര ഫിനാൻസ്. മഹീന്ദ്ര ഫിനാൻസിൽ ഓൺലൈനായി നിങ്ങൾക്ക് അക്കൗണ്ട് തുറക്കുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് 9 ശതമാനമാണ്. നേരിട്ട് സ്ഥാപനത്തിലെത്തിയാണ് നിക്ഷേപം നടത്തുന്നതെങ്കിൽ പലിശ 8.75 ശതമാനമായി കുറയും.
സ്മോൾ ഫിനാൻസ് ബാങ്ക്
വലിയ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നതിനേക്കാൾ എന്തുകൊണ്ടും ലാഭകരമാണ് സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപം നടത്തുന്നത്. ഉദാഹരണത്തിന്, ജനാ സ്മോൾ ഫിനാൻസ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് നൽകുന്ന പലിശ നിരക്ക് ഒമ്പത് ശതമാനം വരെയാണ്. എസ്ബിഐ പോലുള്ള ബാങ്കുകൾ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് പരമാവധി 7.5 ശതമാനം പലിശ നൽകുമ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 8.5 മുതൽ 9.25 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ വിശ്വാസ യോഗ്യമാണോ?
രാജ്യത്തെ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കുകൾ എല്ലാം തന്നെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടു തന്നെ ഇവിടെ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമായി പരിഗണിക്കാം. എന്നിരുന്നാലും, ചെറിയ തുക നിക്ഷേപിക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം.
ഫോം 15ജി/ ഫോം 15എച്ച്
നിങ്ങളുടെ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ഒരു സാമ്പത്തിക വർഷത്തിൽ 10,000 രൂപയിലധികം വരുമാനമുണ്ടെങ്കിൽ ആ വരുമാനത്തിൽ നിന്ന് നികുതി ഈടാക്കും. എന്നാൽ ഇതിൽ താഴെയാണ് വരുമാനമെങ്കിൽ ഫോം 15 ജി / ഫോം 15 എച്ച് എന്നിവ ബാങ്കിൽ സമർപ്പിക്കുന്നതിലൂടെ നികുതിയിൽ നിന്ന് രക്ഷപ്പെടാം.ഫോം 15 എച്ച് അറുപതു വയസ്സിന് മുകളിലുള്ളവർക്കും ഫോം 15G മൊത്തം വരുമാനം പരമാവധി തുകയിൽ കവിയാത്തവർക്കുമുള്ളതാണ്.
കാലാവധിക്ക് മുമ്പ് പിൻവലിക്കരുത്
കാലാവധിയ്ക്ക് മുമ്പ് എഫ്ഡിയിൽ നിന്ന് പണം പിൻവലിക്കരുത്. കാരണം ഇങ്ങനെ പണം പിൻവലിച്ചാൽ ബാങ്കുകൾ നിങ്ങളിൽ നിന്ന് പിഴ ഈടാക്കും. സാധാരണഗതിയിൽ നിക്ഷേപത്തിന്റെ ഒരു ശതമാനമാണ് പിഴ ഈടാക്കുക.
എമർജൻസി ഫണ്ട്
എമർജൻസി ഫണ്ട് എന്ന നിലയിൽ ചെറിയ തുകകൾ എഫ്ഡിയായി നിക്ഷേപിക്കാവുന്നതാണ്. അതായത് നിങ്ങൾക്ക് 10 ലക്ഷം രൂപയുടെ എഫ്ഡിക്ക് ഒപ്പം ഒരു ലക്ഷം രൂപയുടെ മറ്റൊരു എഫ്ഡിയും ഉണ്ടെന്ന് കരുതുക. ചെറിയ തുകയുടെ ആവശ്യങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ എഫ്ഡി പിൻവലിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ലക്ഷം രൂപയുടെ ആവശ്യത്തിന് 10 ലക്ഷം രൂപയുടെ എഫ്ഡി പിൻവലിക്കേണ്ട ആവശ്യം വരുന്നില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
