വീട്ടിലിരുന്ന് എഴുതി കാശുണ്ടാക്കാം, വരുമാനം ലക്ഷങ്ങൾ; ചെയ്യേണ്ട കാര്യങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കഴിവുകളോ, ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവോ വരുമാന മാർ​ഗമാക്കി മാറ്റാനുള്ള വഴിയാണ് ബ്ലോ​ഗിം​ഗ്. ഒരു കാലത്ത് പാർട്ട് ടൈമായി അധിക വരുമാനം നേടാനുള്ള മാർ​ഗം മാത്രമായിരുന്നു ഇത്. എന്നാൽ ഇന്ന് ബ്ലോ​ഗിം​ഗിന്റെ സാധ്യതകൾ വർദ്ധിച്ചു. ബ്ലോ​ഗ് എഴുത്തിലൂടെ കൂടുതൽ കാശുണ്ടാക്കാനുള്ള വഴികൾ ഇതാ..

 

ഗൂ​ഗിൾ ആഡ്സെൻസ്

ഗൂ​ഗിൾ ആഡ്സെൻസ്

നിങ്ങൾ ആഡ്സെൻസിൽ സൈൻ അപ്പ് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ ബ്ലോ​ഗിൽ പരസ്യങ്ങൾ ചേർക്കാൻ സാധിക്കും. വളരെ വലിയ വരുമാനം അല്ലെങ്കിലും ബ്ലോ​ഗിം​ഗിലെ തുടക്കക്കാർക്ക് പ്രചോദനമാകുന്ന വരുമാന മാർ​ഗമാണിത്. നിങ്ങളുടെ ബ്ലോ​ഗ് പേജിൽ വരുന്ന പരസ്യങ്ങൾക്ക് ലഭിക്കുന്ന ക്ലിക്കിന് അനുസരിച്ചായിരിക്കും പേയ്മെന്റ്. നൂറു രൂപ മുതൽ ലക്ഷങ്ങൾ വരെ ആഡ്സെൻസ് വഴി നേടാവുന്നതാണ്.

അനുബന്ധ വിപണനം

അനുബന്ധ വിപണനം

മറ്റൊരു ഉത്പന്നം നിങ്ങളുടെ ബ്ലോ​ഗിലൂടെ പ്രമോട്ട് ചെയ്യുകയോ വിൽക്കുകയോ വഴി നിങ്ങൾക്ക് മികച്ച വരുമാനം നേടാം. അതായത് നിങ്ങളെ വിശ്വസിക്കുന്ന നിങ്ങളുടെ പ്രേക്ഷകനെ മറ്റൊരു ഉത്പന്നം വാങ്ങാൻ പ്രേരിപ്പിക്കുകയാണ് ഇതുവഴി നിങ്ങൾ ചെയ്യുന്നത്. എന്നാൽ ഇത് അധികമായാൽ നിങ്ങളുടെ വായനക്കാരെ നഷ്ടമാകാനും സാധ്യതയുണ്ട്.

ഉത്പന്നങ്ങളുടെ വിൽപ്പന

ഉത്പന്നങ്ങളുടെ വിൽപ്പന

നിങ്ങളുടെ തന്നെ ഉത്പന്നങ്ങൾ ബ്ലോ​ഗിലൂടെ ഫോട്ടോകളും വിവരണങ്ങളും നൽകി വിൽക്കാനും സാധിക്കും. അതായത് നിങ്ങളുടെ ബ്ലോഗിലൂടെ നേരിട്ട് സാധനങ്ങൾ വാങ്ങാനോ അല്ലെങ്കിൽ അവ ലഭ്യമാകുന്ന ഇ-കൊമേഴ്സ് പോർട്ടലിലേക്ക് വായനക്കാരെ റീഡയറക്ട് ചെയ്യാനോ നിങ്ങൾക്ക് സാധിക്കും.

സ്പോൺസർഷിപ്പ്

സ്പോൺസർഷിപ്പ്

നിങ്ങളുടെ ബ്ലോഗിന് ഇതിനോടകം മികച്ച ട്രാഫിക്ക് ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ബ്ലോഗ് സ്പോൺസർമാരെ ആകർഷിക്കാവുന്നതാണ്. ഇത് കൂടുതൽ സ്ഥിരതയുള്ള വരുമാന മാർ​ഗമാണ്. 2000 മുതൽ 15000 രൂപ വരെ ചുരുങ്ങിയത് ഇത്തരത്തിൽ മാസം ഉണ്ടാക്കാനാകും.

വിഷയം തെരെഞ്ഞെടുക്കൽ

വിഷയം തെരെഞ്ഞെടുക്കൽ

ബ്ലോ​ഗ് എഴുത്തിന് തിരഞ്ഞെടുക്കുന്ന വിഷയം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് എഴുതാൻ താത്പര്യമുള്ളതും ആളുകളെ ആകർഷിക്കാൻ കഴിയുന്നതുമായ വിഷയങ്ങൾ തെരെഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

malayalam.goodreturns.in

English summary

How to turn your blog into a money-making venture

Over the past decade, blog monetisation has gained momentum. What was once just a way of making money on the side has now become a full-fledged profession, with various revenue channels opening up.
Story first published: Sunday, March 31, 2019, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X